Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സിഡ്‌നിയില്‍ നവദീപ് സൈനി കളിക്കണം, കാരണം വ്യക്തമാക്കി ആശിഷ് നെഹ്‌റ

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് നാളെ സിഡ്‌നിയില്‍ നടക്കാനിരിക്കെ ഇരു ടീമിലും മാറ്റങ്ങള്‍ക്ക് സാധ്യതയേറെയാണ്. ഓസീസ് നിരയിലേക്ക് ഡേവിഡ് വാര്‍ണര്‍ എത്തുമ്പോള്‍ രോഹിത് ശര്‍മ ഇന്ത്യന്‍ ഓപ്പണിങ്ങിലേക്കും എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നാല് മത്സര പരമ്പര നിലവില്‍ 1-1 എന്ന നിലയിലായതിനാല്‍ ഇരു ടീമിനും വളരെ നിര്‍ണ്ണായകമാണ് സിഡ്‌നിയിലെ മത്സരം. പരമ്പര പുരോഗമിക്കവെ പരിക്ക് ഇന്ത്യക്ക് വലിയ തലവേദന ഉയര്‍ത്തുന്നുണ്ട്.

അനുഭവസമ്പന്നായ ഉമേഷ് യാദവും രണ്ടാം ടെസ്റ്റില്‍ പരിക്കിന്റെ പിടിയിലായതോടെ സിഡ്‌നിയില്‍ പകരക്കാരനാരെന്നത് വലിയ ചോദ്യമാണ്. ഇപ്പോഴിതാ സിഡ്‌നിയില്‍ സൈനി ഉമേഷിന്റെ പകരക്കാരനാവണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റ. അതിന്റെ കാരണവും നെഹ്‌റ ചൂണ്ടിക്കാട്ടുന്നുണ്ട്.

'നിലവിലെ ടീം ഘടന നോക്കുമ്പോള്‍ ടി നടരാജനെക്കാളും ശര്‍ദുല്‍ ഠാക്കൂറിനെക്കാളും ഞാന്‍ ആദ്യം പരിഗണിക്കുന്നത് സൈനിയെയാണ്. അവനെ കളിപ്പിക്കാതിരിക്കാനുള്ള ഒരു കാരണവും കാണുന്നില്ല. അവനെ കളിപ്പിക്കുമ്പോള്‍ മനസിലാവും മറ്റ് രണ്ട് പേരേക്കാളും മികച്ചത് സൈനിയായിരുന്നുവെന്ന്. സൈനിയുടെ ഏറ്റവും വലിയ ആയുധം ബൗണ്‍സും എക്‌സ്ട്രാ പേസുമാണ്. ഇത് ടെസ്റ്റാണ്. നടരാജന്റെ സാധാരണ ശൈലികൊണ്ട് വിക്കറ്റെടുക്കാനാകില്ല. ടെസ്റ്റില്‍ ബാറ്റ്‌സ്മാന്‍ ഔട്ടാകാന്‍ ബുദ്ധിമുട്ടാണ്. ബൗളര്‍ ഔട്ടാക്കുകയാണ് വേണ്ടത്'-നെഹ്‌റ പറഞ്ഞു.

navdeepsaini

സിഡ്‌നിയിലെ മൈതാനത്ത് ബാറ്റ്‌സ്മാന്‍മാര്‍ക്കും ശോഭിക്കാം എന്നതിനാല്‍ത്തന്നെ ബൗളര്‍മാര്‍ക്ക് വലിയ വെല്ലുവിളിയാനും. സീനിയര്‍ പേസര്‍മാരുടെ അഭാവത്തില്‍ ജസ്പ്രീത് ബൂംറയുടെ സമ്മര്‍ദ്ദം ഇരട്ടിക്കും. ഈ സാഹചര്യത്തില്‍ മുഹമ്മദ് സിറാജിന്റെയും മൂന്നാം പേസറായി എത്തുന്ന താരത്തിന്റെയും പ്രകടനം നിര്‍ണ്ണായകമാവും. സ്പിന്നര്‍ ആര്‍ അശ്വിന്‍ ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് 10 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. അതിനാല്‍ത്തന്നെ സിഡ്‌നിയിലും പ്രതീക്ഷകളേറെയാണ്.

സിഡ്‌നിയില്‍ രോഹിത് ഓപ്പണറായി എത്തുന്നതോടെ ഓപ്പണിങ്ങിലെ ഇന്ത്യയുടെ പ്രതിസന്ധികള്‍ക്ക് ഏറെക്കുറെ അവസാനമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ വിദേശ മൈതാനങ്ങളില്‍ ടെസ്റ്റില്‍ ഓപ്പണ്‍ ചെയ്തിട്ടില്ല എന്നത് രോഹിതിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. സിഡ്‌നിയില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനമാവും മത്സരത്തിന്റെ വിധി നിര്‍ണ്ണയിക്കുക.

ജസ്പ്രീത് ബൂംറ മികച്ച ഫോമിലാണ്. അരങ്ങേറ്റ മത്സരത്തില്‍ അഞ്ച് വിക്കറ്റുമായി സിറാജും തിളങ്ങിയിരുന്നു. എന്നാല്‍ സിഡ്‌നിയില്‍ ഓസീസ് താരങ്ങള്‍ക്ക് മികച്ച റെക്കോഡ് ഉണ്ടെന്നിരിക്കെ ഇന്ത്യക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല. സിഡ്‌നിയില്‍ തകര്‍പ്പന്‍ റെക്കോഡുള്ള വാര്‍ണര്‍ കൂടി എത്തിയാല്‍ ഓസീസ് നിര കൂടുതല്‍ ശക്തമാവും.

Story first published: Wednesday, January 6, 2021, 10:14 [IST]
Other articles published on Jan 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+