Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഇന്ത്യയെ ഡ്രസിങ് റൂമിലേക്ക് നയിച്ച് അരങ്ങേറ്റ താരം സിറാജ്- രഹാനെയ്ക്ക് കൈയടി

മെല്‍ബണ്‍: ഇന്ത്യ-ഓസ്‌ട്രേലിയ ബോക്‌സിങ് ഡേ ടെസ്റ്റ് മെല്‍ബണില്‍ പുരോഗമിക്കുകയാണ്. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തെങ്കിലും പ്രതീക്ഷിച്ച തുടക്കം ലഭിച്ചില്ല. മത്സരത്തിലൂടെ രണ്ട് താരങ്ങള്‍ക്കാണ് ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കിയത്. ഓപ്പണര്‍ സ്ഥാനത്തേക്ക് ശുബ്മാന്‍ ഗില്ലിനെയും പേസ് ബൗളറായി മുഹമ്മദ് സിറാജിനെയുമാണ് പരിഗണിച്ചത്. മത്സരത്തില്‍ ഉച്ച ഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ ഇന്ത്യയെ ഡ്രസിങ് റൂമിലേക്ക് നയിച്ചത് മുഹമ്മദ് സിറാജായിരുന്നു. സാധാരണയായി നായകനാവും ടീമിനെ ഡ്രസിങ് റൂമിലേക്ക് നയിക്കുക. എന്നാല്‍ ഇത്തവണ അരങ്ങേറ്റ താരത്തിനുള്ള അംഗീകാരമെന്നോളം ടീമിനെ ഡ്രസിങ് റൂമിലേക്ക് നയിക്കാന്‍ നായകന്‍ അജിന്‍ക്യ രഹാനെ സിറാജിനോട് പറയുകയായിരുന്നു.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് സിറാജിന് ഇത്തരമൊരു ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരം ലഭിച്ചത്. നേരത്തെ തന്നെ ഇന്ത്യയുടെ പരിമിത ഓവര്‍ ടീമില്‍ സിറാജ് അരങ്ങേറ്റം നടത്തിയെങ്കിലും ടീമില്‍ സ്ഥിര സാന്നിധ്യമാവാന്‍ സാധിച്ചില്ല. ഇക്കഴിഞ്ഞ യുഎഇയില്‍ നടന്ന ഐപിഎല്ലില്‍ തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് സിറാജ് നടത്തിയത്. വിരാട് കോലി നായകനായുള്ള ആര്‍സിബിയുടെ ഭാഗമായിരുന്നു സിറാജ്. ഐപിഎല്ലിലെ പ്രകടനമാണ് ഓസീസിനെതിരായ ടെസ്റ്റ് ടീമിലേക്ക് സിറാജിനെ എത്തിച്ചത്.

mohammedsiraj-rahane

അരങ്ങേറ്റ ദിനം തന്നെ തന്റെ ആദ്യ വിക്കറ്റ് നേടാനും സിറാജിനായി എന്നതാണ് ശ്രദ്ധേയം. അതും നിര്‍ണ്ണായക സമയത്ത് ഏറ്റവും അനിവാര്യമായ വിക്കറ്റ്. 48 റണ്‍സുമായി നിലയുറപ്പിച്ച് വരികയായിരുന്ന മാര്‍നസ് ലാബുഷാനെയെയാണ് സിറാജ് പുറത്താക്കിയത്. രഹാനെ ഒരുക്കിയ മികച്ച ഫീല്‍ഡ് സെറ്റിങ്ങില്‍ ലാബുഷാനെ കുടുങ്ങുകയായിരുന്നു. മറ്റൊരു അരങ്ങേറ്റ താരമായ ശുബ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ ക്യാച്ചാണ് സിറാജിന് കന്നി വിക്കറ്റ് സമ്മാനിച്ചത്.

പരിക്കേറ്റ മുഹമ്മദ് ഷമിക്ക് പകരക്കാരനായി പ്ലേയിങ് ഇലവനിലേക്ക് നവദീപ് സൈനി എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും സിറാജിനെ കളിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതിവേഗം ഇല്ലെങ്കിലും ബൗണ്‍സറുകളിലൂടെ ബാറ്റ്‌സ്മാനെ വിറപ്പിക്കാന്‍ സിറാജിന് മികവുണ്ട്. മെല്‍ബണിലെ പിച്ച് പേസര്‍മാര്‍ക്ക് അനുകൂലമാണ്. കരുത്തരായ ഓസീസ് ബാറ്റിങ് നിരയെ ആദ്യ ദിനം വിറപ്പിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചിട്ടുണ്ട്.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 58 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 144 എന്ന നിലയിലാണ് ഓസ്‌ട്രേലിയ. കാമറൂണ്‍ ഗ്രീനും (7) നായകന്‍ ടിം പെയ്‌നുമാണ് ക്രീസില്‍. ഇന്ത്യക്കുവേണ്ടി അശ്വിനും ബൂംറയും രണ്ട് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ സിറാജ് ഒരു വിക്കറ്റും നേടി. ആദ്യ മത്സരം ജയിച്ച ഓസ്‌ട്രേലിയ നാല് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്.

Story first published: Saturday, December 26, 2020, 11:29 [IST]
Other articles published on Dec 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+