IND-SL: ദ്രാവിഡും രവി ശാസ്ത്രിയും തമ്മിലുള്ള വ്യത്യാസമെന്ത്? തുറന്ന് പറഞ്ഞ് ശിഖര്‍ ധവാന്‍
കൊളംബോ: ഇന്ത്യ-ശ്രീലങ്ക പരിമിത ഓവര്‍ പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനത്തുള്ളത് രാഹുല്‍ ദ്രാവിഡാണ്. സീനിയര്‍ ടീമിനൊപ്പം ഇംഗ്ലണ്ട് പര്യടനത്തിലാണ് മുഖ്യ പരിശീലകനായ രവി ശാസ്ത്രി. 2021ലെ ടി20 ലോകകപ്പോടെ രവി ശാസ്ത്രിയുടെ പരിശീലകകരാര്‍ അവസാനിക്കുകയാണ്. പകരമാരെന്ന ചോദ്യത്തില്‍ ഏറ്റവും സജീവമായി ഉയര്‍ന്നു കേള്‍ക്കുന്നത് ദ്രാവിഡിന്റെ പേരാണ്.
ദേശീയ ക്രിക്കറ്റ് അക്കാദമി തലവനും ഇന്ത്യയുടെ മുന്‍ നായകനും വിക്കറ്റ് കീപ്പറുമെല്ലാമായ ദ്രാവിഡ് ഇന്ത്യ എ,അണ്ടര്‍ 19 ടീമിനെയും പരിശീലിപ്പിക്കുന്നുണ്ട്. ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ ലോകകപ്പ് കിരീടത്തിലെത്തിച്ച പരിശീലകനാണ് ദ്രാവിഡ്. അതേ സമയം ഒരു ഐസിസി കിരീടം പോലും നേടാന്‍ രവി ശാസ്ത്രിക്ക് പരിശീലകനെന്ന നിലയില്‍ സാധിച്ചിട്ടില്ല.

ഇപ്പോഴിതാ ഇരുവരുടെയും പരിശീലകരെന്ന നിലയിലെ വ്യത്യാസത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ശ്രീലങ്കയിലെ ഇന്ത്യയുടെ നായകനായ ശിഖര്‍ ധവാന്‍. 'രണ്ട് പരിശീലകര്‍ക്കും അവരുടേതായ ശൈലിയും ഗുണങ്ങളുമുണ്ട്. ഇരുവരും വളരെ പോസിറ്റീവായി ചിന്തിക്കുന്നവരാണ്. രവി ഭായിക്കൊപ്പം നിരവധി സമയം ചിലവിട്ടിട്ടുണ്ട്. രവിഭായിക്കും രാഹുല്‍ ഭായിക്കും താരങ്ങളെ പ്രചോദിപ്പിക്കാന്‍ വ്യത്യസ്തമായ ശൈലിയുണ്ട്. ഇരുവരുടെയും കീഴില്‍ കളിക്കാന്‍ ഇഷ്ടമാണ്'-ധവാന്‍ പറഞ്ഞു.
രവി ശാസ്ത്രി താരങ്ങളോട് പൊതുവേ സൗമ്യതയോടെ പെരുമാറുന്ന പരിശീലകനാണ്. താരങ്ങളുടെ ഇഷ്ടത്തിനൊപ്പം ചേര്‍ന്ന് പോകുന്നയാളാണ് അദ്ദേഹം. അതിനാല്‍ വിരാട് കോലി ഉള്‍പ്പെടെയുള്ള പല സൂപ്പര്‍ താരങ്ങള്‍ക്കും രവി ശാസ്ത്രി പരിശീലകനായി തുടരുന്നതിനോട് അനുകൂല നിലപാടാണ്. എന്നാല്‍ രാഹുല്‍ ദ്രാവിഡ് പൊതുവേ കര്‍ക്കശ സ്വഭാവമുള്ള പരിശീലകനാണ്. അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടുന്നതിനായി യുവതാരങ്ങളോട് ഒന്നര മാസക്കാലം ഫോണ്‍ ഉപയോഗം ഉപേക്ഷിക്കാന്‍ ദ്രാവിഡ് ആവിശ്യപ്പെട്ടിരുന്നു. കളത്തില്‍ അതിരുവിട്ട വികാര പ്രകടനങ്ങളെ ദ്രാവിഡ് ഇഷ്ടപെടുന്നില്ല.
ശ്രീലങ്കന്‍ പരമ്പരയില്‍ ഉള്‍പ്പെട്ടിരിക്കുന്ന മിക്ക യുവതാരങ്ങളും ദ്രാവിഡിന്റെ പരിശീലനം ഒരുവട്ടമെങ്കിലും ലഭിച്ചവരാണ്. ദ്രാവിഡിന്റെ പരിശീലനത്തിന് കീഴില്‍ ഇന്ത്യ ശ്രീലങ്കയില്‍ പരമ്പര തൂത്തുവാരുമോയെന്ന് കാത്തിരുന്ന് കാണാം. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനായി ഇരുന്ന് വിലമതിക്കാനാവാത്ത പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തുന്നുണ്ട്. രവി ശാസ്ത്രിക്ക് ശേഷം ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലകനായി എത്താനുള്ള സാധ്യതകള്‍ കുറവാണ്. എന്നാല്‍ എന്‍സിഎയുടെ തലവനായി അദ്ദേഹം തുടര്‍ന്നേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications