വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS 3rd ODI: ബൂം ബൂം ബൂംറ; മാക്‌സ്‌വെല്ലിന്റെ കുറ്റി തെറിച്ചു- വീഡിയോ വൈറല്‍

കാന്‍ബെറ: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തില്‍ 13 റണ്‍സിന് ആതിഥേയരെ ഇന്ത്യ കീഴടക്കിയിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് അഭിമാന മത്സരമായിരുന്നു ഇത്. ആദ്യ രണ്ട് മത്സരവും തോറ്റ് പരമ്പര നഷ്ടപ്പെട്ട ഇന്ത്യക്ക് ആത്മവിശ്വാസത്തോടെ ടി20 പരമ്പരയ്ക്ക് ഇറങ്ങാന്‍ ഇന്ന് ജയിച്ചേ മതിയാകുമായിരുന്നുള്ളൂ. തുടര്‍ച്ചയായി അഞ്ച് ഏകദിന മത്സരങ്ങള്‍ തോറ്റ ശേഷമാണ് ഇന്ത്യയുടെ ആശ്വാസ ജയം. ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യന്‍ ബൗളര്‍മാരുടെ ആധിപത്യം ശ്രദ്ധേയമായി. പ്രധാനമായും ജസ്പ്രീത് ബൂംറയുടെ തിരിച്ചുവരവ്. ആദ്യ രണ്ട് മത്സരത്തിലും നന്നായി തല്ലുവാങ്ങുകയും പ്രതീക്ഷിച്ച ഇംപാക്ട് ഉണ്ടാക്കിയെടുക്കുകയും ചെയ്യാന്‍ സാധിക്കാതിരുന്ന ബൂംറയുടെ ശക്തമായ തിരിച്ചുവരവായിരുന്നു മൂന്നാം ഏകദിനം. ഓസ്‌ട്രേലിയയെ ഒരു ഘട്ടത്തില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ വിജയത്തിലെത്തിക്കുമെന്ന തോന്നിച്ച നിമിഷത്തിലാണ് അദ്ദേഹത്തിന്റെ സൂപ്പര്‍ ക്ലാസ് പ്രകടനമെത്തുന്നത്. അതിവേഗത്തിലെത്തിയ യോര്‍ക്കറിലൂടെ മാക്‌സ് വെല്ലിന്റെ കുറ്റി പിഴുത ബൂംറയുടെ പന്ത് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.

Australia vs India: Jasprit Bumrah bowls a stunning yorker to dismiss Glenn Maxwell

'ആര്‍ക്കും കളിക്കാന്‍ സാധിക്കാത്ത യോര്‍ക്കര്‍' എന്നാണ് പല ആരാധകരും ബൂംറയുടെ പന്തിനെ വിശേഷിപ്പിച്ചത്. മാക്‌സ് വെല്ലിനെ വെറും കാഴ്ചക്കാരനാക്കുന്ന പിഴവുകളില്ലാത്ത പന്തായിരുന്നു ബൂംറയുടേത്. മാക്‌സ് വെല്‍ പുറത്താകുമ്പോള്‍ 44.3 ഓവറില്‍ 268 എന്ന മികച്ച നിലയിലായിരുന്നു ഓസീസ് ഉണ്ടായിരുന്നത്. 38 പന്തില്‍ 3 ഫോറും 4 സിക്‌സും ഉള്‍പ്പെടെ വെടിക്കെട്ട് ബാറ്റിങ്ങുമായി ഓസ്‌ട്രേലിയയെ മാക്‌സ് വെല്‍ വിജയത്തിലെത്തിക്കുമെന്ന് തോന്നിച്ചിരിക്കവെയാണ് ബൂംറയുടെ മിന്നല്‍ യോര്‍ക്കര്‍ എത്തുന്നത്. എന്തായാലും ബൂംറ മാക്‌സ് വെല്ലിനെ പുറത്താക്കുന്നതിന്റെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. നിരവധിയാളുകളാണ് ട്വിറ്ററില്‍ വീഡിയോക്ക് കമന്റുമായെത്തിയിരിക്കുന്നത്. ഇന്ത്യക്കും ബൂംറയ്ക്കും വളരെ പ്രതീക്ഷ നല്‍കുന്നതായിരുന്നു മൂന്നാം ഏകദിനത്തിലെ ബൗളിങ്.

jaspritbumrah

മൂന്ന് മത്സര ടി20 പരമ്പര ആരംഭിക്കാനിരിക്കെ ഓസീസിനുള്ള ശക്തമായ മുന്നറിയിപ്പ് കൂടിയാണിത്. ഏകദിനത്തിനെക്കാളും ടി20യിലാണ് ഇന്ത്യ കൂടുതല്‍ ശക്തര്‍. രോഹിത് ശര്‍മയുടെ അഭാവം മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യ ടി20ക്ക് ഓസീസിന് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ളവര്‍ തന്നെയാണ്. ബാറ്റിങ് നിരയുടെ പ്രകടനം ഇന്ത്യക്ക് മെച്ചപ്പെടുത്തേണ്ടതുണ്ട്. കെ എല്‍ രാഹുലാണ് ഏകദിന പരമ്പരയില്‍ ഏറ്റവും നിരാശപ്പെടുത്തിയത്. ഇത്തവണ ഓപ്പണര്‍ റോള്‍ മാറി മധ്യനിരയില്‍ കളിച്ച രാഹുല്‍ രണ്ടാം മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയെങ്കിലും ആദ്യ മത്സരത്തിലും മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തി. ടി20യില്‍ രാഹുലിന്റെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. രോഹിതിന്റെ അഭാവം നികത്താന്‍ രാഹുലിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ടി നടരാജന്‍ മികച്ച രീതിയില്‍ പന്തെറിയുന്നത് ഇന്ത്യയുടെ പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്. ടി20 പരമ്പരയിലും കീപ്പറായി സഞ്ജു സാംസണ്‍ എത്തുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ടി20 പരമ്പരയ്ക്ക് ശേഷം 4 മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയും ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ കളിക്കുന്നുണ്ട്.

Story first published: Thursday, December 3, 2020, 13:17 [IST]
Other articles published on Dec 3, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X