വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: കോലിയെ എങ്ങനെ നിശബ്ദനാക്കാം?ഒരു വഴിയുണ്ട്-ഉപദേശവുമായി തോംസണ്‍

സമീപകാലത്ത് ടെസ്റ്റില്‍ മികച്ച ഫോമിലല്ലെങ്കിലും കോലിയെ കംഗാരുക്കള്‍ ഭയക്കുമെന്നുറപ്പ്

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി 9ന് ആരംഭിക്കാന്‍ പോവുകയാണ്. ഇത്തവണ ഇന്ത്യ വേദിയാവുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി രണ്ട് ടീമിനും അഭിമാന പ്രശ്‌നമാണ്. അവസാന രണ്ട് തവണയും ഓസ്‌ട്രേലിയയില്‍ പരമ്പര നേടാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു.

ഇതിന് മറുപടി പറയാനുറച്ചാവും ഇത്തവണ പാറ്റ് കമ്മിന്‍സും സംഘവുമെത്തുക. നാല് സ്പിന്നര്‍മാരെയടക്കം ഉള്‍പ്പെടുത്തി ശക്തമായ ടീമിനെ ഇതിനോടകം ഓസീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചെത്തുന്ന കംഗാരുക്കള്‍ മികച്ച ഒത്തിണക്കത്തോടെ കളിക്കുന്നു.

ഇന്ത്യയുടെ ടീം കരുത്തും നിസാരമല്ല. പല സൂപ്പര്‍ താരങ്ങളുടെയും പരിക്കും മോശം ഫോമും ഇന്ത്യയെ അലട്ടുന്നുണ്ടെങ്കിലും തട്ടകത്തില്‍ ഇന്ത്യയെ കീഴടക്കുക ആര്‍ക്കും എളുപ്പമാവില്ല. ഓസീസിന് വലിയ ഭീഷണി ഉയര്‍ത്തുന്ന ബാറ്റ്‌സ്മാന്‍ ഇന്ത്യയുടെ വിരാട് കോലിയായിരിക്കും.

സമീപകാലത്ത് ടെസ്റ്റില്‍ മികച്ച ഫോമിലല്ലെങ്കിലും കോലിയെ കംഗാരുക്കള്‍ ഭയക്കുമെന്നുറപ്പ്. ഇപ്പോഴിതാ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ കോലിയെ തളക്കാനുള്ള വഴി ഓസീസിന് ഉപദേശിച്ചിരിക്കുകയാണ് മുന്‍ ഓസീസ് പേസര്‍ ജെഫ് തോംസണ്‍.

Also Read: IND vs AUS: അശ്വിനും ജഡ്ഡുവുമല്ല, ഓസീസ് പേടിക്കുന്നത് അവനെ! വീഡിയോ കണ്ട് പഠിക്കുന്നുAlso Read: IND vs AUS: അശ്വിനും ജഡ്ഡുവുമല്ല, ഓസീസ് പേടിക്കുന്നത് അവനെ! വീഡിയോ കണ്ട് പഠിക്കുന്നു

സാഹസത്തിന് പ്രേരിപ്പിക്കണം

സാഹസത്തിന് പ്രേരിപ്പിക്കണം

വിരാട് കോലിയെ പിടിച്ചുകെട്ടുക പ്രയാസമാണ്. എന്നാല്‍ അവനെ സാഹസ ഷോട്ടുകള്‍ക്ക് പ്രേരിപ്പിക്കുകയാണ് വേണ്ടതെന്നാണ് തോംസണിന്റെ ഉപദേശം. 'വിരാട് കോലിക്കെതിരേ പന്തെറിയുമ്പോള്‍ മറ്റുള്ളവരെക്കാള്‍ വ്യത്യസ്തമായൊന്നും ചെയ്യേണ്ട.

അവനെ വരിഞ്ഞ് മുറുക്കുകയാണ് വേണ്ടത്. അവനെ അസ്വസ്തനാക്കണം. വൈഡ് റേഞ്ച് ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള കോലിയെ റണ്‍സ് നേടാന്‍ അനുവദിക്കാതെ പിടിച്ചുകെട്ടുക പ്രയാസമാണ്. എന്നാല്‍ അധികം ഷോട്ട് കളിക്കാന്‍ അനുവദിക്കാതെ സാഹസത്തിന് അവനെ പ്രേരിപ്പിക്കണം. അവന്റെ ശക്തി കേന്ദ്രത്തില്‍ നിന്ന് പുറത്തെത്തിക്കണം.

പറയുന്നതിലും എളുപ്പമാണ് ചെയ്യാന്‍. മികച്ച ബൗളര്‍മാര്‍ക്ക് അത് ചെയ്യാന്‍ സാധിക്കും. വിവിയന്‍ റിച്ചാര്‍ഡ്, ഗ്രേഗ് ചാപ്പല്‍, സണ്ണി ഗവാസ്‌കര്‍ എന്നിവരെപ്പോലെയുള്ള ഇതിഹാസങ്ങള്‍ക്കെതിരേ പന്തെറിഞ്ഞിരുന്നത് എങ്ങനെയെന്ന് നോക്കുക'-തോംസണ്‍ പറഞ്ഞു.

Also Read: IND vs NZ: 'ഇത് നീ വെച്ചോ', പൃഥ്വിക്ക് ട്രോഫി കൈമാറി ഹര്‍ദിക്-അപമാനിക്കുന്നുവെന്ന് ഫാന്‍സ്

കമ്മിന്‍സ് കോലിക്ക് ഭീഷണി

കമ്മിന്‍സ് കോലിക്ക് ഭീഷണി

ഓസീസ് നായകനും സ്റ്റാര്‍ പേസറുമായ പാറ്റ് കമ്മിന്‍സാണ് വിരാട് കോലിക്ക് ഏറ്റവും ഭീഷണി ഉയര്‍ത്തുന്ന താരം. കമ്മിന്‍സിന്റെ ബൗണ്‍സുകള്‍ ഇതിന് മുമ്പ് പല തവണ കോലിയുടെ ഉറക്കം കെടുത്തിയിട്ടുണ്ട്. അഞ്ച് തവണ കോലിയെ പുറത്താക്കാന്‍ കമ്മിന്‍സിനമായിട്ടുണ്ട്.

കോലി പേസിനെ നന്നായി നേരിടുന്ന താരമാണ്. നിലയുറപ്പിച്ചാല്‍ മികച്ച ഷോട്ടുകള്‍ കളിച്ച് വലിയ സ്‌കോറിലേക്കെത്താന്‍ കോലിക്ക് സാധിക്കും. അതിന് അനുവദിക്കാതെ തുടക്കത്തിലേ കോലിയെ തളക്കുകയെന്നതാണ് ഓസീസിന് മുന്നിലുള്ള വെല്ലുവിളി.

പരിമിത ഓവറില്‍ കോലി ഫോം വീണ്ടെടുത്തെങ്കിലും ടെസ്റ്റില്‍ കോലിക്ക് പഴയ ഫോമിലേക്കെത്താനായിട്ടില്ല. എന്നാല്‍ തിരിച്ചുവരവിന് കരുത്തുള്ള താരമാണ് കോലി. ഇന്ത്യയുടെ ബാറ്റിങ് നട്ടെല്ല് കോലിയാണെന്ന് പറയാം.

Also Read: IND vs NZ: സെഞ്ച്വറിക്ക് കരുത്തായത് ഹര്‍ദിക്കിന്റെ ഉപദേശം! പറഞ്ഞതിങ്ങനെ-വെളിപ്പെടുത്തി ഗില്‍

കോലിയെ നിസാരനായി കാണരുത്

കോലിയെ നിസാരനായി കാണരുത്

കോലിയെ ഒരിക്കലും നിസാരനായി കാണരുത്. കോലിയെ നേരിടുമ്പോള്‍ ബുദ്ധി ഉപയോഗിക്കുക. മാനസികമായ ശക്തി നേടിയെടുക്കുകയാണ് പ്രധാനം. അതിനായി ടീമിലെ പ്രധാന ബൗളര്‍മാരെ സജ്ജമാക്കേണ്ടതായുണ്ട്.

പ്ലാന്‍ എ വര്‍ക്കായില്ലെങ്കിലും ബിയും സിയും വേണം. ചില സമയങ്ങളില്‍ ഇത് ഫലം ചെയ്തില്ലെന്ന് വരും. എന്നാല്‍ മികച്ച ശ്രമം നടത്തിയാല്‍ എന്തും നേടിയെടുക്കാനാവും'-തോംസണ്‍ പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരേ മികച്ച ബാറ്റിങ് റെക്കോഡ് കോലിക്ക് അവകാശപ്പെടാം.

എന്നാല്‍ അവസാന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ കോലിക്ക് വലിയ പ്രകടനം കാഴ്ചവെക്കാനായിരുന്നു. അവസാനമായി ഓസ്‌ട്രേലിയയില്‍ കളിച്ചപ്പോള്‍ പരിക്കും കോലിക്ക് വില്ലനായിരുന്നു. ഇത്തവണ മികച്ച ഫിറ്റ്‌നസോടെ കോലിയെത്തുന്നത് ഇന്ത്യക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു.

Story first published: Friday, February 3, 2023, 10:57 [IST]
Other articles published on Feb 3, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X