കൊളംബോ: ഇന്ത്യ-ശ്രീലങ്ക പരിമിത ഓവര്‍ പരമ്പരക്ക് ഇന്ന് തുടക്കമാവുകയാണ്. മൂന്ന് മത്സരങ്ങള്‍ വീതമുള്ള ഏകദിന പരമ്പരയോടെയാണ് പോരാട്ടം ആരംഭിക്കുന്നത്. പ്രമുഖ സീനിയര്‍ താരങ്ങളില്ലാതെ ഇറങ്ങുന്ന ഇന്ത്യയെ ശിഖര്‍ ധവാനാണ് നയിക്കുന്നത്. ഭുവനേശ്വര്‍ കുമാര്‍,ഹര്‍ദിക് പാണ്ഡ്യ,മനീഷ് പാണ്ഡെ,ചഹാല്‍,കുല്‍ദീപ് തുടങ്ങിയവരും സീനിയര്‍ താരങ്ങളായി ടീമിലുണ്ട്.
ആറ് പുതുമുഖങ്ങളടക്കം അവസരം കാത്ത് നിരവധി താരങ്ങള്‍ ടീമിലുള്ളതിനാല്‍ ആരെയൊക്കെ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തുമെന്ന് കാത്തിരുന്ന് കാണാം. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലെത്തിയ സൂര്യകുമാര്‍ യാദവിന് ഏകദിന അരങ്ങേറ്റത്തിന് അവസരം നല്‍കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ ഇക്കാര്യത്തെക്കുറിച്ച് ഇന്ത്യന്‍ നായകന്‍ ശിഖര്‍ ധവാന്‍ തന്നെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ്.

ആദ്യ മത്സരത്തിലെ പ്ലേയിങ് 11നെക്കുറിച്ച് സംസാരിക്കുമ്പോഴാണ് സൂര്യകുമാര്‍ യാദവിനെ ധവാന്‍ പ്രശംസിച്ചത്. ഇത് സൂര്യകുമാറിന് ടീമില്‍ ഇടം ലഭിച്ചേക്കുമെന്ന സൂചനയാണ് നല്‍കുന്നത്. 'പ്രതിഭാശാലിയായ കളിക്കാരനാണ് സൂര്യകുമാര്‍. ആഭ്യന്തര മത്സരങ്ങളിലും അന്താരാഷ്ട്ര മത്സരങ്ങളിലും മികച്ച പ്രകടനമാണ് അവന്‍ നടത്തുന്നത്. മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള ആത്മവിശ്വാസമുണ്ട്. മികച്ച ഫോമിലായതിനാല്‍ത്തന്നെ അവന്‍ നന്നായി ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്'-ധവാന്‍ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ അര്‍ധ സെഞ്ച്വറി നേടാന്‍ സൂര്യകുമാറിനായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മധ്യനിരയിലൂടെ വളര്‍ന്ന് മുംബൈ ഇന്ത്യന്‍സിലെത്തിയ സൂര്യകുമാര്‍ രോഹിതിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ടോപ് ഓഡര്‍ താരമായി മാറിയത്. വിരാട് കോലിയുടെ അഭാവത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ ഇറങ്ങാനാണ് സാധ്യത.
യുഎഇയില്‍ നടന്ന ഐപിഎല്‍ 2020 സീസണില്‍ 480 റണ്‍സുമായി തിളങ്ങിയ സൂര്യകുമാര്‍ 2021 സീസണിന്റെ ആദ്യ പാദത്തില്‍ 173 റണ്‍സാണ് നേടിയത്. 'ഏകദിന പരമ്പരയെ വളരെ പ്രാധാന്യത്തോടെയാണ് ഇന്ത്യ കാണുന്നത്. താരങ്ങളുടെ പ്രതിഭയും സാഹചര്യത്തിനൊത്ത മികവും പരിഗണിച്ച് രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള അവസരം നല്‍കും'-ധവാന്‍ കൂട്ടിച്ചേര്‍ത്തു.
1997ന് ശേഷം ഇന്ത്യക്കെതിരേ ഒരു തവണ പോലും ഏകദിന പരമ്പര നേടാന്‍ ശ്രീലങ്കയ്ക്കായിട്ടില്ല. ഇംഗ്ലണ്ട് പര്യടനത്തില്‍ സമ്പൂര്‍ണ്ണ തോല്‍വി വഴങ്ങിയ ക്ഷീണത്തിലാണ് ശ്രീലങ്ക ഇറങ്ങുന്നത്. എന്നാല്‍ തട്ടകത്തില്‍ ശ്രീലങ്കയെ കീഴടക്കുകയെന്നത് ശ്രീലങ്കയെ സംബന്ധിച്ച് കടുത്ത വെല്ലുവിളി തന്നെയാണ്.