വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: എന്റെ രാജ്യത്തിനുവേണ്ടി കളിക്കാന്‍ ഞാന്‍ കഠിനമായി അധ്വാനിച്ചിരുന്നു: ഹര്‍ദിക് പാണ്ഡ്യ

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇന്ത്യ കൈവിട്ടെങ്കിലും മൂന്നാം ഏകദിനത്തിലെ തകര്‍പ്പന്‍ ജയം ടീമിന് വലിയ ആത്മവിശ്വാസമാണ് നല്‍കിയിരിക്കുന്നത്. ഇന്ത്യ മുന്നോട്ടുവെച്ച 303 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയ 289 റണ്‍സിന് കൂടാരം കയറി. ആദ്യ രണ്ട് മത്സരത്തിലും 250ന് മുകളില്‍ സ്‌കോര്‍ ചെയ്ത ടീമിനെയാണ് ഇന്ത്യ 289 എന്ന സ്‌കോറിലേക്ക് തളച്ചിട്ടത്. അവസരത്തിനൊത്ത് ഉയര്‍ന്ന ഹര്‍ദിക് പാണ്ഡ്യയുടെയും (92*) രവീന്ദ്ര ജഡേജയുടെയും (66*) പ്രകടനം വെറുതെയായില്ല. അരങ്ങേറ്റം ഗംഭീരമാക്കിയ ടി നടരാജന്‍ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ ജസ്പ്രീത് ബൂംറയും ശര്‍ദുല്‍ ഠാക്കൂറുമെല്ലാം കളമറിഞ്ഞ് പന്തെറിഞ്ഞു. മൂന്നാം മത്സരത്തില്‍ കളിയിലെ താരമായത് ഹര്‍ദിക്കായിരുന്നു. ഇപ്പോഴിതാ തന്റെ പ്രകടനത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഹര്‍ദിക് പാണ്ഡ്യ. മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു ഹര്‍ദിക്.

'ടി20യില്‍ കളിക്കാന്‍ ഞാന്‍ അനുയോജ്യനായിരുന്നു. ഏകദിനത്തില്‍ എന്റെ രാജ്യത്തിനായി കളിക്കാന്‍ കഠിനമായി ഞാന്‍ അധ്വാനിച്ചു. ഇത്തരമൊരു അവസരം ലഭിച്ചതില്‍ സന്തോഷവാനാണ്. നടരാജന്റെയും മറ്റ് ബൗളര്‍മാരുടെയും പ്രകടനം വളരെ സന്തോഷം നല്‍കുന്നു. ഓസ്‌ട്രേലിയക്കെതിരേ എല്ലാ വെല്ലുവിളികളും നേരിടാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു'-ഹര്‍ദിക് പറഞ്ഞു. 76 പന്തില്‍ 7 ഫോറും ഒരു സിക്‌സുമാണ് ഹര്‍ദിക് പറത്തിയത്. ജഡേജ 5 ഫോറും 3 സിക്‌സും അടിച്ചെടുത്തു. ആറാം വിക്കറ്റില്‍ 150 റണ്‍സ് കൂട്ടുകെട്ടാണ് ഹര്‍ദിക്കും ജഡേജയും ചേര്‍ന്ന് ടീമിന് സമ്മാനിച്ചത്. ടി20 പരമ്പര ആരംഭിക്കാനിരിക്കെ ഇന്ത്യക്ക് വലിയ പ്രതീക്ഷയും ആത്മവിശ്വാസവും നല്‍കുന്ന ജയമാണിത്.

hardikpandya

ടോസ് ഭാഗ്യം ഇത്തവണ ഇന്ത്യയെ തുണച്ചപ്പോള്‍ കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച തുടക്കം ലഭിച്ചില്ല. ശിഖര്‍ ധവാന്‍ (16),ശുബ്മാന്‍ ഗില്‍ (33),ശ്രേയസ് അയ്യര്‍ (19),കെ എല്‍ രാഹുല്‍ (5) എന്നിവരെല്ലാം കൃത്യമായ ഇടവേളയില്‍ മടങ്ങിയപ്പോള്‍ ടോപ് ഓഡറിനെ താങ്ങിനിര്‍ത്തിയത് കോലിയായിരുന്നു (63). 78 പന്തില്‍ അഞ്ച് ഫോറുള്‍പ്പെടെയാണ് കോലിയുടെ ഇന്നിങ്‌സ്. ഏകദിനത്തില്‍ അതിവേഗം 12000 റണ്‍സ് പിന്നിടുന്ന താരമായി മാറാനും കോലിക്ക് സാധിച്ചു.

ആദ്യ രണ്ട് മത്സരത്തിലും നന്നായി തല്ലുവാങ്ങിയ ഇന്ത്യന്‍ ബൗളര്‍മാര്‍ ഇത്തവണ അവസരത്തിനൊത്ത് ഉയര്‍ന്നു. അരങ്ങേറ്റം കുറിച്ച നടരാജന്‍ ലാബുഷാനെയെ ക്ലീന്‍ ബൗള്‍ഡ് ചെയ്താണ് തന്റെ വരവറിയിച്ചത്. ആഷ്ടണ്‍ അഗറിന്റെ വിക്കറ്റും നടരാജനായിരുന്നു. ഫോമിലേക്കെത്താതിരുന്ന ജസ്പ്രീത് ബൂംറ മൂന്നാം മത്സരത്തില്‍ താളം കണ്ടെത്തി. ഗ്ലെന്‍ മാക്‌സ്് വെല്ലിനെ പുറത്താക്കി മത്സരം ഇന്ത്യക്ക് അനുകൂലമാക്കിയത് ബൂംറയാണ്. ആദം സാംബയെ പുറത്താക്കി ഓസീസിന്റെ ചെറുത്ത് നില്‍പ്പ് അവസാനിപ്പിക്കാനും ബൂംറയ്ക്കായി. ഷമിക്ക് പകരമെത്തിയ ശര്‍ദുല്‍ ഠാക്കൂര്‍ മൂന്ന് വിക്കറ്റുമായി തന്റെ റോള്‍ ഗംഭീരമാക്കി.

Story first published: Wednesday, December 2, 2020, 19:38 [IST]
Other articles published on Dec 2, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X