Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND-SL: ഈ മൂന്ന് താര പോരാട്ടങ്ങളെ കരുതിയിരിക്കുക, ധവാനെ വീഴ്ത്താന്‍ ചമീര, ജയം എളുപ്പമാവില്ല

കൊളംബോ: ഇന്ത്യ-ശ്രീലങ്ക പരിമിത ഓവര്‍ പരമ്പരയിലെ ആദ്യ മത്സരം നാളെ ആരംഭിക്കുകയാണ്. മൂന്ന് മത്സരങ്ങള്‍ വീതമുള്ള ഏകദിനവും ടി20യുമാണ് ആദ്യം നടക്കുന്നത്. ഏകദിന പരമ്പരയാണ് ആദ്യം നടക്കുന്നത്. സീനിയര്‍ താരങ്ങളില്ലാതെ ഇറങ്ങുന്ന ഇന്ത്യയെ നയിക്കുന്നത് ശിഖര്‍ ധവാനാണ്. ആറ് പുതുമുഖങ്ങള്‍ ഉള്‍പ്പെടെ യുവതാരങ്ങളുടെ നീണ്ട നിര തന്നെ ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തിന് കീഴിലാണ് ഇന്ത്യ ഇറങ്ങുന്നത്.

ഇംഗ്ലണ്ട്

ഇംഗ്ലണ്ട് പര്യടനത്തില്‍ സമ്പൂര്‍ണ്ണ തോല്‍വി ഏറ്റുവാങ്ങി തിരിച്ചെത്തുന്ന ശ്രീലങ്കയ്‌ക്കെതിരേ ഫോമിന്റെ അടിസ്ഥാനത്തില്‍ മുന്‍തൂക്കമുണ്ടെങ്കിലും ജയം എളുപ്പമാവില്ല. അവസാന ശ്രീലങ്കന്‍ പര്യടനത്തില്‍ ഏകദിനവും ടി20യും ടെസ്റ്റും തൂത്തുവാരിയ ഇന്ത്യക്ക് ഇത്തവണ ആ നേട്ടം ആവര്‍ത്തിക്കുക പ്രയാസമാണ്. ഇരു ടീമും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ആരാധകര്‍ കരുതിയിരിക്കേണ്ട മൂന്ന് താരപോരാട്ടങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ശിഖര്‍ ധവാന്‍-ദുഷ്മന്ത ചമീര

ശിഖര്‍ ധവാന്‍-ദുഷ്മന്ത ചമീര

ഇന്ത്യയുടെ നായകനും ഇടം കൈയന്‍ ഓപ്പണറുമായ ശിഖര്‍ ധവാന് പരമ്പരയില്‍ നിര്‍ണ്ണായക റോളാണുള്ളത്. സീനിയര്‍ താരമായ ധവാന് മുന്നില്‍ നയിക്കേണ്ടത് അനിവാര്യമാണ്. കൂടാതെ ടി20 ലോകകപ്പ് ടീമില്‍ ഇടം പിടിക്കാന്‍ ധവാന് ശ്രീലങ്കന്‍ പരമ്പരയില്‍ തിളങ്ങേണ്ടത് അനിവാര്യമാണ്. എന്നാല്‍ അദ്ദേഹത്തിന് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നത് ശ്രീലങ്കയുടെ ദുഷ്മന്ത ചമീരയാണ്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ആറ് വിക്കറ്റുമായി തിളങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. വലം കൈയന്‍ പേസറുടെ സ്വിങ്ങിങ് പന്തുകള്‍ ധവാന് വെല്ലുവിളി ഉയര്‍ത്തുമെന്ന കാര്യം ഉറപ്പാണ്.

ദസുന്‍ ഷണക-ഹര്‍ദിക് പാണ്ഡ്യ

ദസുന്‍ ഷണക-ഹര്‍ദിക് പാണ്ഡ്യ

ശ്രീലങ്കയുടെ നായകനാണ് ദസുന്‍ ഷണക. ഇംഗ്ലണ്ട് പര്യടനത്തിലെ മോശം പ്രകടനത്തോടെ കുശാല്‍ പെരേരയെ നായകസ്ഥാനത്ത് നിന്ന് നീക്കിയാണ് ദസുന്‍ ഷണകയെ ശ്രീലങ്ക ക്യാപ്റ്റനാക്കിയത്. വലം കൈയന്‍ ബാറ്റ്‌സ്മാനായ അദ്ദേഹം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള ദുസനെതിരേ ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ആയുധം. ബൗളിങ് പുനരാരംഭിച്ചതിനാല്‍ത്തന്നെ മധ്യ ഓവറുകളില്‍ ഇന്ത്യ ഹര്‍ദിക്കിനെയാവും പരീക്ഷിക്കുക. ഇരുവരും തമ്മിലുള്ള പോരാട്ടം മത്സരത്തില്‍ നിര്‍ണ്ണായകമാവും.

ദേവ്ദത്ത് പടിക്കല്‍-അഖില ധനഞ്ജയ

ദേവ്ദത്ത് പടിക്കല്‍-അഖില ധനഞ്ജയ

ഇന്ത്യയുടെ യുവ ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിന് അരങ്ങേറ്റത്തിന് അവസരം നല്‍കിയേക്കും. ഐപിഎല്ലിലും വിജയ് ഹസാരെ ട്രോഫിയിലുമെല്ലാം അവിശ്വസിനീയ പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചിരിക്കുന്നത്. അതിനാല്‍ത്തന്നെ അരങ്ങേറ്റത്തിന് അവസരം നല്‍കാനുള്ള സാധ്യത ഏറെയാണ്. സ്പിന്നര്‍ അഖില ധനഞ്ജയയാണ് ദേവ്ദത്തിന് ഭീഷണി ഉയര്‍ത്തുന്ന താരം. ഓഫ് ബ്രേക്ക് ബൗളറായ അദ്ദേഹത്തിന് തട്ടകത്തില്‍ മികച്ച റെക്കോഡുണ്ട്. അതിനാല്‍ത്തന്നെ യുവതാരത്തിന് അഖില കടുത്ത വെല്ലുവിളി ഉയര്‍ത്താനുള്ള സാധ്യത കൂടുതലാണ്.

Story first published: Saturday, July 17, 2021, 10:31 [IST]
Other articles published on Jul 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+