വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Ind vs Aus: കോലിയാകാന്‍ ശ്രമിക്കരുത്, ചെയ്യേണ്ടത് ഇക്കാര്യം — രഹാനെയ്ക്ക് ബുക്കാനന്റെ നിര്‍ദ്ദേശം

നടക്കാനിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ ആദ്യ മത്സരം മാത്രമേ വിരാട് കോലി കളിക്കുന്നുള്ളൂ. ബാക്കി മൂന്നു ടെസ്റ്റ് മത്സരങ്ങളിലും അജിങ്ക്യ രഹാനെ ടീം ഇന്ത്യയെ നയിക്കും. കഴിഞ്ഞതവണ ഇന്ത്യയോടേറ്റ തോല്‍വിക്ക് പകരം വീട്ടുകയാണ് ഓസ്‌ട്രേലിയയുടെ ലക്ഷ്യം. സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും തിരിച്ചെത്തിയത് ഓസ്‌ട്രേലിയക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല. മറുഭാഗത്ത് കോലിയില്ലാത്ത ഇന്ത്യന്‍ ടീമിന്റെ പ്രകടനം എങ്ങനെയായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍. എന്തായാലും ഇരുപക്ഷത്തും ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. ഇതിനിടെ ഇന്ത്യയെ ടെസ്റ്റില്‍ നയിക്കാന്‍ തയ്യാറെടുക്കുന്ന അജിങ്ക്യ രഹാനെയ്ക്ക് മുന്‍ ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ജോണ്‍ ബുക്കാനന്‍ ഒരു ഉപദേശം നല്‍കുന്നുണ്ട്.

Ind vs Aus: Ajinkya Rahane Should Not Try And Be Like Virat Kohli, Says John Buchanan

സംഭവമെന്തന്നല്ലേ, കോലിയുടെ അഭാവത്തില്‍ ടീമിലെ കോലിയാവാന്‍ രഹാനെ ശ്രമിക്കരുത്. ഇന്ത്യന്‍ പക്ഷത്ത് കോലിയില്ലാത്തത് ഓസ്‌ട്രേലിയക്ക് വലിയ മുന്‍തൂക്കം നല്‍കും. കോലിയുടെ പ്രസരിപ്പും ആവേശവുമാണ് പലപ്പോഴും ടീം ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകരുന്നത്. ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും വിരാട് കോലിയെ ഇന്ത്യ 'മിസ്' ചെയ്യുമെന്ന് ജോണ്‍ ബുക്കാനന്‍ അഭിപ്രായപ്പെട്ടു. ഡിസംബര്‍ 17 -ന് അഡ്‌ലെയ്ഡിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലെ ആദ്യ ടെസ്റ്റ് മത്സരം. പകലും രാത്രിയുമായാണ് മത്സരം നടക്കുക. ആദ്യ ടെസ്റ്റിന് ശേഷം കോലി നാട്ടിലേക്ക് മടങ്ങും. അജിങ്ക്യ രഹാനെ ടീമിനെ നയിക്കും.

Most Read: ഐപിഎല്‍ ഇലവന്‍ x പിഎസ്എല്‍ ഇലവന്‍, തിരഞ്ഞെടുത്ത് ചോപ്ര — കരുത്തരെ തിരഞ്ഞെടുക്കൂMost Read: ഐപിഎല്‍ ഇലവന്‍ x പിഎസ്എല്‍ ഇലവന്‍, തിരഞ്ഞെടുത്ത് ചോപ്ര — കരുത്തരെ തിരഞ്ഞെടുക്കൂ

'രഹാനെയുടെ ക്യാപ്റ്റന്‍സി മികവിനെക്കുറിച്ച് വലിയ അറിവ് എനിക്കില്ല. എന്തായാലും രഹാനെ മറ്റൊരു കോലിയാകില്ല. കോലിയാകാന്‍ അദ്ദേഹം ശ്രമിക്കുകയും അരുത്. റണ്‍സടിക്കുകയാണ് രഹാനെയുടെ ആദ്യത്തെ ജോലി. ക്രീസില്‍ നിലയുറച്ച് നിന്നുകൊണ്ട് രഹാനെ ടീമിന് മാതൃക കാട്ടണം', ജോണ്‍ ബുക്കാനന്‍ പറഞ്ഞു. നിലവില്‍ സിഡ്‌നിയിലാണ് ഇന്ത്യന്‍ സംഘം ക്വാറന്റൈന്‍ കാലം പിന്നിടുന്നത്. ക്വാറന്റൈന്‍ ജീവിതത്തിനൊപ്പം പരിശീലനത്തിലും ഇന്ത്യന്‍ താരങ്ങള്‍ ഏര്‍പ്പെടുന്നുണ്ട്. ഐപിഎല്‍ കഴിഞ്ഞ് തിരിച്ചെത്തിയ ഓസ്‌ട്രേലിയന്‍ താരങ്ങളും ഇപ്പോള്‍ ക്വാറന്റൈനിലാണ്. നവംബര്‍ 27 -നാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് തുടക്കമാവുന്നത്. ആദ്യം ഇരു ടീമുകളും തമ്മില്‍ മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര പൂര്‍ത്തിയാക്കും. ശേഷം മൂന്നു ട്വന്റി-20 മത്സരങ്ങളും പര്യടനത്തിലുണ്ട്.

Story first published: Monday, November 23, 2020, 19:45 [IST]
Other articles published on Nov 23, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X