Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: അഞ്ചാം നമ്പറാണ് രോഹിതിന് ഏറ്റവും അനുയോജ്യമായത്- അന്‍ഷുമാന്‍ ജയഗ്‌വാദ്

മുംബൈ: സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിലൂടെ രോഹിത് ശര്‍മ ഇന്ത്യന്‍ പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. രോഹിതിനെ വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചതിനാല്‍ത്തന്നെ അദ്ദേഹം കളിക്കാനുള്ള സാധ്യത കൂടുതലാണ്. രോഹിത് എത്തിയാല്‍ ഓപ്പണറായിത്തന്നെ ഇറങ്ങാനാണ് സാധ്യത. ഇതുവരെ ഇന്ത്യക്ക് പുറത്ത് രോഹിത് ടെസ്റ്റ് ഓപ്പണറായിട്ടില്ലെങ്കിലും സിഡ്‌നിയില്‍ അദ്ദേഹം ഓപ്പണറായിത്തന്നെ ഇറങ്ങാനാണ് സാധ്യത കൂടുതല്‍. ഇപ്പോഴിതാ ഓപ്പണറല്ല അഞ്ചാം നമ്പറാണ് ടെസ്റ്റിലെ രോഹിതിന് അനുയോജ്യമായ ബാറ്റിങ് പൊസിഷനെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ സെലക്ടറും താരവുമായ അന്‍ഷുമാന്‍ ജയ്ഗ്‌വാദ്.

'രോഹിത് ശര്‍മയെപ്പോലൊരു താരം മാച്ച് വിന്നറാണെന്ന് എനിക്കുറപ്പുണ്ട്. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. എന്നാല്‍ എവിടെയാണ് അവന്‍ ബാറ്റ് ചെയ്യേണ്ടതെന്നാണ് വലിയ ചോദ്യം. എനിക്ക് തോന്നുന്നത് രഹാനെയ്ക്ക് ശേഷം അഞ്ചാം നമ്പറില്‍ രോഹിത് ഇറങ്ങണമെന്നാണ്. അതാണ് അവന് ഏറ്റവും അനുയോജ്യമായ ബാറ്റിങ് പൊസിഷനെന്നാണ് തോന്നുന്നത്'-ജയ്ഗ്‌വാദ്പറഞ്ഞു.

anshumangaekwad

വിരാട് കോലി ആദ്യ ടെസ്റ്റിന് പിന്നാലെ മടങ്ങിയതോടെ നാലാം നമ്പറില്‍ ബാറ്റ് ചെയ്യുന്നത് പുതിയ നായകന്‍ അജിന്‍ക്യ രഹാനെയാണ്. അഞ്ചാം നമ്പറില്‍ ഹനുമ വിഹാരിയാണ് കളിക്കുന്നത്. ഈ പൊസിഷനില്‍ രോഹിത് കളിക്കാനുള്ള സാധ്യത വളരെ കുറവാണ്. ടെസ്റ്റില്‍ മധ്യനിരയില്‍ നേരത്തെ കളിച്ചപ്പോഴൊന്നും സ്ഥിര സ്ഥാനം ഉറപ്പിക്കാന്‍ രോഹിതിന് സാധിച്ചിരുന്നില്ല. എന്നാല്‍ വീരേന്ദര്‍ സെവാഗിനെപ്പോലെ വലിയ ഇംപാക്ട് ടീമില്‍ ഉണ്ടാക്കാന്‍ കഴിവുള്ള താരമാണ് രോഹിത് ശര്‍മ.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ വെടിക്കെട്ട് ബാറ്റിങ്ങാണ് രോഹിത് കാഴ്ചവെച്ചത്. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരേ ടെസ്റ്റില്‍ മികച്ച റെക്കോഡല്ല രോഹിതിന്റെ പേരിലുള്ളത്. അഞ്ച് മത്സരത്തില്‍ നിന്ന് വെറും 31 മാത്രമാണ് അദ്ദേഹത്തിന്റെ ശരാശരി. എങ്കിലും രോഹിത് ഓപ്പണറായിത്തന്നെ സിഡ്‌നിയില്‍ ഇറങ്ങുമെന്നാണ് വിവരം. രോഹിത് എത്തുന്നതോടെ മായങ്ക് അഗര്‍വാളിന്റെ സ്ഥാനം നഷ്ടമായേക്കും. മധ്യനിരയില്‍ കെ എല്‍ രാഹുല്‍ കളിക്കാനിടയില്ല. ഹനുമ വിഹാരി സ്ഥാനം നിലനിര്‍ത്തിയേക്കും.

നാല് മത്സര പരമ്പരയില്‍ നിലവില്‍ 1-1 എന്ന നിലയിലാണ്. പേസ് ബൗളര്‍മാരായ ഇഷാന്ത് ശര്‍മ,ഉമേഷ് യാദവ്,മുഹമ്മദ് ഷമി എന്നിവര്‍ ടീമില്‍ ഇല്ലാത്തത് ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. വിരാട് കോലിയുടെ അഭാവവും ഇന്ത്യയുടെ ബാറ്റിങ് നിരയിലുണ്ട്. രോഹിത് എത്തുന്നതോടെ കോലിയുടെ വിടവ് നികത്താനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകരും മാനേജ്‌മെന്റും.

Story first published: Tuesday, January 5, 2021, 11:03 [IST]
Other articles published on Jan 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+