For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ഒരു ബൗളറുടെ എല്ലാ ക്ഷമയും അവന്‍ പരീക്ഷിക്കും'- ഇന്ത്യന്‍ താരത്തെ പ്രശംസിച്ച് ബ്രെറ്റ് ലീ

അഡ്‌ലെയ്ഡ്: ടെസ്റ്റ് ക്രിക്കറ്റില്‍ രാഹുല്‍ ദ്രാവിഡിന് ശേഷം ഇന്ത്യക്ക് ലഭിച്ച ബാറ്റിങ് വന്മതിലാണ് ചേതേശ്വര്‍ പുജാര. ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ മാത്രം ഭാഗമായ പുജാര ക്രീസില്‍ ക്ഷമയുടെ പര്യായമാണ്. എത്ര സമയം വേണമെങ്കിലും പ്രതിരോധിച്ച് ക്രീസില്‍ നില്‍ക്കാന്‍ പുജാരക്ക് സാധിക്കും. നടന്നുകൊണ്ടിരിക്കുന്ന ഒന്നാം ടെസ്റ്റിലും പുജാരയുടെ ബാറ്റിങ് പ്രതിരോധത്തിലൂന്നിയായിരുന്നു. 160 പന്തുകള്‍ നേരിട്ടാണ് പുജാര 43 റണ്‍സ് നേടിയത്. പുജാരയുടെ അമിത പ്രതിരോധത്തിലൂന്നിയ ബാറ്റിങ് ഇതിനോടകം ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ പുജാരയുടെ ബാറ്റിങ്ങിനെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഓസീസ് സ്റ്റാര്‍ പേസര്‍ ബ്രെറ്റ് ലീ.

ബൗളറുടെ എല്ലാ ക്ഷമയും പരിശോധിക്കുന്ന ബാറ്റ്‌സ്മാനാണ് പുജാര എന്നാണ് ബ്രെറ്റ് ലീ പറഞ്ഞത്. 'ഒരു ബൗളറെന്ന നിലയിലേക്ക് എത്തുമ്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ദേഷ്യം വരും. അവനെ പുറത്താക്കാന്‍ സാധിക്കുന്നില്ലല്ലോയെന്ന് ഓര്‍ക്കുമ്പോള്‍ ദേഷ്യവും സങ്കടവും വരും. അവന്‍ ഒരു പ്രതിരോധിക്കുന്ന കലാകാരനാണ്. അവനെ എങ്ങനെ പുറത്താക്കാനാണ്. നിങ്ങള്‍ യോര്‍ക്കറിന് ശ്രമിച്ചാലും അവന്‍ പ്രതിരോധിക്കും'-ബ്രെറ്റ് ലീ പറഞ്ഞു.

brettlee-cheteshwarpujara

പന്തെറിയാന്‍ ബുദ്ധിമുട്ടുള്ള നിലവിലെ ടെസ്റ്റ് ബാറ്റ്‌സ്മാനെ തിരഞ്ഞെടുത്താല്‍ ഞാന്‍ പുജാരയെ പറയും. മികച്ച ബാലന്‍സാണ് അവനുള്ളത്. ഫ്രണ്ട് ഫൂട്ടിലുള്ള പ്രതിരോധമാണ് അവന്റെ ശക്തി. എന്നാല്‍ ഇതാണ് പല ഓസീസ് താരങ്ങളെയും കുടുക്കുന്നത്. പുജാര ഇക്കാര്യത്തില്‍ പൂര്‍ണ്ണതയുള്ളവനാണ്'-മുന്‍ ഓസീസ് താരം സ്റ്റീവ് ഒക്കെഫി പറഞ്ഞു.

വിദേശ മൈതാനങ്ങളില്‍ പലപ്പോഴും ഇന്ത്യയുടെ രക്ഷകനാണ് പുജാര. 2019ല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര നേടിയത് പുജാരയുടെ ബാറ്റിങ് മികവിലാണ്. മൂന്ന് സെഞ്ച്വറിയുള്‍പ്പെടെ അന്ന് തകര്‍പ്പന്‍ പ്രകടനമാണ് പുജാര പുറത്തെടുത്തത്. അമിത പ്രതിരോധമെന്ന് വിമര്‍ശകര്‍ പറയുമ്പോഴും പിച്ചിന്റെ സ്വഭാവത്തിനനുസരിച്ച് ടീമിന്റെ ഇന്നിങ്‌സിന് അടിത്തറ പാകാന്‍ മിടുക്കനാണ് പുജാര.

ആദ്യ ടെസ്റ്റിന് ശേഷം കോലി നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും പുജാരയിലേക്കാവും.മൂന്നാം നമ്പറില്‍ ആധുനിക താരങ്ങളില്‍ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനെന്ന് പുജാരയെ വിശേഷിപ്പിക്കാം. ഇന്ത്യക്കുവേണ്ടി 77 ടെസ്റ്റില്‍ നിന്ന് 48.66 ശരാശരിയില്‍ 5840 റണ്‍സാണ് പുജാര നേടിയത്. ഇതില്‍ 18 സെഞ്ച്വറിയും 25 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഇന്ത്യക്കുവേണ്ടി അഞ്ച് ഏകദിനം കളിച്ചിട്ടുണ്ടെങ്കിലും ശോഭിക്കാന്‍ സാധിച്ചിട്ടില്ല.

Story first published: Friday, December 18, 2020, 17:09 [IST]
Other articles published on Dec 18, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+