Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: 'ഈ റണ്ണൗട്ട് എന്റെ ഏറ്റവും മികച്ച ശ്രമത്തിന്റെ ഫലമാണ്'- രവീന്ദ്ര ജഡേജ

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ സ്റ്റീവ് സ്മിത്തിന്റെ ബാറ്റിങ് വിമര്‍ശകര്‍ക്കുള്ള മറുപടിയായിരുന്നു. അവസാന നാല് ഇന്നിങ്‌സില്‍ നിന്ന് 10 റണ്‍സ് മാത്രം നേടിയ സ്മിത്ത് അഞ്ചാം ഇന്നിങ്‌സില്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെ കളം വാഴുകയായിരുന്നു. ഒരു വശത്ത് ഓസീസിന് വിക്കറ്റുകള്‍ വീഴുമ്പോഴും സ്റ്റീവ് സ്മിത്ത് (131) നിലയുറപ്പിച്ചതാണ് ഓസീസിന് കരുത്തായത്. മികച്ച രീതിയില്‍ മുന്നേറവെ അവസാനക്കാരനായി സ്മിത്ത് റണ്ണൗട്ടാവുകയായിരുന്നു. രവീന്ദ്ര ജഡേജയുടെ തകര്‍പ്പന്‍ ഫീല്‍ഡിങ്ങാണ് സ്മിത്തിനെ ഡ്രസിങ് റൂമിലേക്ക് മടക്കിയത്.

ഇപ്പോഴിതാ സ്മിത്തിനെ മടക്കിയത് ഏറ്റവും മികച്ച ശ്രമത്തിന്റ ഫലമാണെന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. 'ഈ റണ്ണൗട്ട് എന്നും ഞാന്‍ ഓര്‍ത്ത് കാണും. എന്റെ ഏറ്റവും മികച്ച ശ്രമത്തിന്റെ ഫലമാണിത്. തേര്‍ട്ടിയാര്‍ഡ് സര്‍ക്കിളിന് പുറത്ത് നിന്നുള്ള ത്രോ നേരിട്ട് സ്റ്റംപില്‍ കൊണ്ടത് ആത്മ സംതൃപ്തി നല്‍കുന്ന നിമിഷമാണ്. മൂന്നോ നാലോ വിക്കറ്റുകള്‍ വീഴ്ത്തുന്നത് മികച്ചത് തന്നെയാണ്. എന്നാല്‍ ഈ റണ്ണൗട്ട് എന്നും എന്റെ കൂടെയുണ്ടാവും'-ജഡേജ പറഞ്ഞു.

ജസ്പ്രീത് ബൂംറയുടെ ഓവറിലായിരുന്നു സ്മിത്തിന്റെ മടക്കം. 16 ബൗണ്ടറികളടക്കം തന്റെ പഴയ ഫോമിലേക്ക് മടങ്ങിയെത്തിയ സ്മിത്ത് ബൂംറയുടെ ഓവറില്‍ രണ്ടാം റണ്‍സിന് ശ്രമിക്കുന്നതിനിടെയാണ് വിക്കറ്റ് നഷ്ടമായത്. 11ാമന്‍ ജോഷ് ഹെയ്‌സല്‍വുഡിന് സ്‌ട്രൈക്ക് കൈമാറാതിരിക്കുന്നതിനായി രണ്ടാം റണ്‍സിന് ശ്രമിച്ച സ്മിത്തിന്റെ പദ്ധതി തകര്‍ത്തത് ജഡേജയുടെ ത്രോയായിരുന്നു. നേരിട്ടുള്ള ത്രോയിലൂടെയാണ് അദ്ദേഹം സ്മിത്തിന്റെ വിക്കറ്റ് തെറിപ്പിച്ചത്.

ravindrajadeja

ആര്‍ അശ്വിന്റെ സ്പിന്നിനെ തിരഞ്ഞ് പിടിച്ച് സ്മിത്തും ലാബുഷാനെയും ആക്രമിച്ചതോടെ സ്പിന്നാക്രമണത്തിന്റെ ചുക്കാന്‍ ജഡേജ ഏറ്റെടുത്തു. 18 ഓവറില്‍ മൂന്ന് മെയ്ഡനടക്കം 62 റണ്‍സ് വിട്ടുനല്‍കി നാല് വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്. ലാബുഷാനെ,മാത്യു വേഡ്,പാറ്റ് കമ്മിന്‍സ്,നതാന്‍ ലിയോണ്‍ എന്നിവരുടെ വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്.

രണ്ടാം ദിനത്തിലെ ബൗളിങ് പദ്ധതി എന്തായിരുന്നുവെന്നും ജഡേജ വെളിപ്പെടുത്തി. 'മൈതാനത്ത് വേഗവും ടേണും നിലനിര്‍ത്താന്‍ വളരെ പ്രയാസമായിരുന്നു. സമ്മര്‍ദ്ദം ഉണ്ടാക്കി വിക്കറ്റ് നേടാന്‍ തന്നെയാണ് ശ്രമിച്ചത്. ഷോട്ടുകള്‍ കളിക്കാന്‍ അവരെ പ്രേരിപ്പിച്ചു'-ജഡേജ പറഞ്ഞു. നിലവിലെ ഇന്ത്യയുടെ മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്നെ മികച്ച ടെസ്റ്റ് ഓള്‍റൗണ്ടറാണ് ജഡേജ. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഫീല്‍ഡിങ്ങിലും തിളങ്ങാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. ഇന്ത്യ ജയിച്ച മെല്‍ബണ്‍ ടെസ്റ്റില്‍ ജഡേജ രഹാനെയ്ക്ക് നല്‍കിയ പിന്തുണയാണ് മത്സരത്തില്‍ നിര്‍ണ്ണായകമായത്.

Story first published: Saturday, January 9, 2021, 10:56 [IST]
Other articles published on Jan 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+