Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND-SL: '10 തലയുള്ള രാവണന്‍', എല്ലാം കൃത്യമായി അറിയാം, രോഹിതിനെ പ്രശംസിച്ച് സൂര്യകുമാര്‍ യാദവ്

കൊളംബോ: ഇന്ത്യ-ശ്രീലങ്ക പരിമിത ഓവര്‍ പരമ്പര ഈ മാസം 13ന് ആരംഭിക്കുകയാണ്. മൂന്ന് വീതം ഏകദിനവും ടി20യും ഉള്‍പ്പെട്ട പരമ്പരക്കായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. സീനിയര്‍ താരങ്ങള്‍ ഇംഗ്ലണ്ട് പരമ്പരയിലായതിനാല്‍ യുവതാരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ബി ടീമുമായാണ് ഇന്ത്യ ശ്രീലങ്കയില്‍ ഇറങ്ങുന്നത്. ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമിന്റെ പരിശീലകനായി രാഹുല്‍ ദ്രാവിഡുമുണ്ട്.

ഐപിഎല്ലിലെ മുംബൈ ഇന്ത്യന്‍സ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യ,ഇഷാന്‍ കിഷന്‍,സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാം പരമ്പരയുടെ ഭാഗമായിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ടി20യിലൂടെ അരങ്ങേറ്റം കുറിച്ച താരങ്ങളാണ് സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും. ഇഷാന് ശ്രീലങ്കന്‍ പരമ്പരയില്‍ അവസരം ലഭിക്കുമോയെന്നത് വ്യക്തമല്ലെങ്കിലും സൂര്യകുമാര്‍ യാദവ് കളിക്കുമെന്നുറപ്പാണ്.

suryakumaryadavandrohit

മുംബൈ ഇന്ത്യന്‍സിലൂടെ കരിയറില്‍ വളര്‍ന്നുവന്ന താരമാണ് സൂര്യകുമാര്‍ യാദവ്. ഇപ്പോഴിതാ ഇന്ത്യയുടെ പരിമിത ഓവര്‍ വൈസ് ക്യാപ്റ്റനും മുംബൈ ഇന്ത്യന്‍സ് നായകനുമായ രോഹിത് ശര്‍മയെ വാനോളം പ്രശംസിച്ചിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്. വളരെ ബുദ്ധിമാനായ നായകനാണ് രോഹിത് ശര്‍മയെന്നാണ് സൂര്യകുമാര്‍ യാദവ് അഭിപ്രായപ്പെട്ടത്.

'വളരെ ബുദ്ധിമാനായ നായകനാണ് രോഹിത് ശര്‍മ. ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും എപ്പോള്‍ എവിടെ മാറ്റം വേണമെന്ന് കൃത്യമായി രോഹിതിന് അറിയാം. എട്ട് വര്‍ഷത്തിനിടെ അഞ്ച് കിരീടമെന്നത് വലിയ അംഗീകാരമാണ്. തന്നെക്കാളും പ്രാധാന്യത്തോടെ ടീമിനെ കാണുന്ന അദ്ദേഹത്തിന്റെ ഗുണം എല്ലാവരും അംഗീകരിച്ചിട്ടുള്ളതാണ്'-സൂര്യകുമാര്‍ യാദവ് പറഞ്ഞു.

മുംബൈ ഇന്ത്യന്‍സിനെ അഞ്ച് കിരീടത്തിലേക്ക് നയിച്ചത് രോഹിതാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍,റിക്കി പോണ്ടിങ് തുടങ്ങിയ പല ഇതിഹാസങ്ങള്‍ നയിച്ചിട്ടും സാധിക്കാത്ത കാര്യമാണ് രോഹിത് മുംബൈ ഇന്ത്യന്‍സിന് നേടിക്കൊടുത്തത്. ഇത്തവണ ഹാട്രിക് കിരീട പ്രതീക്ഷയിലാണ് മുംബൈ ഐപിഎല്ലിനിറങ്ങിയതെങ്കിലും ആദ്യ പകുതിയില്‍ ടൂര്‍ണമെന്റ് നിന്നുപോയി. രണ്ടാം പകുതി സെപ്തംബറില്‍ ആരംഭിക്കുന്നുണ്ട്.

നായകനെന്ന നിലയില്‍ ലഭിച്ച അവസരങ്ങളിലെല്ലാം രോഹിത് തിളങ്ങിയിട്ടുണ്ട്. ഏറെ നാളായി ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍സി രോഹിതിന് നല്‍കണമെന്ന ആവിശ്യം ആരാധകര്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും കോലിതന്നെ ക്യാപ്റ്റനായി തുടരുകയാണ്. ഇത്തവണത്തെ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക് നഷ്ടമായാല്‍ കോലിക്ക് പകരം രോഹിത് ശര്‍മയെ ഇന്ത്യയുടെ ടി20 നായകനായി നിയമിക്കാനുള്ള സാധ്യതയേറെയാണ്.

Story first published: Friday, July 9, 2021, 14:28 [IST]
Other articles published on Jul 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+