മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായ രവി ശാസ്ത്രിക്കും നായകന്‍ വിരാട് കോലിക്കും മുന്നില്‍ കടുത്ത വെല്ലുവിളികളാണുള്ളത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം കൂടി കൈവിട്ടതോടെ ഒരു ഐസിസി കിരീടം പോലും ഇല്ലാത്തവരുടെ കൂട്ടുകെട്ടായി ഇത് മാറിയിരിക്കുകയാണ്. അടുത്ത മാസം ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയും ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പും ഇരുവര്‍ക്കും നിര്‍ണ്ണായകമാവും.
ടി20 ലോകകപ്പോടെ രവി ശാസ്ത്രിയുടെ പരിശീലകനെന്ന നിലയിലെ കരാര്‍ അവസാനിച്ചേക്കും. ഇനിയും രവിയെത്തന്നെ തുടരാന്‍ അനുവദിച്ചേക്കില്ല. ഇന്ത്യയുടെ പുതിയ പരിശീലകനായി ഏറ്റവും കൂടുതല്‍ ഉയര്‍ന്ന് കേള്‍ക്കുന്ന പേര് മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിന്റെയാണ്. ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന് ലോകകപ്പ് കിരീടം നേടികൊടുക്കുകയും ഇന്ത്യയുടെ എ ടീമിന് വിദേശത്ത് മികച്ച പ്രകടനം നടത്താന്‍ കരുത്ത് നല്‍കുകയും ചെയ്ത പരിശീലകനാണ് അദ്ദേഹം.

നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനായ ദ്രാവിഡാണ് ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ നിരയെ പരിശീലിപ്പിക്കുന്നത്. ദ്രാവിഡ് സീനിയര്‍ ടീം പരിശീലകനാവുന്നതിന് പിന്തുണയുമായി നിരവധി പേര്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യയുടെ സ്ഥിരം പരിശീലകനായി ദ്രാവിഡ് എത്തരുതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം അക്രം. അതിനുള്ള കാരണവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
'ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് രാഹുല്‍ ദ്രാവിഡാണ്. ഇന്ത്യയുടെ യുവതാരനിരയെ ഇത് വളരെയധികം സഹായിക്കുമെന്നുറപ്പാണ്. എന്നാല്‍ വ്യക്തിപരമായി പറയാനുള്ളത് ഇന്ത്യയുടെ സീനിയര്‍ ടീമിന്റെ പരിശീലകനാവാന്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കരുതെന്നാണ്. ഇന്ത്യ അണ്ടര്‍ 19,ഇന്ത്യ,ദേശീയ ക്രിക്കറ്റ് അക്കാദമി എന്നിവടങ്ങളിലാണ് ദ്രാവിഡിന്റെ സേവനം ആവിശ്യം.
ഇന്ത്യന്‍ സീനിയര്‍ ടീമിലെ താരങ്ങളെല്ലാം വലിയ പ്രതിഭകളാണ്. അതിനാല്‍ത്തന്നെ വലിയ പരിശീലനത്തിന്റെ ആവിശ്യമില്ല. ദ്രാവിഡിനെപ്പോലൊരു വ്യക്തിയുടെ ആവിശ്യം ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനും എ ടീമിനുമുണ്ട്. അതിനാല്‍ത്തന്നെ നിലവിലെ സ്ഥാനത്ത് അദ്ദേഹം നീണ്ടകാലം തുടരണം. അത് നമ്മുടെ വളര്‍ച്ചയെ കൂടുതല്‍ ശക്തിപ്പെടുത്തും'-വസിം ജാഫര്‍ പറഞ്ഞു.
ദ്രാവിഡ് വിട്ടുവീഴ്ച ചെയ്യാത്ത പരിശീലകനാണ്. കര്‍ക്കശമായ പല നിലപാടുകളും അദ്ദേഹം സ്വീകരിച്ചേക്കും. ഇതിനോട് പൊരുത്തപ്പെടാന്‍ ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ക്ക് പ്രയാസമുണ്ടാവും. ഇത് പിന്നീട് ടീമിനുള്ളില്‍ വലിയ പ്രശ്‌നമുണ്ടാകാനും സാധ്യതയുണ്ട്. അനില്‍ കുംബ്ലെ ഇന്ത്യയുടെ പരിശീലകനായപ്പോള്‍ സംഭവിച്ച ആഭ്യന്തര പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.