Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND-SL: ഇന്ത്യന്‍ ടീം 'ഓള്‍ സ്റ്റാര്‍സ്' ഐപിഎല്‍ 11 പോലെ, നിസാരക്കാരായി കാണുന്നില്ല- മിക്കി ആര്‍ത്തര്‍

കൊളംബോ: ഇന്ത്യ-ശ്രീലങ്ക പരിമിത ഓവര്‍ പരമ്പര 18ന് ആരംഭിക്കുകയാണ്. മൂന്ന് വീതം ഏകദിനവും ടി20യും ഉള്‍പ്പെടുന്നതാണ് പരമ്പര. ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ ഇംഗ്ലണ്ട് പരമ്പരയിലായതിനാല്‍ യുവതാരങ്ങള്‍ ഉള്‍പ്പെടുന്ന ബി ടീമുമായാണ് ഇന്ത്യ ശ്രീലങ്കയിലേക്ക് പോയത്. ശിഖര്‍ ധവാന്‍ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ പുതുമുഖ താരങ്ങളായിത്തന്നെ ആറ് താരങ്ങളുണ്ട്. വരാനിരിക്കുന്ന ടി20 ലോകകപ്പ് പരിഗണിച്ച് തിളങ്ങാന്‍ കെല്‍പ്പുള്ള യുവതാരങ്ങള്‍ക്കെല്ലാം ഇന്ത്യ അവസരം നല്‍കിയിട്ടുണ്ട്.

സീനിയര്‍ താരങ്ങളില്ലാതെ ഇറങ്ങുന്ന ഇന്ത്യന്‍ ടീമിനെ മുന്‍ ശ്രീലങ്കന്‍ താരങ്ങള്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇന്ത്യന്‍ ടീമിനെ നിസാരരായോ ബി ടീമായോ കാണുന്നില്ലെന്നും താരങ്ങളെ കണ്ടിട്ട് ഓള്‍ സ്റ്റാര്‍സ് ഐപിഎല്‍ 11 പോലെയുണ്ടെന്നുമാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായ മിക്കി ആര്‍ത്തര്‍.

mickeyarthur

'യുവതാരങ്ങളെ പരിഗണിച്ച് ഏറ്റവും മികച്ച ടീമിനെ പുറത്തിക്കാനാവും ഞങ്ങള്‍ ശ്രമിക്കുക. ഒരു തെറ്റിദ്ധാരണകളും ഞങ്ങള്‍ക്കില്ല. ഈ ഇന്ത്യന്‍ നിര വളരെ മനോഹരമായതാണെന്ന് ഞങ്ങള്‍ക്കറിയാം. നിരവധി പ്രതിഭാശാലികളായ ക്രിക്കറ്റ് താരങ്ങള്‍ അവര്‍ക്കൊപ്പമുണ്ട്. ഓള്‍ സ്റ്റാര്‍സ് ഐപിഎല്‍ 11 പോലെയാണിത്. മികവുറ്റ താരങ്ങളാണ് അവരുടെ ബെഞ്ചിലുള്ളത്. യുവതാരങ്ങള്‍ക്ക് അവസരം നല്‍കേണ്ട സന്ദര്‍ഭമായാണ് കാണുന്നത്. പ്രതീക്ഷയോടെ മുന്നോട്ട് പോകുന്നു'-മിക്കി ആര്‍ത്തര്‍ പറഞ്ഞു.

ധവാനെക്കൂടാതെ ഭുവനേശ്വര്‍ കുമാര്‍,ഹര്‍ദിക് പാണ്ഡ്യ,മനീഷ് പാണ്ഡെ,യുസ് വേന്ദ്ര ചഹാല്‍,കുല്‍ദീപ് യാദവ് തുടങ്ങിയവരെല്ലാം ടീമിലെ സീനിയര്‍ താരങ്ങളാണ്. ദേവ്ദത്ത് പടിക്കല്‍,പൃഥ്വി ഷാ,നിധീഷ് റാണ,സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍,സഞ്ജു സാംസണ്‍ തുടങ്ങിയ പ്രതിഭകളുടെ നീണ്ട യുവനിരയും ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. ടി20 ലോകകപ്പ് ടീമില്‍ ഇടം പിടിക്കാന്‍ മികച്ച പ്രകടനം നടത്തേണ്ടതായുണ്ട്. അതിനാല്‍ത്തന്നെ ശ്രീലങ്കന്‍ പരമ്പര ഇന്ത്യന്‍ താരങ്ങളെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്.

ശ്രീലങ്കന്‍ ടീമിന്റെ സമീപകാല പ്രകടനം വളരെ മോശമാണ്. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന,ടി20 പരമ്പരയില്‍ സമ്പൂര്‍ണ്ണ തോല്‍വി വഴങ്ങിയതിന്റെ ക്ഷീണത്തിലാണ് ശ്രീലങ്ക ഇറങ്ങുന്നത്. നായകസ്ഥാനത്ത് നിന്ന് കുശാല്‍ പേരേരയെ മാറ്റി ദസുന്‍ ഷണകയെ ക്യാപ്റ്റനാക്കി ഇറക്കുന്ന ശ്രീലങ്കയ്ക്ക് അത്ഭുതം സൃഷ്ടിക്കാനാവുമോയെന്ന് കാത്തിരുന്ന് കാണാം. ഇത്തവണ ടി20 ലോകകപ്പില്‍ നേരിട്ട് യോഗ്യത ലഭിക്കാന്‍ സാധിക്കാത്ത ശ്രീലങ്ക യോഗ്യതാ മത്സരം കളിക്കേണ്ട അവസ്ഥയാണുള്ളത്.

Story first published: Wednesday, July 14, 2021, 16:38 [IST]
Other articles published on Jul 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+