Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ind vs Aus: പരിമിത ഓവറില്‍ നിരാശപ്പെടുത്തിയ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍? ആകാശ് ചോപ്ര പറയുന്നു

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ പരിമിത ഓവര്‍ പരമ്പര അവസാനിച്ചിരിക്കുകയാണ്. ഏകദിന പരമ്പര 2-1ന് ഓസ്‌ട്രേലിയ സ്വന്തമാക്കിയപ്പോള്‍ ടി20 പരമ്പര 2-1ന് ഇന്ത്യയും സ്വന്തമാക്കി. ആവേശകരമായ മത്സരത്തില്‍ ഇന്ത്യന്‍ നിരയില്‍ നിന്ന് കൂടുതല്‍ തിളങ്ങിയത് ഹര്‍ദിക് പാണ്ഡ്യയും ടി നടരാജനുമാണ്. ഹര്‍ദിക് ബാറ്റ്‌സ്മാനെന്ന നിലയില്‍ തിളങ്ങിയപ്പോള്‍ ടി നടരാജന്‍ അരങ്ങേറ്റം ഗംഭീരമാക്കി. എന്നാല്‍ വളരെ പ്രതീക്ഷ നല്‍കിയ ചില താരങ്ങള്‍ പരിമിത ഓവര്‍ പരമ്പരയില്‍ തീര്‍ത്തും നിരാശപ്പെടുത്തി. അതില്‍ പ്രധാനപ്പെട്ട മൂന്ന് പേര്‍ ആരൊക്കെയാണ് തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര.

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം തിളങ്ങിയതാണ് സഞ്ജുവിനെ വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് എത്തിച്ചത്. മൂന്ന് ടി20യിലും അവസരം നല്‍കിയെങ്കിലും ഒരു മത്സരത്തില്‍ പോലും തിളങ്ങാന്‍ സഞ്ജുവിന് സാധിച്ചില്ല. 'സഞ്ജു സാംസണാണ് ആദ്യ താരം. എനിക്ക് വളരെ ഇഷ്ടപ്പെട്ട താരമാണവന്‍. കാരണം അനായാസമായി സിക്‌സും ഫോറും അടിക്കാനുള്ള മികവുണ്ട്. ടി20യില്‍ മൂന്ന് അവസരം ലഭിച്ചിട്ടും തിളങ്ങാനായില്ല. ഇനിയും അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്'-ആകാശ് പറഞ്ഞു. നാലാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയ സഞ്ജുവിനെ തന്റെ മികവ് കാട്ടാനുള്ള സുവര്‍ണ്ണാവസരമാണ് ലഭിച്ചതെങ്കിലും അവസരത്തിനൊത്ത് ഉയരാന്‍ സാധിച്ചില്ല. മികച്ച ഷോട്ടുകളുമായി തുടങ്ങുമെങ്കിലും വലിയ സ്‌കോര്‍ പടുത്തുയര്‍ത്തുന്നതില്‍ സഞ്ജു പരാജയപ്പെട്ടു.

യുസ്‌വേന്ദ്ര ചഹാല്‍

യുസ്‌വേന്ദ്ര ചഹാല്‍

എന്റെ രണ്ടാമത്തെ താരം യുസ്‌വേന്ദ്ര ചഹാലാണ്. വളരെ പ്രതീക്ഷയായിരുന്നു ചഹാലില്‍ ഉണ്ടായിരുന്നത്. ആദ്യ രണ്ട് ഏകദിനത്തിലും തീര്‍ത്തും നിരാശപ്പെടുത്തി. ടി20യിലെ ആദ്യ മത്സരത്തില്‍ കണ്‍കഷന്‍ സബസ്റ്റിട്യൂട്ടായി ഇറങ്ങി മാന്‍ ഓഫ് ദി മാച്ചായി. പിന്നീട് 40 റണ്‍സിലധികമാണ് വഴങ്ങിയത്. എന്നാല്‍ ഇതില്‍ നിന്ന് ശക്തമായി അവന്‍ തിരിച്ചുവരും. കാരണം പരിചയസമ്പന്നനാണവന്‍. എന്നാല്‍ ഈ പര്യടനം അവന്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. സ്പിന്നറെന്ന നിലയില്‍ ഓസീസിനെതിരേ മികച്ച റെക്കോഡുണ്ടെങ്കിലും ചഹാല്‍ നന്നായി ഇത്തവണ ഓസ്‌ട്രേലിയയില്‍ തല്ലുവാങ്ങി.

ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍

മൂന്നാമത്തെ ആളുടെ പേര് പറയുന്നത് വളരെ നിരാശയോടെയാണ്. കാരണം അവനില്‍ എനിക്ക് അത്രത്തോളം പ്രതീക്ഷ ഉണ്ടായിരുന്നു. ഡല്‍ഹി ക്യാപറ്റല്‍സിന്റെ നായകനാണ് അവന്‍. ഐപിഎല്ലില്‍ നന്നായി കളിക്കുകയും ചെയ്തു. എന്നാല്‍ ഇത്തവണ അവന് ശോഭിക്കാനായില്ല. ഭേദപ്പെട്ട തുടങ്ങുമെങ്കിലും വലിയ ഇന്നിങ്‌സിലേക്ക് കെട്ടിപ്പടുക്കാനാവുന്നില്ല. ബൗണ്‍സറിലാണ് ആദ്യം അവന്‍ വീണത്. വലിയ ഇന്നിങ്‌സുകള്‍ കളിക്കേണ്ടിയിരുന്നുവെന്നും ആകാശ് പറഞ്ഞു. മധ്യനിരയില്‍ വളരെയേറെ പ്രതീക്ഷയാണ് ശ്രേയസില്‍ ഉള്ളതെങ്കിലും തിളങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.

Story first published: Thursday, December 10, 2020, 12:08 [IST]
Other articles published on Dec 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+