For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മാക്‌സ്‌വെല്ലിനെ വീഴ്ത്താന്‍ എന്ത് ചെയ്യണം? ബൗളര്‍മാര്‍ക്ക് തന്ത്രം ഉപദേശിച്ച് ആകാശ് ചോപ്ര

മുംബൈ: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരവും ജയിച്ച ഓസ്‌ട്രേലിയ മൂന്ന് മത്സര പരമ്പര ഇതിനോടകം സ്വന്തമാക്കിയിരിക്കുകയാണ്. അവസാന മത്സരത്തില്‍ അഭിമാന ജയം തേടിയാണ് ഇന്ത്യ ഇറങ്ങുന്നത്. അവസാനം കളിച്ച അഞ്ച് ഏകദിനത്തിലും തോറ്റ ഇന്ത്യയുടെ കണക്കുകള്‍ ടീമിന്റെ സമ്മര്‍ദ്ദമുയര്‍ത്തുന്നു. ഓസീസ് ബാറ്റിങ് നിര ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കവെ കീഴടക്കാന്‍ ആയുധങ്ങളില്ലാത്ത അവസ്ഥയാണ് നിലവിലെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കുള്ളത്.

ഇപ്പോഴിതാ ഇന്ത്യയുടെ ബൗളിങ് പ്രകടനത്തെക്കുറിച്ചും ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ ബാറ്റിങ്ങിനെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. 'മാക്‌സ് വെല്ലിന്റെ ഐപിഎല്ലിലെ പ്രകടനം എല്ലാവരും കണ്ടതാണ്. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇത്തരമൊരു ചിത്രം പ്രതീക്ഷിച്ചില്ല. ഐപിഎല്ലില്‍ മോശം ഫോമിലായിരുന്ന മാക്‌സ് വെല്‍ ഓസ്‌ട്രേലിയക്കുവേണ്ടി അടിച്ചുതകര്‍ക്കുകയാണ്.

aakashchopra

മാക്‌സ് വെല്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ ലഗാന്‍ സിനിമയിലെ മരംവെട്ടുകാരനെ ഓര്‍ത്തുപോകുന്നു. അദ്ദേഹം ഓഫ്‌സൈഡിലേക്ക് മാത്രമാണ് കളിക്കുന്നത്. ഓഫ്‌സൈഡിനെക്കുറിച്ച് ചിന്തിക്കുന്നത് പോലുമില്ല. മാക്‌സ് വെല്ലിനെതിരേ പന്തെറിയുമ്പോള്‍ ബൗണ്‍സുകളും യോര്‍ക്കറുകളും തുടര്‍ച്ചയായി എറിയുക. വളരെ ഈഗോയുള്ള താരമാണ് അവന്‍. അതിനാല്‍ത്തന്നെ ആ ഈഗോയോടാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ പോരടിക്കേണ്ടത്. അവനെപ്പുറത്താക്കാന്‍ എല്ലാ മികച്ച ബോളുകളും പരീക്ഷിക്കേണ്ടി വരും.

എന്നാല്‍ ലെങ്ത് ബോള്‍ എറിയരുത്'-ആകാശ് ചോപ്ര പറഞ്ഞു. ഐപിഎല്ലില്‍ 11 മത്സരം കളിച്ച മാക്‌സ് വെല്‍ ഒരു സിക്‌സര്‍ പോലും നേടിയിരുന്നില്ല. എന്നാല്‍ ഓസീസ് ജഴ്‌സിയില്‍ രണ്ട് മത്സരത്തിലും തിളങ്ങി. അവസാന ഓവറുകളില്‍ മാക്‌സ് വെല്‍ നടത്തുന്ന വെടിക്കെട്ട് ബാറ്റിങ്ങാണ് ഓസ്‌ട്രേലിയക്ക് മികച്ച സ്‌കോര്‍ സമ്മാനിക്കുന്നത്. ഇന്ത്യന്‍ ബൗളര്‍മാരെ സ്ലീപ് ഷോട്ടുകളിലൂടെ മാക്‌സ് വെല്‍ അനായാസമായി നേരിടുമ്പോള്‍ നിരായുധരായി ഇരിക്കുന്ന അവസ്ഥയാണ് ബൂംറ,ഷമി തുടങ്ങിയവര്‍ക്കുള്ളത്. മാക്‌സ് വെല്ലിനെ പിടിച്ചുകെട്ടിയില്ലെങ്കില്‍ മൂന്നാം മത്സരത്തിലും വലിയ നാണക്കേട് ഇന്ത്യക്ക് നേരിടേണ്ടി വരുമെന്നുറപ്പാണ്.

മാക്‌സ് വെല്ലിനെതിരേ ഇന്ത്യയുടെ സ്പിന്‍ ബൗളര്‍മാര്‍ക്ക് മികച്ച റെക്കോഡാണുള്ളത്. യുസ്‌വേന്ദ്ര ചഹാല്‍ നിരവധി തവണ മാക്‌സ് വെല്ലിനെ പുറത്താക്കിയിട്ടുണ്ട്. എന്നാല്‍ അതിനെല്ലാം കണക്ക് തീര്‍ത്തുള്ള ബാറ്റിങ് പ്രകടനമാണ് അദ്ദേഹം നിലവില്‍ കാഴ്ചവെക്കുന്നത്. ഇന്ത്യയുടെ സ്പിന്‍ ബൗളര്‍മാരുടെ പ്രകടനത്തെക്കുറിച്ചും ആകാശ് പറഞ്ഞു. 'സ്പിന്‍ ബൗളര്‍മാര്‍ പരമാവധി വൈഡായി പന്തെറിഞ്ഞ് അവന്റെ വിക്കറ്റ് എടുക്കാനാണ് ശ്രമിക്കേണ്ടത്. അവന്റെ ആത്മവിശ്വാസത്തെ കുറയ്ക്കാന്‍ സാധിക്കണം'-ആകാശ് പറഞ്ഞു.

Story first published: Tuesday, December 1, 2020, 20:03 [IST]
Other articles published on Dec 1, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+