Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഗബ്ബയില്‍ ഇന്ത്യന്‍ ടീം നേരിടുന്നത് ഒരു പര്‍വതത്തെയാണ്- ആകാശ് ചോപ്ര

ഗബ്ബ: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കിരീടം ആര് സ്വന്തമാക്കുമെന്ന് തീരുമാനിക്കുന്നത് ഗബ്ബയില്‍ നടക്കുന്ന നാലാം മത്സര ഫലമാണ്. 1988ന് ശേഷം ഓസ്‌ട്രേലിയ ഇതുവരെ തോല്‍ക്കാത്ത ഗബ്ബ സന്ദര്‍ശക ടീമുകളുടെ പേടി സ്വപ്‌നമാണ്. പേസിനെയും ബൗണ്‍സിനെയും തുണയ്ക്കുന്ന ഗബ്ബയിലെ മൈതാനത്ത് കംഗാരുക്കള്‍ക്ക് മൃഗീയ ആധിപത്യമുണ്ട്. കണക്കുകളില്‍ ഇന്ത്യക്ക് വിജയ സാധ്യത വളരെ കുറവുള്ള മൈതാനമാണെങ്കിലും ഇന്ത്യ ശക്തമായ പോരാട്ടം തന്നെ കാഴ്ചവെക്കുമെന്നാണ് ആരാധക പ്രതീക്ഷ. ഇപ്പോഴിതാ ഗബ്ബയില്‍ ഇന്ത്യക്ക് നേരിടാനുള്ളത് ഒരു പര്‍വതത്തെയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ആകാശ് ചോപ്ര.

'ഹനുമ വിഹാരിക്കും രവീന്ദ്ര ജഡേജയ്ക്കും പിന്നാലെ ബൂംറയ്ക്ക് കൂടി പരിക്കേറ്റതാണ് ഇന്ത്യക്ക് കടുത്ത തിരിച്ചടി നല്‍കുന്നത്. മായങ്ക് അഗര്‍വാളിനും പരിക്കുണ്ടെന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ ആരാണ് കളിക്കാനിറങ്ങുക. ആര്‍ അശ്വിനും കളിക്കുമെന്ന കാര്യം ഉറപ്പു പറയാറായിട്ടില്ല. നമ്മുടെ പേസ് ബൗളിങ് നോക്കുക. സൈനി ഒരു മത്സരം മാത്രമാണ് കളിച്ചത്,സിറാജ് രണ്ട് മത്സരവും. ശര്‍ദുല്‍ ഠാക്കൂര്‍ കുറച്ച് പന്തുകള്‍ മാത്രമാണ് ടെസ്റ്റില്‍ എറിഞ്ഞത്. ഒരു പര്‍വതത്തെയാണ് ഗബ്ബയില്‍ ഇന്ത്യക്ക് നേരിടേണ്ടത്'-ആകാശ് ചോപ്ര പറഞ്ഞു.

aakashchopra

ജഡേജയുടെ അഭാവത്തില്‍ അഞ്ച് ബൗളര്‍മാരെ ഇന്ത്യ കളിപ്പിക്കരുതെന്നും ആകാശ് അഭിപ്രായപ്പെട്ടു. 'ജഡേജയുടെ അഭാവത്തില്‍ അഞ്ച് ബൗളര്‍മാരുമായി മുന്നോട്ട് പോകാനാവില്ല. നാല് ബൗളര്‍മാരെ കളിപ്പിക്കുന്നതാണ് നല്ലത്. അശ്വിന് ഇറങ്ങാന്‍ സാധിക്കാതെ വന്നാല്‍ കുല്‍ദീപ് യാദവ് പകരമെത്തും. ബാറ്റിങ്ങിലേക്ക് നോക്കുമ്പോള്‍ ജഡേജയ്ക്കും ഹനുമ വിഹാരിക്കും കളിക്കാന്‍ സാധിക്കുന്നില്ല. മായങ്കും പന്തും സാഹയും കളിക്കുമെന്ന് വിചാരിച്ചാല്‍ മായങ്കിനും പരിക്കാണ്. പൃത്ഥ്വി ഷായെ തിരിച്ചെത്തിക്കുകയാണ് ഏക വഴി'-ആകാശ് ചോപ്ര പറഞ്ഞു.

ഇന്ത്യക്ക് മുന്നില്‍ ഗബ്ബയില്‍ കാത്തിരിക്കുന്നത് പര്‍വതമാണ്. ഓസ്‌ട്രേലിയ മനോഹരമായി കളിക്കുന്ന മൈതാനമാണ് ഗബ്ബ. സ്റ്റീവ് സ്മിത്തും മാര്‍നസ് ലാബുഷാനെയും മികച്ച ഫോമിലാണ്. ഫാസ്റ്റ് ബൗളര്‍മാര്‍ ബുദ്ധിമുട്ടുമെങ്കിലും വളരെ സഹായകരമായ പിച്ചാണ് ഗബ്ബയിലേത്. എന്നാല്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ശക്തമായി മുന്നോട്ടിറങ്ങിയാല്‍ പ്രതീക്ഷയ്ക്ക് വകയുണ്ടെന്നും ആകാശ് പറഞ്ഞു. രോഹിത് ശര്‍മ,അജിന്‍ക്യ രഹാനെ,ചേതേശ്വര്‍ പുജാര എന്നിവര്‍ സെഞ്ച്വറിയോടെ തിളങ്ങിയാല്‍ ബൗളിങ്ങിലെ പരിമിതി മറികടക്കാന്‍ ഇന്ത്യക്ക് സാധിച്ചേക്കും. നിലവില്‍ ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റിങ് നിര മികച്ച ഫോമിലാണ്.

Story first published: Thursday, January 14, 2021, 11:13 [IST]
Other articles published on Jan 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+