For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: 2018ലെ പര്യടനത്തേക്കാള്‍ ഇന്ത്യയുടെ മികച്ച പ്രകടനം ഇത്തവണത്തേത്- ദീപ് ദശഗുപ്ത

ബ്രിസ്ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര പുരോഗമിക്കുകയാണ്. പരിക്ക് സീനിയര്‍ ബൗളര്‍മാരെയെല്ലാം പുറത്തിരുത്തിയ ശേഷവും ഇന്ത്യ കരുത്തുറ്റ പോരാട്ടമാണ് നടത്തുന്നത്. ഓസ്‌ട്രേലിയയിലെ വേഗമൈതാനത്ത് മികച്ച ബാറ്റിങ് പ്രകടനം നടത്താനും ഇന്ത്യക്ക് സാധിക്കുന്നു. ഒരു വ്യക്തിയില്‍ മാത്രം ആശ്രയിക്കാതെ ടീമെന്ന നിലയില്‍ അവസരത്തിനൊത്ത് പല താരങ്ങളും ഉയരുന്നത് ഇത്തവണ ഇന്ത്യക്ക് കരുത്തായിട്ടുണ്ട്.

നായകന്‍ വിരാട് കോലിയുടെ അഭാവത്തിലും ഇന്ത്യയുടെ ചെറുത്ത് നില്‍പ്പ് വളരെ പ്രശംസ അര്‍ഹിക്കുന്നതാണ്. ഇപ്പോഴിതാ ഇന്ത്യ കിരീടം നേടിയ അവസാന പര്യടനത്തേക്കാള്‍ ഇന്ത്യയുടെ മികച്ച പോരാട്ടം കണ്ടത് ഇത്തവണയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദീപ് ദശഗുപ്ത. 'ഈ മത്സരം സമനിലയിലായാല്‍പ്പോലും ഇന്ത്യക്ക് കിരീടം നിലനിര്‍ത്താനാവും. ഞാന്‍ ഇപ്പോഴും പറയുന്നു ഇന്ത്യ ചരിത്രത്തിലാദ്യമായി പരമ്പര സ്വന്തമാക്കിയ 2018നെക്കാളും മികച്ച പ്രകടനം നടത്തിയത് ഇത്തവണയാണ്. ഇത്തവണ ഇന്ത്യന്‍ താരങ്ങള്‍ കളിച്ച ക്രിക്കറ്റ് ആളുകള്‍ നീണ്ട കാലത്തേക്ക് ഓര്‍ത്തിരിക്കും'-ദീപ് ദശഗുപ്ത പറഞ്ഞു.

deepdasguptaandindvsaus

ഓസ്‌ട്രേലിയ വലിയ സമ്മര്‍ദ്ദത്തോടെയാണ് കളിക്കുന്നത്. ഇന്ത്യ ജയിച്ചാലോ സമനില ആയാലോ പരമ്പര നേടും. അതിനാല്‍ ആതിഥേയര്‍ക്കാണ് സമ്മര്‍ദ്ദം. എന്നാല്‍ ഓസ്‌ട്രേലിയയാണ് കളിക്കുന്നതെന്ന ഓര്‍മ എപ്പോഴും ഇന്ത്യന്‍ താരങ്ങള്‍ക്ക് വേണമെന്നും അദ്ദേഹം പറഞ്ഞു. 2018-19 ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയത്. അതിനാല്‍ത്തന്നെ ഇത്തവണ പരമ്പര നിലനിര്‍ത്താനോ നേടാനോ സാധിച്ചാല്‍ ഇന്ത്യയെ സംബന്ധിച്ചത് വലിയ നേട്ടമാവും.

36 റണ്‍സിന് ഓള്‍ഔട്ടായി നാണംകെട്ട തോല്‍വിയോടെയാണ് ഇന്ത്യ തുടങ്ങിയതെങ്കിലും ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയ ഇന്ത്യ ഞെട്ടിച്ചു. കോലിയുടെ അഭാവത്തില്‍ നായകന്‍ അജിന്‍ക്യ രഹാനെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഇന്ത്യ എട്ട് വിക്കറ്റിന്റെ ജയം നേടി. സിഡ്‌നിയില്‍ സമനില നേടാനും ഇന്ത്യക്ക് സാധിച്ചു. ഹനുമ വിഹാരിയുടെയും ആര്‍ അശ്വിന്റെയും ചെറുത്ത് നില്‍പ്പാണ് ഇന്ത്യയ് ജയത്തോളം പോന്ന സമനില സമ്മാനിച്ചത്.

പരമ്പര വിജയിയെ തീരുമാനിക്കുന്ന ബ്രിസ്ബണില്‍ ഇന്ത്യ ശക്തമായ പോരാട്ടമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ഒന്നാം ഇന്നിങ്‌സില്‍ വാഷിങ്ടണ്‍ സുന്ദറും ശര്‍ദുല്‍ ഠാക്കൂറും ചേര്‍ന്നെടുത്ത സെഞ്ച്വറി കൂട്ടുകെട്ട് ഇന്ത്യന്‍ ക്രിക്കറ്റിന് എക്കാലത്തും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ചെറുത്ത് നില്‍പ്പ് തന്നെയാണ്.

Story first published: Monday, January 18, 2021, 12:34 [IST]
Other articles published on Jan 18, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+