'വാര്‍ണര്‍ പരിക്കില്‍ തുടരട്ടെ, അത് ഇന്ത്യയെ സഹായിക്കും', രാഹുലിന്റെ പരാമര്‍ശം വിവാദത്തില്‍
സിഡ്‌നി: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ പരിക്കേറ്റ് ഡേവിഡ് വാര്‍ണര്‍ പരമ്പരയില്‍ നിന്ന് പുറത്തായിരിക്കുകയാണ്. ഏകദിന പരമ്പര കൂടാതെ ടി20 പരമ്പരയും വാര്‍ണര്‍ക്ക് നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ആദ്യ രണ്ട് ഏകദിനത്തിലും തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുമായി ഓസ്‌ട്രേലിയന്‍ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വാര്‍ണറുടെ പരിക്ക് ടീമിനെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഇപ്പോഴിതാ വാര്‍ണറുടെ പരിക്കിനെക്കുറിച്ച് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ നടത്തിയ പരാമര്‍ശം വിവാദം സൃഷ്ടിച്ചിരിക്കുകയാണ്.
'വാര്‍ണര്‍ പരിക്കില്‍ തുടരട്ടെ,അത് ഇന്ത്യയെ സഹായിക്കും' എന്ന രാഹുലിന്റെ നിലപാടാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. 'അവന്റെ പരിക്ക് എത്രത്തോളമുണ്ടെന്ന് കൃത്യമായി അറിയില്ല. ദീര്‍ഘ കാലത്തേക്ക് അവന് പരിക്കേറ്റാല്‍ അത് വളരെ നന്നായിരിക്കും. അവരുടെ പ്രധാനപ്പെട്ട ബാറ്റ്‌സ്മാനാണ്. ആരോടും ഇങ്ങനെ പറയുന്നത് ശരിയല്ല എന്നാലും ദീര്‍ഘ കാലത്തേക്ക് പരിക്കേറ്റാല്‍ ഇന്ത്യക്കത് ഗുണകരമാകും' എന്നാണ് രാഹുല്‍ പറഞ്ഞത്.

പിന്നാലെ വലിയ തരത്തിലുള്ള പ്രതിഷേധമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ രാഹുലിനെതിരേ ഉയര്‍ന്നത്. കെ എല്‍ രാഹുലിന്റെ പരാമര്‍ശം സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് യോജിക്കുന്നതല്ലെന്നാണ് ഏറ്റവും കൂടുതല്‍ ആരാധകര്‍ കമന്റ് ചെയ്തത്. ദൗര്‍ഭാഗ്യകരമായ ചിന്തയാണ് രാഹുലിന്റേതെന്നും ആരാധകര്‍ കുറിക്കുന്നു. രാഹുലും ഒരു കായിക താരമാണെന്ന് മറക്കരുതെന്നും ആരാധകര്‍ കമന്റായി കുറിച്ചു. ഒരു കായിക താരമെന്ന നിലയില്‍ മറ്റൊരു താരത്തിന്റെ പരിക്ക് നല്ലതാണെന്ന് പറഞ്ഞത് മനുഷ്യത്വത്തിന് നിരക്കാത്തതാണെന്നാണ് ആരാധകര്‍ പറയുന്നത്.
മികച്ച ഫോമില്‍ കളിക്കുന്ന വാര്‍ണറുടെ അഭാവം ഓസ്‌ട്രേലിയയെ സംബന്ധിച്ച് വലിയ തലവേദനയാവും. ആദ്യ മത്സരത്തില്‍ 69 റണ്‍സും രണ്ടാം മത്സരത്തില്‍ 83 റണ്‍സുമാണ് വാര്‍ണര്‍ നേടിയത്. ആരോണ്‍ ഫിഞ്ചുമായി ഓപ്പണിങ്ങില്‍ മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാന്‍ വാര്‍ണര്‍ക്ക് സാധിച്ചിരുന്നു. ഇരുവരും നല്‍കുന്ന മികച്ച തുടക്കമായിരുന്നു ഓസീസ് ടീമിന്റെ അടിത്തറ. വാര്‍ണര്‍ക്ക് പകരം ഡാര്‍സി ഷോര്‍ട്ടിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വാര്‍ണറുടെ അഭാവം ഇന്ത്യയെ സംബന്ധിച്ച് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്. ടി20യിലും വാര്‍ണര്‍ ഇറങ്ങാതിരുന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കത് വലിയ ആശ്വാസമാവും. മൂന്ന് മത്സര ഏകദിന പരമ്പര ഓസ്‌ട്രേലിയ ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. ഇതിന് ശേഷം മൂന്ന് മത്സര ടി20യും നാല് മത്സര ടെസ്റ്റുമാണ് നടക്കാനുള്ളത്. ഡിസംബര്‍ 17നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. അതിന് മുമ്പ് വാര്‍ണറുടെ പരിക്ക് ഭേദമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications