For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: മെല്ലപ്പോക്ക് ബാറ്റിങ് ഓസീസിന് തിരിച്ചടിയാവും, മുന്നറിയിപ്പുമായി മഗ്രാത്ത്

അഡ്‌ലെയ്ഡ്: ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും ബാറ്റിങ് വലിയ ചര്‍ച്ചയായിരുന്നു. ഇരു രാജ്യങ്ങളും അമിത പതിരോധത്തിലൂന്നിയ ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 244 റണ്‍സിന് പുറത്തായപ്പോള്‍ മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയയുടെ പോരാട്ടം 191 റണ്‍സില്‍ അവസാനിച്ചു. ഇപ്പോഴിതാ ഓസ്‌ട്രേലിയയുടെ അമിത പ്രതിരോധ ബാറ്റിങ് ശൈലിയെ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഓസീസ് പേസര്‍ ഗ്ലെന്‍ മഗ്രാത്ത്.

28 പന്തുകള്‍ നേരിട്ടാണ് ഓസീസ് ആദ്യ റണ്‍സെടുത്തത്. 48 ഓവറുകള്‍ പിന്നിട്ടപ്പോള്‍ അഞ്ച് വിക്കറ്റിന് 92 റണ്‍സെന്ന നിലയിലായിരുന്നു ഓസ്‌ട്രേലിയ. 'വളരെയധികം പ്രതിരോധിച്ച് കളിക്കുന്നതാണ് പ്രധാന പ്രശ്‌നം. മോശം ബോളിനായി കാത്തിരുന്ന് ഒടുവില്‍ സിംഗിള്‍ എടുക്കുന്ന രീതിയാണ്. ബൗളര്‍മാരെ നേരിടാന്‍ കുറച്ചുകൂടി ധൈര്യം കാട്ടി അവരെ സമ്മര്‍ദ്ദത്തിലാക്കുകയാണ് വേണ്ടത്. ഏത് സാഹചര്യത്തിലും പന്തെറിയാന്‍ മിടുക്കന്‍മാരാണ് ഇന്ത്യന്‍ ബൗളര്‍മാര്‍. അതിനാല്‍ത്തന്നെ കൂടുതല്‍ പ്രതിരോധിച്ച് കളിച്ചാല്‍ ടീമിനത് വലിയ തിരിച്ചടി നല്‍കിയേക്കും. റണ്‍സ് നേടിയില്ലെങ്കില്‍ മത്സരം കൈവിട്ട് പോകും'-മഗ്രാത്ത് സ്‌പോര്‍ട്‌സ് കീഡയോട് പറഞ്ഞു.

glennmcgrath

ഓസ്‌ട്രേലിയക്കുവേണ്ടി നായകന്‍ ടിം പെയ്ന്‍ (73* മാത്രമാണ് തിളങ്ങിയത്. മാര്‍നസ് ലാബുഷാനെ (47) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. മാത്യു വേഡ് (8),ജോ ബേണ്‍സ് (8),സ്റ്റീവ് സ്മിത്ത് (1),ട്രവിഡ് ഹെഡ് (7),കാമറൂണ്‍ ഗ്രീന്‍ എന്നിവരുടെയെല്ലാം ബാറ്റിങ് നിരാശപ്പെടുത്തി. ഒരുവശത്ത് മികച്ച ബാറ്റിങ് കാഴ്ചവെച്ച ടിം പെയ്‌ന് മികച്ച പിന്തുണ നല്‍കാന്‍ സഹതാരങ്ങള്‍ക്ക് സാധിച്ചില്ല.

ആദ്യ ഇന്നിങ്‌സില്‍ 53 റണ്‍സിന്റെ ലീഡ് വഴങ്ങിയെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ എറിഞ്ഞൊതുക്കാന്‍ ഓസീസ് പേസര്‍മാര്‍ക്ക് സാധിച്ചിട്ടുണ്ട്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 26 എന്ന നിലയിലാണ്. രണ്ട് വിക്കറ്റ് ശേഷിക്കെ 79 റണ്‍സ് മാത്രമാണ് ഇന്ത്യക്ക് ലീഡായുള്ളത്. നാല് വിക്കറ്റ് വീതം പങ്കിട്ട ജോഷ് ഹെയ്‌സല്‍വുഡും പാറ്റ് കമ്മിന്‍സുമാണ് ഇന്ത്യയെ തകര്‍ത്തത്.

പുറത്തായ ആര്‍ക്കും രണ്ടക്കം കടക്കാനായില്ല എന്നതാണ് ശ്രദ്ധേയം. പൃത്ഥ്വി ഷാ (4),മായങ്ക് അഗര്‍വാള്‍ (9),ജസ്പ്രീത് ബൂംറ (2),പുജാര (0),കോലി (4),രഹാനെ (0)സാഹ (4),ആര്‍ അശ്വിന്‍ (0) എന്നിവരെല്ലാം നിരാശപ്പെടുത്തി. ആദ്യ ഇന്നിങ്‌സിലെ ലീഡ് ഇന്ത്യ കളഞ്ഞു കുളിച്ചു. നാല് മത്സര പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയിച്ച് തുടങ്ങുന്ന ടീമിന് കൂടുതല്‍ ആത്മവിശ്വാസം ലഭിക്കും. ആദ്യ മത്സരത്തിന് ശേഷം വിരാട് കോലി മടങ്ങുമ്പോള്‍ കാര്യങ്ങള്‍ ഇന്ത്യക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും.

Story first published: Saturday, December 19, 2020, 13:09 [IST]
Other articles published on Dec 19, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+