IND-SL: നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ കൂടുതല്‍ ഏകദിന സെഞ്ച്വറി, സച്ചിനും കോലിക്കും തുല്യ നേട്ടം, പട്ടിക
കൊളംബോ: ഇന്ത്യ-ശ്രീലങ്ക പരിമിത ഓവര്‍ പരമ്പര ഈ മാസം 13ന് ആരംഭിക്കുകയാണ്. മൂന്ന് മത്സരങ്ങള്‍ വീതം ഉള്‍പ്പെടുന്ന ഏകദിന,ടി20 പരമ്പരയാണ് ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ കളിക്കുന്നത്. സീനിയര്‍ താരങ്ങള്‍ ഇംഗ്ലണ്ട് പരമ്പരയുടെ തിരക്കിലായതിനാല്‍ ബി ടീമുമായാണ് ഇത്തവണ ഇന്ത്യ ശ്രീലങ്കന്‍ പരമ്പരക്കിറങ്ങുന്നത്. ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യ വളരെ പ്രധാന്യത്തോടെയാണ് ശ്രീലങ്കന്‍ പരമ്പര നോക്കിക്കാണുന്നത്. നിരവധി യുവതാരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.
ഇന്ത്യയുടെ പിച്ച് സാഹചര്യങ്ങളോട് ഏറെക്കുറെ സാമ്യതയുള്ളതാണ് ശ്രീലങ്കയിലെ പിച്ചുകള്‍. അതിനാല്‍ത്തന്നെ ഇന്ത്യയുടെ പ്രമുഖ താരങ്ങള്‍ക്കെല്ലാം മികച്ച റെക്കോഡ് ശ്രീലങ്കയിലുണ്ട്. ഇന്ത്യ-ശ്രീലങ്ക ഏകദിന പോരാട്ടത്തില്‍ കൂടുതല്‍ സെഞ്ച്വറി നേടിയ താരങ്ങള്‍ ആരൊക്കെയാണ് ടോപ് ഫൈവിനെ പരിചയപ്പെടാം.

വിരാട് കോലി-സച്ചിന്‍ ടെണ്ടുല്‍ക്കര്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നിലവിലെ നായകനായ വിരാട് കോലിയും ക്രിക്കറ്റ് ഇതിഹാസവുമായ സച്ചിന്‍ ടെണ്ടുല്‍ക്കറുമാണ് ഈ റെക്കോഡില്‍ തലപ്പത്ത് നില്‍ക്കുന്നത്. എട്ട് സെഞ്ച്വറികള്‍ വീതമാണ് ഇരുവരും ശ്രീലങ്കയ്‌ക്കെതിരേ ഏകദിനത്തില്‍ നേടിയിട്ടുള്ളത്. വിരാട് കോലിയുടെ ഇഷ്ട പിച്ചുകളിലൊന്നാണ് ശ്രീലങ്കയിലേത്. 11 അര്‍ധ സെഞ്ച്വറിയും കോലി ഇവിടെ നേടിയിട്ടുണ്ട്. 60ന് മുകളില്‍ കോലിക്ക് ഇവിടെ ശരാശരിയുണ്ട്. സച്ചിന്‍ 17 അര്‍ധ സെഞ്ച്വറിയും ശ്രീലങ്കയ്‌ക്കെതിരേ നേടിയിട്ടുണ്ട്.

സനത് ജയസൂര്യ
മുന്‍ ശ്രീലങ്കന്‍ വെടിക്കെട്ട് ഓപ്പണറും നായകനുമായ സനത് ജയസൂര്യയാണ് പട്ടികയിലെ രണ്ടാമന്‍. ഏഴ് ഏകദിന സെഞ്ച്വറികള്‍ ജയസൂര്യ ഇന്ത്യക്കെതിരേ നേടിയിട്ടുണ്ട്. 445 ഏകദിനങ്ങളില്‍ നിന്ന് 32.13 ശരാശരിയില്‍ 13430 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇതില്‍ 28 സെഞ്ച്വറിയും 68 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 323 ഏകദിന വിക്കറ്റും ഇടം കൈയന്‍ താരത്തിന്റെ പേരിലുണ്ട്.

കുമാര്‍ സംഗക്കാര,ഗൗതം ഗംഭീര്‍,രോഹിത് ശര്‍മ
മൂന്നാം സ്ഥാനത്ത് മൂന്ന് താരങ്ങളാണുള്ളത്്. മുന്‍ ശ്രീലങ്കന്‍ നായകനും വിക്കറ്റ് കീപ്പറുമായ കുമാര്‍ സംഗക്കാര,മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍,നിലവിലെ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ എന്നിവര്‍ ആറ് ഏകദിന സെഞ്ച്വറി വീതം ഇരു രാജ്യങ്ങളും തമ്മിലുള്ള പോരാട്ടത്തില്‍ നേടിയിട്ടുണ്ട്. രോഹിത് ശര്‍മ കരിയറില്‍ നേടിയ മൂന്ന് ഇരട്ട സെഞ്ച്വറികളില്‍ രണ്ടെണ്ണവും ശ്രീലങ്കയ്‌ക്കെതിരെയാണ്. ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 264 റണ്‍സ് രോഹിത് നേടിയതും ശ്രീലങ്കയ്‌ക്കെതിരെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications