Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: രോഹിത് വരുമ്പോള്‍ ഗില്ലിനെ പുറത്താക്കരുത്, പിന്തുണ നല്‍കണം- ഗൗതം ഗംഭീര്‍

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിലൂടെ ശുബ്മാന്‍ ഗില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കുള്ള വരവറിയിച്ചിരിക്കുകയാണ്. പൃത്ഥ്വി ഷായ്ക്ക് പകരക്കാരനായാണ് ശുബ്മാന്‍ ഗില്‍ ഓപ്പണര്‍ സ്ഥാനത്തേക്കെത്തിയത്. എന്നാല്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കുമോയെന്ന് കണ്ടറിയണം. നിലവില്‍ ഓപ്പണര്‍ സ്ഥാനത്തേക്കായി നിരവധി താരങ്ങള്‍ ഇന്ത്യന്‍ നിരയില്‍ മത്സരിക്കുന്നുണ്ട്. മായങ്ക് അഗര്‍വാള്‍ ഓപ്പണറെന്ന നിലയില്‍ സ്ഥാനം നിലനിര്‍ത്തുമെങ്കിലും രോഹിത് ശര്‍മ മടങ്ങിയെത്തുന്നതോടെ ശുബ്മാന്‍ ഗില്ലിന് ചിലപ്പോള്‍ വഴി മാറിക്കൊടുക്കേണ്ടി വരും. ഇപ്പോഴിതാ രോഹിതിനുവേണ്ടി ഗില്ലിനെ ഒഴിവാക്കരുതെന്നും പിന്തുണ നല്‍കണമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.

'ശുബ്മാന്‍ ഗില്‍ മികച്ച ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ആണോയെന്ന് സമയം തെളിയിക്കും. ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ അവസരം ലഭിക്കുകയെന്നത് വലിയ കാര്യമാണ്. എന്നാല്‍ ടീം മാനേജ്‌മെന്റിനോട് പറയാനുള്ളത് പ്രതീക്ഷയോടെയല്ല അവനെ തിരഞ്ഞെടുക്കേണ്ടത്,വിശ്വാസത്തിന്റെ പുറത്താണ്. ഒരാളെ തിരഞ്ഞെടുത്താല്‍ വിശ്വാസം അര്‍പ്പിക്കുക. എങ്കില്‍ മാത്രമേ ദീര്‍ഘദൂരം പോകാനാവൂ. ഗില്‍ 20,30 റണ്‍സ് വീതം മാത്രമാണ് എടുക്കുന്നതെങ്കില്‍ അവനെ ഒഴിവാക്കി പകരം രോഹിത് ശര്‍മ എത്തുന്നത് നീതിയാണെന്ന് കരുതുന്നില്ല'-ഗംഭീര്‍ പറഞ്ഞു.

gautamgambhir-shubmangill

ഇന്ത്യന്‍ ടീമില്‍ മികച്ച ടെസ്റ്റ് ഓപ്പണിങ് കൂട്ടുകെട്ട് നിലവിലില്ല. രോഹിത് ശര്‍മ പരിക്കേറ്റ് പുറത്തായിരുന്നു. എന്നാല്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത അദ്ദേഹം അവസാന രണ്ട് ടെസ്റ്റും കളിക്കുമെന്നാണ് വിവരം. രോഹിത് ശര്‍മ എത്തിയാല്‍ ഓപ്പണര്‍ റോളിലാവും കളിക്കുക. രോഹിത് ശര്‍മ എത്തുന്നതോടെ മായങ്ക് അഗര്‍വാള്‍,ശുബ്മാന്‍ ഗില്‍ ഇവരില്‍ ഒരാള്‍ക്ക് സ്ഥാനം നഷ്ടപ്പെടും. യുവതാരമായതിനാല്‍ത്തന്നെ തിളങ്ങാതിരുന്നാല്‍ ഗില്ലിന് സ്ഥാനം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്.

വിരാട് കോലിക്കും രോഹിത് ശര്‍മക്കും എംഎസ് ധോണി പിന്തുണ നല്‍കിയതുപോലെ ശുബ്മാന്‍ ഗില്ലിനും പിന്തുണ ലഭിക്കേണ്ടതുണ്ടെന്ന് ഗംഭീര്‍ പറഞ്ഞു. 'ഒരു മത്സരത്തില്‍ അവസരം നല്‍കി ഒഴിവാക്കുന്ന രീതി ശരിയല്ല. ശുബ്മാന്‍ ഗില്ലിനെ തിരഞ്ഞെടുത്താല്‍ നീണ്ട അവസരം നല്‍കണം. ധോണി വിരാട് കോലിക്കും രോഹിത് ശര്‍മക്കും അവസരം നല്‍കി പിന്തുണ നല്‍കിയതുപോലെ ശുബ്മാന്‍ ഗില്ലിനും പിന്തുണ നല്‍കേണ്ടതുണ്ട്'-ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള താരമാണ് ഗില്‍. ഇന്ത്യക്കുവേണ്ടി പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഗില്‍ ഇതിനോടകം അരങ്ങേറ്റം നടത്തിയിട്ടുണ്ടെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത് പ്രകടനം നടത്തിയില്ല. അടുത്ത വര്‍ഷം ടി20 ലോകകപ്പ് ഇന്ത്യയില്‍ നടക്കാനുള്ളതിനാല്‍ തിളങ്ങേണ്ടത് യുവതാരങ്ങള്‍ക്ക് നിര്‍ണ്ണായകമാണ്.

Story first published: Saturday, December 26, 2020, 13:44 [IST]
Other articles published on Dec 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+