വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA T20: 'എതിരാളികള്‍ വിറക്കാന്‍ ആ പേര് മാത്രം മതി', സൂര്യയെ വാഴ്ത്തി ആരാധകര്‍

ബൗളര്‍മാര്‍ക്ക് വലിയ ആധിപത്യം ലഭിച്ച പിച്ചില്‍ ബാറ്റിങ് വളരെ ദുഷ്‌കരമായിരുന്നു. എന്നാല്‍ കരുതലോടെ കളിച്ച് ഇന്ത്യ അനായാസം ജയം നേടിയെടുത്തു

1

തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് നേടിയെടുത്തത്. ഇന്ത്യയുടെ ബൗളര്‍മാര്‍ കരുത്തുകാട്ടിയതോടെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 106 എന്ന നിലയിലേക്ക് സന്ദര്‍ശകര്‍ ഒതുങ്ങി. മറുപടിക്കിറങ്ങിയ ഇന്ത്യ 16.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. ബൗളര്‍മാര്‍ക്ക് വലിയ ആധിപത്യം ലഭിച്ച പിച്ചില്‍ ബാറ്റിങ് വളരെ ദുഷ്‌കരമായിരുന്നു. എന്നാല്‍ കരുതലോടെ കളിച്ച് ഇന്ത്യ അനായാസം ജയം നേടിയെടുത്തു.

രോഹിത് ശര്‍മയും (0) വിരാട് കോലിയും (3) ആരാധകരെ നിരാശപ്പെടുത്തിയപ്പോഴും കെ എല്‍ രാഹുലിന്റെയും (51*) സൂര്യകുമാര്‍ യാദവിന്റെയും (50*) ഫിഫ്റ്റിയാണ് ഇന്ത്യക്ക് കരുത്തായത്. ഇതില്‍ എടുത്തു പറയേണ്ടത് സൂര്യകുമാറിന്റെ ബാറ്റിങ്ങാണ്. ബാറ്റ്‌സ്മാന്‍മാര്‍ വിറച്ച പിച്ചിലും ബാറ്റിങ് വെടിക്കെട്ടാണ് സൂര്യ കാഴ്ചവെച്ചത്. 33 പന്തില്‍ 5 ഫോറും 3 സിക്‌സും ഉള്‍പ്പെടെയാണ് സൂര്യയുടെ ഫിഫ്റ്റി. 151.51 ആയിരുന്നു സ്‌ട്രൈക്കറേറ്റ്.

ഇന്ത്യന്‍ ടീമില്‍ സീറ്റ് വേണോ?, സഞ്ജു കേരളത്തിനായി കളിച്ച് തിളങ്ങണം, നിര്‍ദേശിച്ച് ശ്രീശാന്ത്ഇന്ത്യന്‍ ടീമില്‍ സീറ്റ് വേണോ?, സഞ്ജു കേരളത്തിനായി കളിച്ച് തിളങ്ങണം, നിര്‍ദേശിച്ച് ശ്രീശാന്ത്

1

പ്രമുഖര്‍ക്കെല്ലാം മുട്ടിടിച്ച പിച്ചിലും സൂര്യകുമാറിന്റെ തകര്‍പ്പന്‍ ബാറ്റിങ് ആരാധകരെയും സന്തോഷിപ്പിച്ചിരിക്കുകയാണ്. വലിയ പ്രശംസയാണ് സൂര്യകുമാറിന്റെ പ്രകടനത്തിന് ലഭിക്കുന്നത്. രാഹുല്‍ ഒരുവശത്ത് മെല്ലപ്പോക്ക് ബാറ്റിങ് നടത്തുമ്പോള്‍ മറ്റൊരു വശത്ത് സൂര്യകുമാര്‍ കടന്നാക്രമിക്കുകയായിരുന്നു. ടി20യിലെ ഏറ്റവും അപകടകാരിയായ താരങ്ങളിലൊരാളാണ് താനെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് സൂര്യകുമാര്‍.

ബാറ്റ്‌സ്മാന് യാതൊരു പിന്തുണയുമില്ലാത്ത പിച്ചിലാണ് സൂര്യയുടെ വെടിക്കെട്ട്. ഇതാണ് ആരാധകരെ അത്ഭുതപ്പെടുത്തിയത്. സൂര്യകുമാര്‍ യാദവ് എന്ന പേര് മാത്രം മതി എതിരാളികള്‍ വിറക്കാനെന്നാണ് ഒരു ആരാധകന്‍ കുറിച്ചത്. സൂര്യകുമാര്‍ യാദവ് എന്നാല്‍ സ്ഥിരതയെന്നാണ് അര്‍ത്ഥമെന്നാണ് മറ്റൊരു ആരാധകര്‍ പ്രതികരിച്ചത്. ലോകത്തിലെ ഒന്നിനേയും അവന് പേടിയില്ലെന്നും നിലവിലെ ഏറ്റവും ബെസ്റ്റ് ടി20 ബാറ്റ്‌സ്മാനാണ് സൂര്യയെന്നും ആരാധകര്‍ പറയുന്നു.

പ്രതിഭയുണ്ട്, പക്ഷെ വേണ്ടത്ര അവസരമില്ല, തെറ്റായ യുഗത്തില്‍ ജനിച്ചു!, മൂന്ന് ഇന്ത്യക്കാരിതാ

2

ആത്മവിശ്വാസമാണ് അവന്റെ കരുത്തെന്നും ഒരു തരിപോലും പേടിയില്ലാത്തവനാണെന്നും പ്രകടനം വര്‍ണ്ണിക്കാന്‍ വാക്കുകളില്ലെന്നും ആരാധകര്‍ പറയുന്നു. ടി20യില്‍ എബിഡിയെക്കാള്‍ കേമനാണ് സൂര്യയെന്നാണ് മറ്റൊരു ആരാധകന്‍ പറഞ്ഞത്. അപൂര്‍വ്വമായി മാത്രം ഉണ്ടാവുന്ന പ്രതിഭാസമാണ് സൂര്യകുമാറെന്നാണ് മറ്റൊരു ആരാധകന്‍ അഭിപ്രായപ്പെട്ടത്.

3

ഒരു കലണ്ടര്‍ വര്‍ഷം ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡിലും സൂര്യകുമാര്‍ യാദവ് തലപ്പത്തെത്തി. 2018ല്‍ 689 റണ്‍സ് നേടിയ ശിഖര്‍ ധവാന്റെ റെക്കോഡിനെയാണ് സൂര്യകുമാര്‍ യാദവ് മറികടന്നത്. 699 റണ്‍സാണ് സൂര്യയുടെ പേരിലുള്ളത്. ടി20യില്‍ ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമായും സൂര്യ മാറി. 44 സിക്‌സാണ് ഇതിനോടകം സൂര്യ നേടിയത്. 2021ല്‍ പാകിസ്താന്റെ മുഹമ്മദ് റിസ്വാന്‍ നേടിയ 42 സിക്‌സുകളുടെ റെക്കോഡാണ് സൂര്യ മറികടന്നത്.

IND vs SA T20: ഇന്ത്യയുടെ മൂന്ന് പേര്‍ക്ക് നിര്‍ണ്ണായകം, തിളങ്ങിയില്ലേല്‍ സീറ്റ് തെറിച്ചേക്കും

4

ടി20യില്‍ ഒരു ബാറ്റ്‌സ്മാന് വേണ്ട എല്ലാ ഗുണങ്ങളും സൂര്യകുമാറിനുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. മുന്‍ താരങ്ങളും പ്രമുഖ കമന്റേറ്റര്‍മാരുമെല്ലാം സൂര്യയെ പ്രശംസിച്ച് രംഗത്തെത്തി. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20യിലും സൂര്യയുടെ ബാറ്റിങ്ങാണ് ഇന്ത്യയുടെ പരമ്പര നേട്ടത്തില്‍ നിര്‍ണ്ണായകമായത്. സൂര്യ മധ്യ ഓവറുകളില്‍ റണ്‍സുയര്‍ത്തുന്നു എന്നതാണ് എടുത്തു പറയേണ്ടത്. സൂര്യയുടെ നിലവിലെ പ്രകടനം ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകളെ സജീവമാക്കുകയാണെന്ന് പറയാം.

Story first published: Thursday, September 29, 2022, 7:32 [IST]
Other articles published on Sep 29, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X