Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND-SL: സൂര്യകുമാര്‍ യാദവ് ആറ് മത്സരവും കളിക്കുന്നത് കാണാന്‍ ആഗ്രഹം- വിവിഎസ് ലക്ഷ്മണ്‍

മുംബൈ: ഇന്ത്യയുടെ സീനിയര്‍ ടീം ഇംഗ്ലണ്ട് പരമ്പരക്ക് തയ്യാറെടുക്കുമ്പോള്‍ ഇന്ത്യയുടെ ബി ടീം ശ്രീലങ്കയില്‍ പരമ്പരക്കൊരുങ്ങുകയാണ്. മൂന്ന് വീതം ഏകദിനവും ടി20യും ഉള്‍പ്പെടുന്ന പരമ്പരയില്‍ ഇന്ത്യ യുവതാരങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ടി20 ലോകകപ്പ് ഒക്ടോബറില്‍ നടക്കാനിരിക്കെ ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുള്ള താരങ്ങള്‍ക്കെല്ലാം ശ്രീലങ്കന്‍ ടീമില്‍ ഇടം നല്‍കിയിട്ടുണ്ട്.

ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമില്‍ ഭുവനേശ്വര്‍ കുമാര്‍,ഹര്‍ദിക് പാണ്ഡ്യ,മനീഷ് പാണ്ഡെ,കുല്‍ദീപ് യാദവ്,യുസ് വേന്ദ്ര ചഹാല്‍ എന്നിവരെല്ലാം സീനിയര്‍ താരങ്ങളായുണ്ട്. ഭാവി പ്രതീക്ഷകളായി വിലയിരുത്തപ്പെടുന്ന സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനുമെല്ലാം പരമ്പരയിലുണ്ട്. ഇപ്പോഴിതാ ശ്രീലങ്കയില്‍ ആറ് മത്സരവും സൂര്യകുമാര്‍ യാദവ് കളിക്കുന്നത് കാണാന്‍ ആഗ്രഹമുണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍.

vvslaxmanandsuryakumaryadav

'സൂര്യകുമാര്‍ യാദവ് മൂന്നാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങുന്നത് കാണാന്‍ അതിയായ ആഗ്രഹമുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിലെ അവന്റെ ആദ്യ ഷോട്ട്,അതും ജോഫ്രാ ആര്‍ച്ചറെപ്പോലൊരു സൂപ്പര്‍ പേസര്‍ക്കെതിരേ,തന്റെ ആത്മവിശ്വാസം,പ്രതിഭ,കാര്യക്ഷമത എത്രത്തോളമെന്നാണ് അവന്‍ കാട്ടിത്തന്നത്'-ലക്ഷ്മണ്‍ പറഞ്ഞു. അരങ്ങേറ്റ ഇന്നിങ്‌സില്‍ത്തന്നെ അര്‍ധ സെഞ്ച്വറി നേടാന്‍ സൂര്യകുമാറിന് സാധിച്ചിരുന്നു. തന്റെ ആദ്യ അന്താരാഷ്ട്ര റണ്‍സ് സിക്‌സര്‍ പറത്തിയാണ് സൂര്യ നേടിയതെന്നതാണ് ശ്രദ്ധേയമായ കാര്യം.

'സൂര്യകുമാര്‍ ആറ് മത്സരങ്ങളും കളിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നു. കാരണം ടി20 ലോകകപ്പിനുള്ള ടീമിലേക്ക് തീര്‍ച്ചയായും കടന്ന് ചെല്ലാന്‍ യോഗ്യതയുള്ളവരില്‍ ഒരാളാണവന്‍. അതിനാല്‍ത്തന്നെ കൂടുതല്‍ മത്സരം കളിച്ച് സ്‌കോര്‍ നേടാനുള്ള ആത്മവിശ്വാസം അന്താരാഷ്ട്ര തലത്തില്‍ അവന്‍ നേടേണ്ടതായുണ്ട്'-ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ സൂപ്പര്‍ താരങ്ങളിലൊരാളാണവന്‍. 2020 സീസണില്‍ ഗംഭീര പ്രകടനവും 2021ന്റെ ആദ്യ പാദത്തില്‍ ഭേദപ്പെട്ട പ്രകടനവും സൂര്യ നടത്തിയിട്ടുണ്ട്.

ഇന്ത്യയുടെ ഏകദിന പ്ലേയിങ് 11നെക്കുറിച്ചും ലക്ഷ്മണ്‍ തന്റെ അഭിപ്രായം പങ്കുവെച്ചു. ശിഖര്‍ ധവാനൊപ്പം പൃഥ്വി ഷാ ഓപ്പണറാവണമെന്നാണ് ലക്ഷ്മണ്‍ പറയുന്നത്.വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനെക്കാള്‍ മുന്‍തൂക്കം സഞ്ജു സാംസണിനുണ്ടെന്നാണ് ലക്ഷ്മണ്‍ വിലയിരുത്തിയത്. കുല്‍ദീപ് യാദവും യുസ് വേന്ദ്ര ചഹാലും സ്പിന്‍ നിരയില്‍ ഒരുമിച്ച് കളിക്കണമെന്നും ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു.

ദേവ്ദത്ത് പടിക്കല്‍,നിധീഷ് റാണ,റുതുരാജ് ഗെയ്ക്‌വാദ്,ചേതന്‍ സക്കറിയ തുടങ്ങിയ യുവതാരങ്ങള്‍ക്ക് ടി20യില്‍ അവസരം ലഭിക്കാനുള്ള സാധ്യതയുണ്ട്. പരമ്പര നേട്ടമാണ് പ്രധാനമെന്ന് പരിശീലകനായ രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയതിനാല്‍ ടീമിനെ കണ്ടറിയണം.

Story first published: Saturday, July 10, 2021, 13:24 [IST]
Other articles published on Jul 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+