Ind vs Aus Test: ഡേ-നൈറ്റ് ടെസ്റ്റില്‍ ഇന്ത്യ ഭയക്കണം, അഡ്‌ലെയ്ഡില്‍ കംഗാരുക്കര്‍ പുലികള്‍, കണക്കുകള്‍
അഡ്‌ലെയ്ഡ്: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്കായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. നാല് മത്സരങ്ങളടങ്ങിയ പരമ്പര 17നാണ് ആരംഭിക്കുന്നത്. ആദ്യ മത്സരം ഡേ നൈറ്റ് ആയാണ് നടക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രതീക്ഷയുള്ള പരമ്പരയാണ് ഇത്തവണത്തേത്. ഏകദിനത്തിലും ടി20യിലും ഭേദപ്പെട്ട ബാറ്റിങ് പ്രകടനം തന്നെ ഇന്ത്യന്‍ താരങ്ങള്‍ കാഴ്ചവെച്ചിരുന്നു. എന്നാല്‍ അഡ്‌ലെയ്ഡിലെ കണക്കുകള്‍ ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്നതാണ്. ആതിഥേയര്‍ അഡ്‌ലെയ്ഡിലെ പുലികള്‍ ആണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കും.

അഡ്‌ലെയ്ഡില്‍ ഓസീസ് ഡേ-നെറ്റ് ടെസ്റ്റ് തോറ്റിട്ടില്ല
അഡ്‌ലെയ്ഡില്‍ ഇതുവരെ കളിച്ച ഡേ-നൈറ്റ് ടെസ്റ്റ് മത്സരങ്ങളിലെല്ലാം ഓസ്‌ട്രേലിയ വിജയിച്ചിട്ടുണ്ട്. വമ്പന്മാരെല്ലാം എത്തിയിട്ടും ഓസ്‌ട്രേലിയയുടെ ഈ തേരോട്ടത്തിന് തടയിടാന്‍ സാധിച്ചിട്ടില്ലെന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2015ല്‍ ന്യൂസീലന്‍ഡിനെതിരേ നടന്ന ഡേ നൈറ്റ് ടെസ്റ്റില്‍ മൂന്ന് വിക്കറ്റിന് 2016 നവംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന മത്സരത്തില്‍ 6 വിക്കറ്ഖിനും 2017 ഡിസംബറില്‍ ഇംഗ്ലണ്ടിനെതിരേ 120 റണ്‍സിനും 2019 നവംബറില്‍ പാകിസ്താനെതിരേ ഇന്നിങ്‌സിനും 48 റണ്‍സിനുമാണ് ഓസ്‌ട്രേലിയ ജയിച്ചത്.

ഡേവിഡ് വാര്‍ണറിന് തകര്‍പ്പന്‍ റെക്കോഡ്
പരിക്കേറ്റ് ഡേവിഡ് വാര്‍ണറിന് ആദ്യ ടെസ്റ്റ് നഷ്ടമാകുന്നത് ഓസ്‌ട്രേലിയക്ക് എത്ര വലിയ തിരിച്ചടിയാണെന്ന് ഈ കണക്കുകള്‍ പറയും. അഡ്‌ലെയ്ഡില്‍ കൂടുതല്‍ ഡേ നൈറ്റ് ടെസ്റ്റ് റണ്‍സ് വാര്‍ണറുടെ പേരിലാണ്. നാല് മത്സരത്തില്‍ നിന്ന് 81.66 ശരാശരിയില്‍ 490 റണ്‍സാണ് വാര്‍ണര്‍ നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും ഉള്‍പ്പെടുംയ സ്റ്റീവ് സ്മിത്ത് രണ്ട് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 35.42 ശരാശരിയില്‍ 248 റണ്‍സും നേടിയിട്ടുണ്ട്.

ഉയര്‍ന്ന വ്യക്തിഗ സ്‌കോറും വാര്‍ണറുടെ പേരില്‍
അഡ്‌ലെയ്ഡിലെ ഡേ നൈറ്റ് ടെസ്റ്റുകളിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡ് വാര്‍ണറുടെ പേരിലാണ്. അവസാന വര്‍ഷം പാകിസ്താനെതിരേ പുറത്താവാതെ 335 റണ്‍സാണ് അദ്ദേഹം നേടിയത്. 418 പന്തുകള്‍ നേരിട്ട് 39 ഫോറും ഒരു സിക്‌സുമാണ് വാര്‍ണര്‍ പറത്തിയത്. മാര്‍നസ് ലാബുഷാനെ ഇതേ മത്സരത്തില്‍ 162 റണ്‍സും നേടിയിട്ടുണ്ട്.

വിക്കറ്റ് വേട്ടയില്‍ സ്റ്റാര്‍ക്ക് മുന്നില്‍
പിങ്ക് ബോളില്‍ അഡ്‌ലെയ്ഡില്‍ കൂടുതല്‍ വിക്കറ്റ് മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പേരിലാണ്. നാല് മത്സരത്തില്‍ നിന്ന് 24 വിക്കറ്റാണ് സ്റ്റാര്‍ക്ക് വീഴ്ത്തിയത്. ഇതില്‍ രണ്ട് വിക്കറ്റ് നേട്ടവും ഉള്‍പ്പെടും. പിങ്ക് ബോളില്‍ തകര്‍പ്പന്‍ യോര്‍ക്കറുമായി ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സ്റ്റാര്‍ക്ക് ഉണ്ടാവും. ജോഷ് ഹെയ്‌സല്‍വുഡ് 22 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. മികച്ച ബൗളിങ് പ്രകടനം സ്റ്റാര്‍ക്കിന്റെ പേരിലാണ്. പാകിസ്താനെതിരേ 66 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റാണ് സ്റ്റാര്‍ക്ക് വീഴ്ത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications