വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS 2nd ODI: പരമ്പര പിടിക്കാന്‍ ഓസീസ്, ജയിക്കാനുറച്ച് ഇന്ത്യ- മാറ്റങ്ങള്‍ക്ക് സാധ്യത

സിഡ്‌നി: ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ഏകദിനം നാളെ (29-11-2020). ആദ്യ മത്സരത്തിന് വേദിയായ സിഡ്‌നിയില്‍ത്തന്നെയാണ് രണ്ടാം മത്സരവും നടക്കുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യയെ 66 റണ്‍സിന് പരാജയപ്പെടുത്തിയ ഓസ്‌ട്രേലിയ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നില്‍. രണ്ടാം ഏകദിനത്തില്‍ ജയിച്ച് പരമ്പര സ്വന്തമാക്കാനാവും കംഗാരുക്കളിറങ്ങുക. അതേ സമയം ജയത്തോടെ പരമ്പരയില്‍ ഒപ്പമെത്തുകയാവും കോലിപ്പടയുടെ ലക്ഷ്യം. ഇരു ടീമുകളിലും മാറ്റങ്ങള്‍ക്ക് സാധ്യത കൂടുതലാണ്.

australia

കരുത്തോടെ കംഗാരുക്കള്‍

ശക്തരായ താരനിരയ്‌ക്കൊപ്പം ആതിഥേയരുടെ ആധിപത്യവും കാര്യങ്ങള്‍ ഓസ്‌ട്രേലിയക്ക് അനുകൂലമാക്കുന്നു. ആരോണ്‍ ഫിഞ്ച്,സ്റ്റീവ് സ്മിത്ത്,ഡേവിഡ് വാര്‍ണര്‍,ലാബുഷാനെ എന്നിങ്ങനെ നീളുന്ന കരുത്തുറ്റ ഓസീസ് ബാറ്റിങ് നിര ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കടുത്ത വെല്ലുവിളി തന്നെ ഉയര്‍ത്തും. ഗ്ലെന്‍ മാക്‌സ് വെല്ലും ഫോമിലേക്കെത്തിയതോടെ ഓസീസിന് പ്രതീക്ഷകളേറെ. എന്നാല്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സ്‌റ്റോയിനിസിന് പരിക്കേറ്റത് ടീമിന് കടുത്ത തിരിച്ചടിയായി. ആദ്യ ഏകദിനത്തില്‍ പന്തെറിയുന്നതിനിടെ പുറം വേദനയെത്തുടര്‍ന്ന് സ്റ്റോയിനിസ് കളം വിട്ടിരുന്നു. സ്‌റ്റോയിനിസിന് പകരം ഓള്‍റൗണ്ടര്‍ മോയിസസ് ഹെന്‍ഡ്രിക്‌സ് ഓസീസ് ടീമില്‍ ഇടം പിടിച്ചേക്കും. മീഡിയം പേസര്‍ സ്റ്റോയിനിസ് സമീപകാലത്തായി മികച്ച ഫോമിലാണ്. ബൗളിങ് നിരയുടെ പ്രകടനം മെച്ചപ്പെടേണ്ടതുണ്ട്. മിച്ചല്‍ സ്റ്റാര്‍ക്ക് ആദ്യ മത്സരത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തി. കുമ്മിന്‍സിനും തിളങ്ങാനായില്ല. ഹെയ്‌സല്‍വുഡും ആദം സാംബയും മികച്ച ഫോമിലുള്ളത് ആതിഥേയരുടെ പ്രതീക്ഷ ഉയര്‍ത്തുന്നു.

india

ഇന്ത്യന്‍ നിരയില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യത

ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ ബൗളിങ് നിരയാണ് തീര്‍ത്തും നിരാശപ്പെടുത്തിയത്. മുഹമ്മദ് ഷമിയുടെ പ്രകടനം മാറ്റി നിര്‍ത്തിയാല്‍ മറ്റെല്ലാ ബൗളര്‍മാരും മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ജസ്പ്രീത് ബൂംറ അവസരത്തിനൊത്ത് ഉയരേണ്ടതുണ്ട്. ഏകദിനത്തിലെ ബൂംറയുടെ സമീപകാല പ്രകടനം അത്ര മികച്ചതല്ല. നവദീപ് സൈനിക്ക് പരിക്കേറ്റതിനാല്‍ പകരം ശര്‍ദുല്‍ ഠാക്കൂറോ ടി നടരാജനോ ടീമില്‍ സ്ഥാനം പിടിച്ചേക്കും. സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ചഹാലിന് പകരക്കാരനായി പരിഗണിക്കാനും സാധ്യതയുണ്ട്. ബാറ്റിങ് നിരയിലും മാറ്റം വന്നേക്കും. ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ പുറത്തിരുത്തി ധവാനൊപ്പം രാഹുലിനെ ഓപ്പണറാക്കും. മധ്യനിരയിലേക്ക് മനീഷ് പാണ്ഡെയെ പരിഗണിക്കുകയും ചെയ്യാം. ഇന്ത്യയുടെ ആദ്യ ആറ് ബാറ്റിങ് നിരയില്‍ പന്തെറിയുന്ന ആരുമില്ലെന്നതാണ് തിരിച്ചടി. ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജ മാത്രമാണ് ടീമിലുള്ളത്.

Story first published: Saturday, November 28, 2020, 15:40 [IST]
Other articles published on Nov 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X