Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND-SL: അതെ, പേപ്പറില്‍ അതാണ് എന്റെ റോള്‍; വൈസ് ക്യാപ്റ്റന്‍ പദവിയെക്കുറിച്ച് ഭുവനേശ്വര്‍ കുമാര്‍

കൊളംബോ: ഇന്ത്യയുടെ സീനിയര്‍ ടീം ഇംഗ്ലണ്ട് പരമ്പരക്ക് തയ്യാറെടുക്കുമ്പോള്‍ ഇന്ത്യയുടെ ബി ടീം ശ്രീലങ്കയ്‌ക്കെതിരേ പരമ്പര കളിക്കാനുള്ള ഒരുക്കത്തിലാണ്. മൂന്ന് ഏകദിനവും ടി20യും ഉള്‍പ്പെടുന്ന ശ്രീലങ്കന്‍ പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത് ശിഖര്‍ ധവാനാണ്. സീനിയര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തിന് കീഴിലാണ് ഇന്ത്യ ശ്രീലങ്കന്‍ പരമ്പര കളിക്കുന്നത്.

ഇപ്പോഴിതാ ടീമിന്റെ വൈസ് ക്യാപ്റ്റനെന്ന റോളിനെക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് ഭുവനേശ്വര്‍ കുമാര്‍. 'അതെ പേപ്പറില്‍ വൈസ് ക്യാപ്റ്റനെന്നതാണ് എന്റെ റോള്‍. എന്നാല്‍ കാര്യങ്ങള്‍ക്ക് വലിയ മാറ്റമുള്ളതായി കരുതുന്നില്ല. ഒരു സീനിയര്‍ താരമെന്ന നിലയില്‍ സഹതാരങ്ങളുടെ മാനസികവും ശാരീരികവുമായ ശക്തി ഉയര്‍ത്തുന്നതിന് സഹായിക്കുക എന്നതാണ് റോള്‍. ഇന്ത്യയുടെ വൈസ് ക്യാപ്റ്റനെന്നത് വലിയ അംഗീകാരവും ഉത്തരവാദിത്തവുമാണ്. ഇതുവരെ ചെയ്തിരുന്ന കാര്യങ്ങള്‍ ഇനിയും ചെയ്യാന്‍ ശ്രമിക്കും. ടീം ശ്രീലങ്കന്‍ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷ'-ഭുവനേശ്വര്‍ കുമാര്‍ പറഞ്ഞു.

bhuvaneswarkumar

ഇന്ത്യയുടെ നിലവിലെ സീനിയര്‍ പേസര്‍മാരില്‍ പ്രമുഖനാണ് ഭുവനേശ്വര്‍ കുമാര്‍. പരിക്കിനെത്തുടര്‍ന്ന് ഏറെ നാളുകളായി ടീമിന് പുറത്തായിരുന്ന ഭുവിക്ക് പഴയ താളം കണ്ടെത്താന്‍ സാധിച്ചില്ല. ഇതോടെയാണ് ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്ന് തഴയപ്പെട്ടതും ശ്രീലങ്കന്‍ പരമ്പരയില്‍ ഉള്‍പ്പെട്ടതും. ടി20 ലോകകപ്പ് വരാനിരിക്കെ ഭുവിക്ക് ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുക എളുപ്പമല്ല. ശ്രീലങ്കന്‍ പരമ്പരയിലും ഐപിഎല്‍ രണ്ടാം പാദത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പവും തിളങ്ങുകയും ചെയ്താല്‍ മാത്രമെ ഭുവിക്ക് ടീമില്‍ ഇടം പിടിക്കാനാവു.

അതിനാല്‍ ശ്രീലങ്കന്‍ പരമ്പര ഭുവനേശ്വര്‍ കുമാറിനും നായകന്‍ ശിഖര്‍ ധവാനുമെല്ലാം വളരെ പ്രധാനപ്പെട്ടതാണ്. ആറ് പുതുമുഖങ്ങളാണ് ശ്രീലങ്കന്‍ പരമ്പരയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. യുവതാരങ്ങളാണ് കൂടുതല്‍. ഐപിഎല്ലില്‍ സ്ഥിരതകാട്ടുന്ന ഒട്ടുമിക്ക താരങ്ങളെയും ശ്രീലങ്കന്‍ പരമ്പരയിലേക്ക് പരിഗണിച്ചിട്ടുണ്ട്. ഇതില്‍ ഗംഭീര പ്രകടനം നടത്തുന്നവര്‍ക്ക് ടി20 ലോകകപ്പില്‍ അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്.

'ഞാന്‍ രാഹുല്‍ ദ്രാവിഡിനെതിരേ ഒരു തവണ മാത്രമെ കളിച്ചിട്ടുള്ളു.അദ്ദേഹം അന്ന് ആര്‍സിബിയുടെ ഭാഗമായിരുന്നു. അതിനാല്‍ത്തന്നെ ദ്രാവിഡുമായി ബന്ധപ്പെട്ട് വലിയ ഓര്‍മകളില്ല. എന്നാല്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കെത്തിയപ്പോള്‍ അദ്ദേഹവുമായി സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ കീഴിലാണ് ഇന്ത്യയുടെ എ ടീം കളിക്കുന്നത്. അതിനാല്‍ത്തന്നെ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാനും അദ്ദേഹം എങ്ങനെയാണ് കാര്യങ്ങളെ ഇത്രയും ദീര്‍ഘകാലം നിയന്ത്രിച്ചതെന്നുമറിയാനുള്ള അവസരമാണിത്'-ഭുവനേശ്വര്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, July 8, 2021, 15:25 [IST]
Other articles published on Jul 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+