Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: അംപയറോട് മോശമായി പെരുമാറി, ഓസീസ് നായകന്‍ ടിം പെയ്‌ന് പിഴ ശിക്ഷ

സിഡ്‌നി: ഇന്ത്യക്കെതിരേ സിഡ്‌നിയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിനിടെ അംപയറോട് മോശമായി പെരുമാറിയ ഓസീസ് നായകന്‍ ടിം പെയ്‌ന് പിഴ ശിക്ഷ. മാച്ച് ഫീയുടെ 15 ശതമാനമാണ് പിഴയായി വിധിച്ചത്. ഒരു ഡീമെറിറ്റ് പോയിന്റും പെയ്‌ന് ലഭിച്ചു. ഐസിസിയുടെ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കില്‍ 2.8 ആണ് പെയ്ന്‍ ലംഘിച്ചതെന്ന് ഐസിസി കുറിപ്പിലൂടെ വ്യക്തമാക്കി. മത്സരത്തിന്റെ മൂന്നാം ദിനം അംപയറുടെ തീരുമാനത്തെ ചോദ്യം ചെയ്യുകയും തര്‍ക്കിക്കുകയും ചെയ്തതിനാണ് പെയ്ന്‍ ശിക്ഷ നേരിടേണ്ടി വന്നത്.

ഇന്ത്യ ബാറ്റ് ചെയ്ത ഒന്നാം ഇന്നിങ്‌സിന്റെ 56ാമത്തെ ഓവറിലാണ് സംഭവം. ചേതേശ്വര്‍ പുജാരയുടെ എല്‍ബി അംപയര്‍ ഔട്ട് വിളിച്ചപ്പോള്‍ താരം അത് ഡിആര്‍എസ് ചെയ്തു. റിവ്യൂവില്‍ തേര്‍ഡ് അംപയര്‍ ഔട്ട് അല്ലെന്ന് വിധിയെഴുതിയതോടെയാണ് അംപയറോട് പെയ്ന്‍ മോശമായി സംസാരിച്ചത്. അംപയറിന്റെ നിര്‍ദേശ പ്രകാരം മാച്ച് റഫറി ഡേവിഡ് ബൂണ്‍ നടപടിക്ക് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

സിഡ്‌നിയില്‍ അവസാന ദിനം ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുകയാണ്. ഓസീസ് ഉയര്‍ത്തിയ 407 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റിന് 208 എന്ന നിലയിലാണ്. ഏഴ് വിക്കറ്റും 59 ഓവറും ബാക്കി നില്‍ക്കെ ഇന്ത്യക്ക് ജയിക്കാന്‍ 199 റണ്‍സ് കൂടി വേണം. റിഷഭ് പന്തും (73*),ചേതേശ്വര്‍ പുജാരയുമാണ് (41*) ക്രീസില്‍. രോഹിത് ശര്‍മ (52),ശുബ്മാന്‍ ഗില്‍ (31),അജിന്‍ക്യ രഹാനെ (4) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.ഓപ്പണിങ്ങില്‍ രോഹിതും ഗില്ലും ചേര്‍ന്ന് 71 റണ്‍സ് ഇന്ത്യക്ക് സമ്മാനിച്ചു.

timpaine

നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്ത് ഒന്നാം ഇന്നിങ്‌സില്‍ 338 റണ്‍സെടുത്തപ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 244 റണ്‍സില്‍ അവസാനിച്ചു. 94 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഓസ്‌ട്രേലിയ 6 വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് ഇന്ത്യക്ക് മുന്നില്‍ കൂറ്റന്‍ വിജയ ലക്ഷ്യം ഉയര്‍ത്തുകയായിരുന്നു. സിഡ്‌നിയിലെ കണക്കുകള്‍ അനുസരിച്ച് ഇന്ത്യക്ക് മുന്നിലുള്ളത് കടുത്ത വെല്ലുവിളി തന്നെയാണ്.

സ്റ്റീവ് സ്മിത്തും മാര്‍നസ് ലാബുഷാനെയും ഫോം വീണ്ടെടുത്തതാണ് ഓസ്‌ട്രേലിയയെ സംബന്ധിച്ച് വലിയ ആശ്വാസമായത്. ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് 10 റണ്‍സ് മാത്രമെടുത്ത സ്മിത്ത് മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറി (131) നേടിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറിയും നേടി (81). ലാബുഷാനെ (91),(73) രണ്ട് ഇന്നിങ്‌സിലും അര്‍ധ സെഞ്ച്വറി നേടി.

Story first published: Monday, January 11, 2021, 9:51 [IST]
Other articles published on Jan 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+