'പരിക്ക് ഗുരുതരമാണ്, അദ്ദേഹത്തിന് നല്ല വേദനയുണ്ട്', വാര്‍ണറുടെ അവസ്ഥ തുറന്ന് പറഞ്ഞ് ഭാര്യ
സിഡ്‌നി: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ പരിക്കേറ്റ ഡേവിഡ് വാര്‍ണര്‍ക്ക് ടി20,ടെസ്റ്റ് പരമ്പരകളും നഷ്ടമാവാന്‍ സാധ്യത. നിലവിലെ വാര്‍ണറുടെ അവസ്ഥ സംബന്ധിച്ച് അദ്ദേഹത്തിന്റെ ഭാര്യയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത് പരിക്ക് ഗുരുതരമാണെന്ന്. രണ്ടാം ഏകദിനത്തില്‍ ഇന്ത്യ 391 റണ്‍സ് പിന്തുടര്‍ന്നിറങ്ങി ബാറ്റ് ചെയ്യുന്നതിനിടെയാണ് വാര്‍ണര്‍ക്ക് പരിക്കേറ്റത്.
നാലാം ഓവറില്‍ ശിഖര്‍ ധവാന്റെ ഷോട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റത്. വേദനയെത്തുടര്‍ന്ന് മൈതാനത്ത് വീണ വാര്‍ണറെ സഹതാരമായ ഗ്ലെന്‍ മാക്‌സ്് വെല്ലും ഫിസീഷ്യനും ചേര്‍ന്നാണ് മൈതാനത്തിന് വെളിയിലെത്തിച്ചത്. ഇപ്പോഴിതാ വാര്‍ണറുടെ പരിക്കിനെക്കുറിച്ച് ഭാര്യ കാന്‍ഡിസ് പറയുന്നതിങ്ങനെയാണ്.

'അദ്ദേഹത്തിന്റെ പരിക്ക് നിസാരമല്ല. നല്ല വേദനയുണ്ട്. നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ഞങ്ങള്‍ കാണുന്നത്. പരിക്ക് പറ്റിയത് ഞാന്‍ കാരണമല്ല,ഓസ്‌ട്രേലിയ ക്ഷമിക്കണം'-ചിരിയോടെ വാര്‍ണറിന്റെ ഭാര്യ പറഞ്ഞു. 'ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കാന്‍ ഇനിയും ദിവസങ്ങളുണ്ട്. അതിനാല്‍ ടെസ്റ്റിന് മുമ്പായി ടീമിനൊപ്പം ചേരാനാവുമെന്നാണ് പ്രതീക്ഷ. ആദ്യ ടെസ്റ്റ് നഷ്ടപ്പെടുത്താന്‍ അദ്ദേഹം ഒരിക്കലും ആഗ്രഹിക്കുന്നില്ല'-കാന്‍ഡിസ് പറഞ്ഞു. വാര്‍ണര്‍ക്ക് ടെസ്റ്റ് പരമ്പര നഷ്ടമായാല്‍ ഓസ്‌ട്രേലിയക്കത് വലിയ തിരിച്ചടിയാവും.
ആദ്യ രണ്ട് ഏകദിന മത്സരത്തിലും തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയോടെ ടീമിന് മികച്ച തുടക്കം സമ്മാനിക്കാന്‍ വാര്‍ണര്‍ക്ക് സാധിച്ചിരുന്നു. മികച്ച ഫോമിലുള്ള വാര്‍ണറുടെ ബാറ്റിങ് ഓസ്‌ട്രേലിയക്ക് നഷ്ടമാകുമെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്കത് വലിയ ആശ്വാസമാവും. മൂന്ന് മത്സര ടി20 പരമ്പര ടെസ്റ്റിന് മുന്നോടിയായി നടക്കാനുണ്ട്. ആരോണ്‍ ഫിഞ്ചിനൊപ്പം ഓപ്പണിങ്ങില്‍ വാര്‍ണറുടെ അഭാവം നികത്തുക ആതിഥേയര്‍ക്ക് മുന്നിലെ വലിയ വെല്ലുവിളിയാണ്. ടി20 ഫോര്‍മാറ്റില്‍ ഇന്ത്യ വലിയ വെല്ലുവിളിയാണ് ഓസ്‌ട്രേലിയക്ക്. അതിനാല്‍ത്തന്നെ ഏറ്റവും മികച്ച താരനിരയെത്തന്നെ അവര്‍ ഇറക്കേണ്ടതുണ്ട്.
ഇതിനിടെ വാര്‍ണറിന്റെ പരിക്കിനെ പരിഹസിച്ച ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ വിമര്‍ശനം നേരിട്ടു. വാര്‍ണറുടെ പരിക്ക് അവസാനിക്കാതെ തുടരട്ടെ,ഇന്ത്യക്കത് ഗുണം ചെയ്യുമെന്നാണ് രാഹുല്‍ തമാശ രൂപേണ പറഞ്ഞത്. എന്നാല്‍ രാഹുലിന്റെ പരാമര്‍ശം ക്രിക്കറ്റിന് യോജിക്കുന്നതല്ലെന്നും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്ലാത്തവനെന്നും തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ രാഹുലിന് നേരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം വളരെ നിരാശയുണ്ടാക്കുന്നതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications