Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സന്നാഹം:സെഞ്ച്വറിയോടെ രഹാനെ രക്ഷകനായി,ആദ്യ ദിനം ഇന്ത്യന്‍സ് ഭേദപ്പെട്ട നിലയില്‍

സിഡ്‌നി: ഓസ്‌ട്രേലിയ എ ടീമിനെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യന്‍സ് ടീം നായകന്‍ അജിന്‍ക്യ രഹാനെയ്ക്ക് (108*) സെഞ്ച്വറി. ഒരു വശത്ത് വിക്കറ്റുകള്‍ വീണപ്പോഴും പിടിച്ചു നിന്ന രഹാനെയുടെ കരുത്തില്‍ ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ എട്ട് വിക്കറ്റിന് 237 എന്ന നിലയിലാണ് ഇന്ത്യന്‍സുള്ളത്. മുഹമ്മദ് സിറാജാണ് (0) രഹാനെക്കൊപ്പം ക്രീസില്‍.

പ്രകടനം

ചേതേശ്വര്‍ പുജാര (54) അര്‍ധ സെഞ്ച്വറി നേടി പുറത്തായി. 140 പന്തുകല്‍ നേരിട്ട് 5 ബൗണ്ടറി ഉള്‍പ്പെടെ മുന്നേറിയ പുജാരയെ പാറ്റിന്‍സനാണ് പുറത്താക്കിയത്. മറ്റ് താരങ്ങളെല്ലാം നിരാശപ്പെടുത്തി. വിക്കറ്റ് കീപ്പറായി ഇറങ്ങിയ വൃദ്ധിമാന്‍ സാഹയും അക്കൗണ്ട് തുറക്കും മുമ്പെ പുറത്തായി. റിഷഭ് പന്തിന് പകരം വൃദ്ധിമാന്‍ സാഹ തന്നെ ടെസ്റ്റ് പരമ്പരയില്‍ കളിച്ചേക്കും. ഓസ്‌ട്രേലിയ എ ടീമിനുവേണ്ടി ജെയിംസ് പാറ്റിന്‍സന്‍ മൂന്ന് വിക്കറ്റും മിച്ചല്‍ നീസറും ട്രവിസ് ഹെഡ്ഡും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ജാക്‌സന്‍ ബേര്‍ഡ് ഒരു വിക്കറ്റും സ്വന്തമാക്കി.

2019ലെ ടെസ്റ്റ് പരമ്പര ഇന്ത്യ ഓസ്‌ട്രേലിയയില്‍ വിജയിച്ചപ്പോള്‍ പുജാരയും രഹാനെയും തിളങ്ങിയിരുന്നു. ഇരുവരുടെയും സന്നാഹ മത്സരത്തിലെ പ്രകടനം പ്രതീക്ഷ നല്‍കുന്നു. വിരാട് കോലി ആദ്യ ടെസ്റ്റിന് ശേഷം മടങ്ങുമ്പോള്‍ ഇരുവരുടെയും പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്.

പൃത്ഥ്വി

ഓപ്പണര്‍മാരായി ആരൊക്കെ എന്നതിന് ഉത്തരം കണ്ടെത്താന്‍ ഇന്ത്യക്ക് ഇനിയും സാധിച്ചിട്ടില്ല. ഐപിഎല്ലിലെ മോശം പ്രകടനം പൃത്ഥ്വി ഷാ തുടരുകയാണ്. അതിനാല്‍ത്തന്നെ പൃത്ഥ്വിയെ ഓപ്പണറായി പരിഗണിക്കില്ല. മായങ്ക് അഗര്‍വാളും കെ എല്‍ രാഹുലുമാവും ഓപ്പണറായി എത്താന്‍ സാധ്യത കൂടുതല്‍. വിരാട് കോലി മടങ്ങുമ്പോള്‍ നാലാം നമ്പറില്‍ ശുബ്മാന്‍ ഗില്‍ കളിച്ചേക്കും.

സന്നാഹത്തില്‍ നാലാം നമ്പറില്‍ ഇറങ്ങിയ ഹനുമ വിഹാരിക്കും (15) പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിച്ചില്ല. നിലയുറപ്പിച്ച് വരികയായിരുന്ന വിഹാരിയെ ബേര്‍ഡാണ് പുറത്താക്കിയത്. മധ്യനിരയിലേക്ക് പരിഗണിക്കപ്പെടുന്ന താരങ്ങളിലൊരാളാണ് ഹനുമ വിഹാരി. ബൗളിങ് നിരയില്‍ ഇഷാന്ത് ശര്‍മക്ക് കളിക്കാന്‍ സാധിക്കാത്തതിനാല്‍ പകരക്കാരനായി പ്ലേയിങ് ഇലവനിലെത്താന്‍ ഉമേഷ് യാദവിന് സന്നാഹത്തില്‍ തിളങ്ങേണ്ടതുണ്ട്.

രോഹിത് ശര്‍മ

ഓപ്പണര്‍മാരായി ആരൊക്കെ എന്നതിന് ഉത്തരം കണ്ടെത്താന്‍ ഇന്ത്യക്ക് ഇനിയും സാധിച്ചിട്ടില്ല. ഐപിഎല്ലിലെ മോശം പ്രകടനം പൃത്ഥ്വി ഷാ തുടരുകയാണ്. അതിനാല്‍ത്തന്നെ പൃത്ഥ്വിയെ ഓപ്പണറായി പരിഗണിക്കില്ല. മായങ്ക് അഗര്‍വാളും കെ എല്‍ രാഹുലുമാവും ഓപ്പണറായി എത്താന്‍ സാധ്യത കൂടുതല്‍. വിരാട് കോലി മടങ്ങുമ്പോള്‍ നാലാം നമ്പറില്‍ ശുബ്മാന്‍ ഗില്‍ കളിച്ചേക്കും.

ടെസ്റ്റ് പരമ്പര

സന്നാഹത്തില്‍ നാലാം നമ്പറില്‍ ഇറങ്ങിയ ഹനുമ വിഹാരിക്കും (15) പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിച്ചില്ല. നിലയുറപ്പിച്ച് വരികയായിരുന്ന വിഹാരിയെ ബേര്‍ഡാണ് പുറത്താക്കിയത്. മധ്യനിരയിലേക്ക് പരിഗണിക്കപ്പെടുന്ന താരങ്ങളിലൊരാളാണ് ഹനുമ വിഹാരി. സാഹ (0),ആര്‍ അശ്വിന്‍ (5),കുല്‍ദീപ് യാദവ് (15),ഉമേഷ് യാദവ് (24) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. ബൗളിങ് നിരയില്‍ ഇഷാന്ത് ശര്‍മക്ക് കളിക്കാന്‍ സാധിക്കാത്തതിനാല്‍ പകരക്കാരനായി പ്ലേയിങ് ഇലവനിലെത്താന്‍ ഉമേഷ് യാദവിന് സന്നാഹത്തില്‍ തിളങ്ങേണ്ടതുണ്ട്.

രോഹിത് ശര്‍മ

രോഹിത് ശര്‍മ ടെസ്റ്റ് പരമ്പര കളിക്കുമെന്ന സൂചനകള്‍ നല്‍കുമ്പോഴും എവിടെ ബാറ്റ് ചെയ്യിക്കുമെന്നത് വലിയ തിരിച്ചടിയാണ്. രോഹിതിനെ മധ്യനിരയില്‍ കളിപ്പിക്കുന്നത് വലിയ ഫലം കണ്ടേക്കില്ല. രോഹിതിനെ ഓപ്പണറാക്കി രാഹുലിനെ നാലാം നമ്പറില്‍ കോലിക്ക് പകരക്കാരനായി ഇറക്കാനുള്ള സാധ്യതയുമുണ്ട്. പരിക്കിന് ശേഷം സന്നാഹ മത്സരത്തിന് ഇറങ്ങിയ വൃദ്ധിമാന്‍ സാഹയ്ക്കും തിളങ്ങേണ്ടത് അത്യാവശ്യ കാര്യമാണ്.

നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഈ മാസം 17നാണ് ആരംഭിക്കുന്നത്. ആദ്യ മത്സരം ഡേ-നൈറ്റാണ്. 2019ല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര വിജയിച്ചിരുന്നതിനാല്‍ ഇത്തവണത്തെ പരമ്പര വളരെ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് ആരാധകര്‍ നോക്കിക്കാണുന്നത്. സ്റ്റീവ് സ്മിത്ത്,ഡേവിഡ് വാര്‍ണര്‍.ലാബുഷാനെ എന്നിവര്‍ അടങ്ങുന്ന ഓസീസ് നിര ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തും.

Story first published: Sunday, December 6, 2020, 12:56 [IST]
Other articles published on Dec 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+