For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ബോക്‌സിങ് ഡേ ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിങ് ഇലവനെ തിരഞ്ഞെടുത്ത് ഗംഭീര്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിനായുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ആരാധകര്‍. ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിന് തോറ്റ ഇന്ത്യ ഇന്ത്യക്ക് മുന്നില്‍ വെല്ലുവിളികളേറെയാണ്. ആദ്യ മത്സരത്തില്‍ ബാറ്റിങ് പിഴവുകള്‍ നികത്താന്‍ കരുത്തുറ്റ താരനിരയുമായിത്തന്നെ ഇറങ്ങേണ്ടതുണ്ട്. വിരാട് കോലിയുടെയും മുഹമ്മദ് ഷമിയുടെയും അഭാവം ഇന്ത്യക്ക് വലിയ തലവേദന ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ അതിനെയെല്ലാം അതിജീവിക്കാനുള്ള കരുത്ത് ഇന്ത്യക്കുണ്ടെന്ന് തന്നെ പ്രതീക്ഷിക്കാം. ഇപ്പോഴിതാ ബോക്‌സിങ് ഡേ ടെസ്റ്റിനായുള്ള ഇന്ത്യയുടെ പ്ലേയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.

ഓപ്പണര്‍മാരായി മായങ്ക് അഗര്‍വാളിനൊപ്പം ശുബ്മാന്‍ ഗില്ലിനെയാണ് ഗംഭീര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ആദ്യ ടെസ്റ്റില്‍ നിറം മങ്ങിയ പൃത്ഥ്വി ഷാ രണ്ടാം ടെസ്റ്റില്‍ കളിക്കാന്‍ സാധ്യത വളരെ കുറവാണ്. അവസാന 12 ഇന്നിങ്‌സില്‍ അഞ്ച് തവണ പൂജ്യത്തിന് പുറത്തായ റിഷഭിനെക്കാള്‍ നിലവിലെ സാഹചര്യത്തില്‍ മികവ് ഗില്ലിനാണെന്നാണ് ഗംഭീറിന്റെ അഭിപ്രായം. ആദ്യ ടെസ്റ്റില്‍ തിളങ്ങിയില്ലെങ്കിലും മായങ്ക് അഗര്‍വാളിനെത്തന്നെയാണ് ഓപ്പണറായി ഗംഭീര്‍ തിരഞ്ഞെടുത്തത്.

gambir

മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പുജാര ഇറങ്ങും. ടെസ്റ്റില്‍ ഇന്ത്യയുടെ നട്ടെല്ലായ പുജാര ആദ്യ ടെസ്റ്റില്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിരുന്നില്ല. ആദ്യ ഇന്നിങ്‌സില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്താവുകയായിരുന്നു. മെല്‍ബണിന്റെ പുജാരയില്‍ വലിയ പ്രതീക്ഷയാണ് ഇന്ത്യക്കുള്ളത്. വിരാട് കോലി കളിച്ചിരുന്ന നാലാം നമ്പറില്‍ ആരെന്നത് വലിയ ചോദ്യമായിരുന്നു. എന്നാല്‍ ഗംഭീര്‍ ഇതിന് നല്‍കുന്ന ഇത്തരം നായകന്‍ അജിന്‍ക്യ രഹാനെയെന്നാണ്. ആദ്യ ടെസ്റ്റില്‍ ബാറ്റിങ്ങില്‍ തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും നായകനെന്ന നിലയില്‍ രഹാനെ നാലാം നമ്പറില്‍ കളിക്കണമെന്നാണ് ഗംഭീര്‍ പറയുന്നത്.

അഞ്ചാം നമ്പറിലാണ് നിലവില്‍ അജിന്‍ക്യ രഹാനെ കളിക്കുന്നത്. ഈ പൊസിഷനിലേക്ക് കെ എല്‍ രാഹുലിനെയാണ് ഗംഭീര്‍ നിര്‍ദേശിച്ചത്. രാഹുലിന്റെ വരവ് ടീമിനെ കൂടുതല്‍ ശക്തിപ്പെടുത്തും. ആറാം നമ്പറില്‍ വിക്കറ്റ് കീപ്പറായി സാഹ വേണ്ട പകരം റിഷഭ് പന്തിനെയാണ് ഗംഭീര്‍ പരിഗണിച്ചത്. ഹനുമ വിഹാരിക്ക് പകരം ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഏഴാം നമ്പറില്‍ ഇറങ്ങണം. എട്ടാം നമ്പറില്‍ ആര്‍ അശ്വിനും കളിക്കണം. പേസര്‍മാരായി ജസ്പ്രീത് ബൂംറയും ഉമേഷ് യാദവും സ്ഥാനം നിലനിര്‍ത്തുമ്പോള്‍ മുഹമ്മദ് ഷമിയുടെ പകരക്കാരനായി നവദീസ് സൈനി/മുഹമ്മദ് സിറാജ് ഇവരില്‍ ഒരാളെന്നും ഗംഭീര്‍ പറയുന്നു.

Story first published: Tuesday, December 22, 2020, 14:38 [IST]
Other articles published on Dec 22, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+