വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: എനിക്കു കളിച്ചേ പറ്റൂ, മരുന്ന് ആവശ്യപ്പെട്ടു! വെളിപ്പെടുത്തലുമായി സൂര്യ

കളിയിലെ താരമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു

ഓസ്‌ട്രേലിയയുമായുള്ള നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ അസുഖത്തെ വകവയ്ക്കാതെയാണ് താന്‍ കളിക്കാനിറങ്ങിയതെന്നു ഇന്ത്യന്‍ വിജയശില്‍പ്പി സൂര്യകുമാര്‍ യാദവ്. 187 റണ്‍സിന്റെ വിജയക്ഷ്യം മറികടന്ന് കളിയും പരമ്പരയും പോക്കറ്റിലാക്കാന്‍ ഇന്ത്യയെ സഹായിച്ചത് 'സ്‌കൈ'യായിരുന്നു.

IND vs AUS: ഇന്ത്യ 'പെര്‍ഫക്ടല്ല', മൂന്ന് കാര്യം മെച്ചപ്പെടുത്തണം, ചൂണ്ടിക്കാട്ടി രോഹിത്IND vs AUS: ഇന്ത്യ 'പെര്‍ഫക്ടല്ല', മൂന്ന് കാര്യം മെച്ചപ്പെടുത്തണം, ചൂണ്ടിക്കാട്ടി രോഹിത്

36 ബോളില്‍ നിന്നും 69 റണ്‍സ് വാരിക്കൂട്ടിയ സൂര്യ ഓസീസിന്റെ അന്തകനായി മാറുകയായിരുന്നു. അഞ്ചു വീതം ബൗണ്ടറികളും സിക്‌സറുകളുമാണ് അദ്ദേഹം പറത്തിയത്. ഇന്ത്യ ആറു വിക്കറ്റിന്റെ ജയം പിടിച്ചെടുത്ത കളിയില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായും സൂര്യ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

1

എന്നാല്‍ പനിയും വയറുവേദനയും മല്‍സരത്തിനു മുമ്പ് തന്നെ അലട്ടിയിരുന്നതായും തുടര്‍ന്ന് മെഡിക്കല്‍ സംഘത്തിന്റെ സഹായം തേടിയിരുന്നതായും വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ബിസിസിഐ.ടിവിയില്‍ സഹതാരമായ അക്ഷര്‍ പട്ടേലുമായി സംസാരിക്കവെയാണ് സൂര്യ ഇക്കാര്യം തുറന്നു പറഞ്ഞത്.

2

യാത്രയും കാലാവസ്ഥയിലെ മാറ്റങ്ങളും കാരണം എനിക്കു നല്ല സുഖമില്ലായിരുന്നു. വയറുവേദനയും പനിയും എനിക്കുണ്ടായിരുന്നു. അതേസമയം, തന്നെ ഈ മല്‍സരം ഇന്ത്യയെ സംബന്ധിച്ച് എത്ര മാത്രം നിര്‍ണായകമാണെന്ന ബോധ്യവും എനിക്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഞാന്‍ ഡോക്ടറുടെയും ഫിസിയോയുടെയും സഹായം തേടുകയായിരുന്നു.

3

ഇതൊരു ലോകകപ്പ് ഫൈനലായിരുന്നെങ്കില്‍ എങ്ങനെയായിരിക്കും ഞാന്‍ പ്രതികരിക്കുക? എനിക്കു ഇതുപോലെ അസുഖബാധിതനായി ഇരിക്കാന്‍ കഴിയില്ല. എന്തെങ്കിലും ചെയ്യൂ, എനിക്കു മരുന്നോ, ഇഞ്ചക്ഷനോ നല്‍കൂ, പക്ഷെ മല്‍സരത്തിനായി തയ്യാറായേ തീരൂവെന്നും മെഡിക്കല്‍ സംഘത്തോടു ആവശ്യപ്പെട്ടതായി സൂര്യകുമാര്‍ യാദവ് വിശദമാക്കി. ഈ മല്‍സരത്തിനായി ഗ്രൗണ്ടിലെത്തുകയും ഇന്ത്യയുടെ ജഴ്‌സി ധരിക്കുകയും ചെയ്ത ശേഷമുള്ള വികാരം വളരെ വ്യത്യസ്തമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

T20 World Cup 2022: വിക്കറ്റ് കീപ്പര്‍മാരിലെ 'ഹിറ്റ്മാന്‍മാര്‍', തല്ലു തുടങ്ങിയാല്‍ നിര്‍ത്തില്ല

4

റണ്‍ചേസില്‍ രണ്ടു വിക്കറ്റിനു 30 റണ്‍സെന്ന നിലയില്‍ പതറിയ ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവന്നത് വിരാട് കോലി- സൂര്യകുമാര്‍ യാദവ് ജോടിയായിരുന്നു. നാലാം വിക്കറ്റില്‍ 104 റണ്‍സ് ഇരുവരും കൂട്ടിച്ചേര്‍ത്തു. 14ാം ഓവറിലെ അവസാന ബോളില്‍ ടീം സ്‌കോര്‍ 134ല്‍ വച്ചാണ് സഖ്യം വേര്‍പിരിഞ്ഞത്. സൂര്യയുടെ വിലപ്പെട്ട വിക്കറ്റ് ലഭിച്ചത് പേസര്‍ ജോഷ് ഹേസല്‍വുഡിനായിരുന്നു. ആരോണ്‍ ഫിഞ്ചിനു ക്യാച്ച് സമ്മാനിച്ചാണ് സ്‌കൈ ക്രീസ് വിട്ടത്.

അതേസമയം, ഓസീസ് നല്‍കിയ 187 റണ്‍സിന്റെ വിജയലക്ഷ്യം 19.5 ഓവറില്‍ നാലു വിക്കറ്റിനു ഇന്ത്യ മറികടക്കുകയായിരുന്നു. സൂര്യയെക്കൂടാതെ മുന്‍ നായകന്‍ വിരാട് കോലിയാണ് (63) ഇന്ത്യയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. 48 ബോളുകള്‍ നേരിട്ട അദ്ദേഹം നാലു സിക്‌സറും മൂന്നു ബൗണ്ടറികളുമടിച്ചു. 20ാം ഓവറിലെ രണ്ടാമത്തെ ബോളില്‍ വിജയത്തിനു അഞ്ച് റണ്‍സ് അകലെയായിരുന്നു കോലി വീണത്. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയും (25*) ദിനേശ് കാര്‍ത്തികും (1*) ചേര്‍ന്ന് ജയം പൂര്‍ത്തിയാക്കുകയായിരുന്നു.

സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയില്‍ കുല്‍ദീപ് വരെ മിന്നിച്ചു- ഹാട്രിക്കിനെ പുകഴ്ത്തി ഫാന്‍സ്

5

ഒരു മല്‍സരത്തില്‍ ബാറ്റ് ചെയ്യുന്നതു പോലെ തന്നെയാണ് നെറ്റ്‌സില്‍ ഞാന്‍ പരിശീലനവും നടത്താറുള്ളത്. സ്വയം പ്രകടിപ്പിക്കുന്നതില്‍ ഞാന്‍ എല്ലായ്‌പ്പോഴും വിശ്വസിക്കുന്നു. അതിലൂടെ എന്റെ വിജയശരാശരി 75 ശതമാനത്തിനു മുകളിലുണ്ടെങ്കില്‍ പിന്നെ ഞാന്‍ എന്തിന് അതു വേണ്ടെന്നു വയ്ക്കണം? കാര്യങ്ങള്‍ എന്നെ സംബന്ധിച്ച് നന്നായി വരികയാണെങ്കില്‍ ഞാന്‍ ഗെയിം ഫിനിഷ് ചെയ്യാന്‍ ശ്രമിക്കുമെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു.
ഇന്ത്യക്കു വേണ്ടി 31 ടി20കളിലാണ് അദ്ദേഹം ഇതുവരെ കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 37.04 ശരാശരിയില്‍ 929 റണ്‍സ് നേടുകയും ചെയ്തു. 174.71 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റോടെയാണിത്.

Story first published: Monday, September 26, 2022, 15:40 [IST]
Other articles published on Sep 26, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X