Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: കോലിയേക്കാള്‍ രഹാനെ താരങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നു- ദിലീപ് വെങ്‌സര്‍ക്കാര്‍

മുംബൈ: ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യന്‍ ടീമിന് മികച്ച നേട്ടങ്ങളാണ് അവകാശപ്പെടാന്‍ സാധിക്കുന്നത്. ഇതുവരെ ലോകകപ്പ് കിരീടം ഇന്ത്യക്ക് നേടിക്കൊടുക്കാന്‍ കോലിക്ക് സാധിച്ചിട്ടില്ലെങ്കിലും ടെസ്റ്റില്‍ ആര്‍ക്കും സാധിക്കാത്ത നേട്ടങ്ങളാണ് കോലിയുടെ നായകത്വത്തിന് കീഴില്‍ ഇന്ത്യ സ്വന്തമാക്കിയത്. നടന്നുകൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കോലിയുടെ അഭാവത്തിലും ഇന്ത്യന്‍ ടീം ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെക്കുന്നത്.

നായകനെന്ന നിലയില്‍ രഹാനെ തന്റെ മികവ് കാട്ടുകയാണ്. ഇപ്പോഴിതാ കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഉള്ളതിനേക്കാള്‍ താരങ്ങള്‍ക്ക് എളുപ്പത്തില്‍ തിളങ്ങാന്‍ സാധിക്കുന്നത് രഹാനെയുടെ നായകത്വത്തിന് കീഴിലാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ ദിലീപ് വെങ് സര്‍ക്കാര്‍. മെല്‍ബണിലെ ബോക്‌സിങ് ഡേ ടെസ്റ്റിലെ ഇന്ത്യയെ വിജയത്തിലെത്തിക്കുന്നതിന് പിന്നാലെ സിഡ്‌നിയില്‍ ചരിത്ര സമനില നേടിയെടുക്കാനും നായകനെന്ന നിലയില്‍ രഹാനെക്ക് സാധിച്ചു.

'അജിന്‍ക്യ രഹാനെയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യന്‍ താരങ്ങള്‍ എളുപ്പത്തില്‍ തിളങ്ങുകയാണ്. അഡ്‌ലെയ്ഡില്‍ 36 റണ്‍സിന് പുറത്തായ ഇന്ത്യ രണ്ടാം മത്സരത്തില്‍ രഹാനെയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ജയത്തോടെ തിരിച്ചുവന്നത് മനോഹരമാണ്. വളരെ പക്വതയോടെയാണ് രഹാനെ കാര്യങ്ങള്‍ ചെയ്യുന്നത്. രഹാനെക്ക് കീഴില്‍ താരങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ കളിക്കുന്നു. താരങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്ന നായകനാണ് രഹാനെ.

ajinkyarahane

സ്വാതന്ത്ര്യം നല്‍കി എന്നതാണ് രഹാനെ ടീമില്‍ വരുത്തിയ പ്രധാന മാറ്റം. അശ്വിനും ജഡേജയ്ക്കും മാത്രമല്ല യുവതാരങ്ങളായ സിറാജ്,സൈനി,ഗില്‍ എന്നിവര്‍ക്കും പിന്തുണ നല്‍കി. അവരെല്ലാം പരമ്പരയില്‍ മികവ് കാട്ടുന്നു.കോലിയുടെ അഭാവത്തിലും മികച്ച നേതൃത്വ പാഠവമാണ് രഹാനെ കാട്ടുന്നത്'-വെങ്‌സര്‍ക്കാര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

സൂപ്പര്‍ താരങ്ങളുടെ അഭാവത്തിലും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് രഹാനെയുടെ നായക മികവാണ്. അതില്‍ പ്രധാനമായും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും വരുത്തിയ വ്യത്യാസമാണ്. പരിചയസമ്പന്നരായ ബൗളര്‍മാരുടെ അഭാവത്തിലും യുവതാരങ്ങളെ ഫലപ്രദമായി ഉപയോഗിച്ച് വിജയം നേടാന്‍ രഹാനെക്ക് സാധിച്ചുവെന്നതാണ് ശ്രദ്ധേയം. എന്നാല്‍ നാലാം മത്സരത്തില്‍ കാര്യങ്ങള്‍ രഹാനെയ്ക്ക് അത്ര എളുപ്പമാവില്ല. കാരണം ടീമിലെ പ്രധാന താരങ്ങളെല്ലാം പരിക്കിന്റെ പിടിയിലാണ്.

1988ന് ശേഷം ഓസ്‌ട്രേലിയ തോല്‍വി അറിയാത്ത ബ്രിസ്ബണിലെ ഗബ്ബയില്‍ ഇന്ത്യന്‍ നിരയില്‍ ഒരു സീനിയര്‍ പേസര്‍പോലും ഉണ്ടാകില്ല. ജസ്പ്രീത് ബൂംറയ്ക്കും പരിക്കേറ്റതോടെ ടി നടരാജന്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തുമെന്നാണ് വിവരം. ഹനുമ വിഹാരി,രവീന്ദ്ര ജഡേജ എന്നിവരുടെ പരിക്കും ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്.

Story first published: Wednesday, January 13, 2021, 14:43 [IST]
Other articles published on Jan 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+