വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: കോലി ഓപ്പണ്‍ ചെയ്യണം, ആര് മൂന്നിലേക്കു മാറും? മുന്‍ പാക് സ്പിന്നര്‍ പറയുന്നു

ഡാനിഷ് കനേരിയയാണ് ഇക്കാര്യം പറഞ്ഞത്

ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഓപ്പണിങ് കോമ്പിനേഷനില്‍ മാറ്റം നിര്‍ദേശിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. അംഗീകൃത ഓപ്പണിങ് ജോടികളായ രോഹിത് ശര്‍മ- കെഎല്‍ രാഹുല്‍ എന്നിവരിലൊരാളെ മാറ്റിയാല്‍ പര്‍വ്വതം ഇടിഞ്ഞുവീഴുമോയെന്നും അദ്ദേഹം ചോദിക്കുന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന ആദ്യ ടി20യെക്കുറിച്ച് വിശകലനം നടത്തുകയായിരുന്നു കനേരിയ.

സ്റ്റേഡിയത്തില്‍ പ്രതിഷേധിക്കരുത്, കളി കാണാന്‍ ഞാനുമുണ്ടാവും, ആരാധകരോട് സഞ്ജുസ്റ്റേഡിയത്തില്‍ പ്രതിഷേധിക്കരുത്, കളി കാണാന്‍ ഞാനുമുണ്ടാവും, ആരാധകരോട് സഞ്ജു

1

ഓസീസിനെതിരേ രാഹുല്‍ അര്‍ധസെഞ്ച്വറിയോടെ ബാറ്റിങില്‍ കസറിയിരുന്നെങ്കിലും രോഹിത് നിരാശപ്പെടുത്തിയിരുന്നു. 35 ബോളില്‍ നാലു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 55 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്. എന്നാല്‍ രോഹിത് 11 റണ്‍സ് മാത്രമെടുത്ത് പുറത്താവുകയായിരുന്നു.

2

രോഹിത് ശര്‍മയ്ക്കു ഓപ്പണ്‍ ചെയ്യുമ്പോള്‍ കാര്യമായി റണ്‍സ് നേടാന്‍ സാധിക്കുന്നില്ല. കഴിഞ്ഞ ഏഷ്യാ കപ്പിലും നമ്മള്‍ ഇതു കണ്ടിരുന്നു. മോശമല്ലാത്ത തുടക്കം ലഭിക്കുന്നുണ്ടെങ്കിലും അതു വലിയ ഇന്നിങ്‌സുകളാക്കി മാറ്റാന്‍ കഴിയുന്നില്ല. അതു കൊണ്ടു തന്നെ രോഹിത്തിനെ മൂന്നാം നമ്പറിലേക്കു മാറ്റി കോലിയെ ഓപ്പണിങിലേക്കു കൊണ്ടുവരാവുന്നതാണ്. കെഎല്‍ രാഹുലിനോടൊപ്പം വിരാട് ഓപ്പണ്‍ ചെയ്യട്ടെ. വിരാടിനു ഓപ്പണറായി കളിക്കാന്‍ ഒരു പ്രശ്‌നവുമില്ല.

IND vs AUS: എല്‍ബിഡബ്ല്യു അബദ്ധം- അപ്പീല്‍ ചെയ്യാതെ ചഹലും ഡിക്കെയും! ചൂടായി രോഹിത്

3

രോഹിത് ശര്‍മ- വിരാട് കോലി ഓപ്പണിങ് ജോടിയെയും ഇന്ത്യക്കു ഇറക്കാന്‍ കഴിയും. രാഹുലിവു വണ്‍ഡൗണായി ബാറ്റ് ചെയ്യാം. രാഹുല്‍ ഓപ്പണ്‍ ചെയ്താലും മൂന്നാം നമ്പറിലേക്കു മാറിയാലും പ്രത്യേകിച്ചൊന്നും സംഭവിക്കാന്‍ പോവുന്നില്ല. ഓപ്പണിങ് പങ്കാളി ആരു തന്നെയായാലും വിരാട് തീര്‍ച്ചയായും ഓപ്പണ്‍ ചെയ്യണമെന്ന അഭിപ്രായമാണ് എനിക്കുള്ളത്.
ഒരു താരം ഏതെങ്കിലുമൊരു റോളില്‍ നന്നായി പെര്‍ഫോം ചെയ്യുകയും റണ്‍സ് നേടുകയും ചെയ്യുന്നുണ്ടെങ്കില്‍ അയാള്‍ക്ക് ആ റോള്‍ തന്നെ കൊടുക്കണം. വിരാട് ഓപ്പണറായപ്പോഴെല്ലാം മികച്ച പ്രകടനം നടത്തിയിട്ടുണ്ടെന്നും ഡാനിഷ് കനേരിയ വിലയിരുത്തി.

IND vs AUS: 32 ബോളില്‍ ഫിഫ്റ്റി, ഒപ്പം വമ്പന്‍ നേട്ടവും! രാഹുലിനെതിരേ ഇനിയാരും വാളോങ്ങേണ്ട

4

കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഇന്ത്യക്കു വേണ്ടി നാലു മല്‍സരങ്ങളില്‍ നിന്നും 133 റണ്‍സാണ് രോഹിത് ശര്‍മ നേടിയത്. ഒരേയൊരു മല്‍സരത്തില്‍ മാത്രമേ അദ്ദേഹം ബാറ്റിങില്‍ തിളങ്ങിയുള്ളൂ. സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാമത്തെ മല്‍സരത്തിലാണ് ഹിറ്റ്മാന്‍ 72 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായത്.

5

അഫ്ഗാനിസ്താനെതിരായ അവസാനത്തെ സൂപ്പര്‍ ഫോര്‍ മാച്ചില്‍ ഇന്ത്യ രോഹിത്തിനു വിശ്രമം നല്‍കുകയും പകരം വിരാട് കോലിയെ ഓപ്പണിങിലേക്കു പ്രൊമോട്ടും ചെയ്തിരുന്നു. ഈ നീക്കം വന്‍ വിജയവുമായി മാറി. പുറത്താവാതെ 122 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. കോലിയുടെ 71ാമത്തെ അന്താരാഷ്ട്ര സെഞ്ച്വറിയും 2019 നവംബറിനു ശേഷം ആദ്യത്തെ സെഞ്ച്വറിയും കൂടിയായിരുന്നു ഇത്.

6

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ വിരാട് കോലിയുടെ ഷോട്ട് സെലക്ഷനെ ഡാനിഷ് കനേരിയ വിമര്‍ശിച്ചു. രണ്ടു റണ്‍സ് മാത്രമെടുത്ത അദ്ദേഹം നതാന്‍ എല്ലിസിന്റെ ബൗളിങില്‍ മിഡ് ഓണില്‍ കാമറോണ്‍ ഗ്രീനിനു ക്യാച്ച് സമാനിക്കുകയായിരുന്നു.
ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ ആര്‍പ്പുവിളികളോടെയാണ് വിരാടിനെ കാണികള്‍ വരവേറ്റത്. പക്ഷെ വെറും രണ്ടു റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ. അത്തരമൊരു ഘട്ടത്തില്‍ വിരാട് അങ്ങനെയൊരു ഷോട്ട് കളിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. ക്രീസില്‍ അല്‍പ്പ സമയം ചെലവഴിച്ച് പിച്ചിനെക്കുറിച്ച് മനസ്സിലാക്കിയ ശേഷം വിരാടിനു തന്റെ ഷോട്ടുകള്‍ കളിക്കാമായിരുന്നു. അതു പുതിയ വിക്കറ്റായിരുന്നു. അതുകൊണ്ടു തന്നെ പൊരുത്തപ്പെടേണ്ടത് ആവശ്യമായിരുന്നെന്നും കനേരിയ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, September 21, 2022, 12:13 [IST]
Other articles published on Sep 21, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X