Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: അജിന്‍ക്യ രഹാനെക്ക് സ്വഭാവം മാറ്റേണ്ട ആവിശ്യമില്ല - ഗൗതം ഗംഭീര്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വിരാട് കോലിയുടെ അഭാവത്തില്‍ അജിന്‍ക്യ രഹാനെയാണ് ഇന്ത്യയെ നയിക്കുന്നത്. ഇന്ത്യക്ക് വലിയ റെക്കോഡുകള്‍ അവകാശപ്പെടാനില്ലാത്ത മെല്‍ബണില്‍ കോലിയും മുഹമ്മദ് ഷമിയും ഇല്ലാതെ ഇറങ്ങുന്ന ഇന്ത്യക്ക് വെല്ലുവിളികള്‍ ഏറെയാണെങ്കിലും 2018-19ലെ മെല്‍ബണിലെ ജയം ആവര്‍ത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ടെസ്റ്റ്. രഹാനെ ക്യാപ്റ്റനായി എത്തുമ്പോള്‍ അദ്ദേഹത്തിന്റെ ശാന്ത സ്വഭാവമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. പ്രകോപനമുണ്ടാക്കാന്‍ മിടുക്കന്‍മാരായ ഓസ്‌ട്രേലിയക്കെതിരേ രഹാനെയുടെ ശാന്ത സ്വഭാവം തിരിച്ചടിയാവുമോയെന്നാണ് പലരുടേയും സംശയം. എന്നാല്‍ രഹാനെക്ക് സ്വഭാവം മാറ്റേണ്ട ആവിശ്യമില്ലെന്നും അവന്റേതായ വഴിയില്‍ അഗ്രസീവാണെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.

'ഒരാളുടെ വ്യക്തിത്വം ഒരു രാത്രി കൊണ്ട് മാറുന്നതല്ല. അത്തരത്തില്‍ മാറ്റേണ്ട ആവിശ്യവുമില്ല. വ്യത്യസ്ത നായകന്മാരായതിനാല്‍ വ്യത്യസ്ത വ്യക്തിത്വങ്ങളുമായിരിക്കും. അതിനാല്‍ത്തന്നെ തികച്ചും വ്യത്യസ്തമായ രീതിയിലാവും രണ്ട് പേരും ടീമിനെ നയിക്കുക. അജിന്‍ക്യ രഹാനെക്ക് വിരാട് കോലിയാവാന്‍ കഴിയില്ല. വിരാട് കോലിക്ക് എംഎസ് ധോണിയാവാനോ എംഎസ് ധോണിക്ക് സൗരവ് ഗാംഗുലിയാവാനോ കഴിയില്ല. എന്നാല്‍ ഇവരെല്ലാം വിജയിച്ച നായകന്മാരാണ്. മൈതാനത്ത് വികാരങ്ങള്‍ കാണിക്കുന്നതോ ഓരോ വിക്കറ്റ് നേടുമ്പോഴും ആഘോഷിക്കുന്നതോ ഓരോ റണ്‍സ് നേടുമ്പോഴും പ്രതികരിക്കുന്നതോ മാത്രമല്ല ആക്രമണോത്സുകത. ആക്രമണോത്സുകത കാട്ടാന്‍ മറ്റ് വഴികളുണ്ട്. നിങ്ങളുടെ ശരീര ഭാഷയിലൂടെത്തന്നെ അത് കാട്ടാനാവും.ബൗളര്‍മാരെക്കൊണ്ട് വ്യത്യസ്തമായി പന്ത് ചെയ്യിച്ചും നമ്മുടെ ബാറ്റിങ്ങിലൂടെയും ആക്രമണോത്സുകത കാട്ടാനാവും. നിങ്ങള്‍ ടീമിനെ നയിക്കുമ്പോള്‍ ആക്രമണോത്സുകത കാട്ടാന്‍ നിരവധി വഴികളുണ്ട്'-ഗംഭീര്‍ പറഞ്ഞു.

gautamgambhir-ajinkyarahane

മികച്ച നായകനാവാന്‍ അജിന്‍ക്യ രഹാനെക്ക് തന്റെ സ്വഭാവം മാറ്റേണ്ടതില്ലെന്നും ഗംഭീര്‍ പറഞ്ഞു. 'ധോണിയെപ്പോലെ ഒരാള്‍ വികാരങ്ങള്‍ കാട്ടുമെന്ന് എനിക്ക് ഒരിക്കലും പ്രതീക്ഷിക്കാനാവില്ല. ദാദ അല്‍പ്പം കൂടി വികാരങ്ങള്‍ കാട്ടുന്നവനാണ്. വിരാട് കോലി അതിലും മുകളിലാണ്.അനില്‍ കുംബ്ലെ നായകനായിരുന്നപ്പോള്‍ വളരെ ആക്രമണോത്സുകത കാട്ടിയിരുന്നു. ഫീല്‍ഡ് സെറ്റ് ചെയ്യുമ്പോള്‍ രാഹുല്‍ ദ്രാവിഡ് അഗ്രസീവായിരുന്നു. അതിനാല്‍ത്തന്നെ രഹാനെക്ക് തന്റെ സ്വഭാവം മാറ്റേണ്ട ആവിശ്യമില്ല'-ഗംഭീര്‍ പറഞ്ഞു.

ബോക്‌സിങ് ഡേ ടെസ്റ്റില്‍ മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്‌ട്രേലിയ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെന്ന നിലയിലാണ്. ജോ ബേണ്‍സ് (0),മാത്യു വേഡ് (30),സ്റ്റീവ് സ്മിത്ത് (0) എന്നിവരുടെ വിക്കറ്റാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്. മാര്‍നസ് ലാബുഷാനെ (30),ട്രവിസ് ഹെഡ് (8) എന്നിവരാണ് ക്രീസിലുള്ളത്.

Story first published: Saturday, December 26, 2020, 9:17 [IST]
Other articles published on Dec 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+