Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒരു സമര്‍ദ്ദവുമില്ലാതെ എന്തൊരു ധൈര്യത്തോടെയാണ് കളിച്ചത്; പ്രചോദിപ്പിച്ച ഓപ്പണറെക്കുറിച്ച് ദേവ്ദത്ത്

കൊളംബോ: ഇന്ത്യ-ശ്രീലങ്ക പരിമിത ഓവര്‍ പരമ്പര ഈ മാസം 13ന് ആരംഭിക്കുകയാണ്. ഇന്ത്യ ബി ടീമുമായാണ് ശ്രീലങ്കയിലെത്തിയിരിക്കുന്നത്. ആറോളം പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി തകര്‍പ്പന്‍ ടീമിനെയാണ് ഇന്ത്യ പരമ്പരക്കായി പരിഗണിച്ചത്. അരങ്ങേറ്റം കാത്ത് നിരവധി യുവതാരങ്ങളും ടീമിലുണ്ട്. അതില്‍ പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് ഇടം കൈയന്‍ ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുവിലൂടെ വളര്‍ന്നുവന്ന താരത്തിന് ശ്രീലങ്കയില്‍ അവസരം ലഭിക്കുമെന്നുറപ്പാണ്. ടി20 ലോകകപ്പിലേക്ക് ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് ദേവ്ദത്ത്. ഇപ്പോഴിതാ തന്നെ പ്രചോദിപ്പിച്ച ഓപ്പണറെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ദേവ്ദത്ത് പടിക്കല്‍. ശിഖര്‍ ധവാന്റെ അരങ്ങേറ്റ ഇന്നിങ്‌സിലെ ധൈര്യത്തോടെയുള്ള സെഞ്ച്വറി പ്രകടനത്തെയാണ് ദേവ്ദത്ത് പ്രശംസിച്ചത്.

devduttpadikkal

'എനിക്ക് സാഹൃശ്യം തോന്നുന്ന ഒരു താരത്തില്‍ നിന്ന് പഠിക്കാനുള്ള അവസരമാണ് എനിക്ക് മുന്നിലുള്ളത്. തീര്‍ച്ചയായും അദ്ദേഹമൊരു ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ്. ഞാന്‍ വളര്‍ന്നുവരുന്നതിനിടെ അദ്ദേഹത്തിന്റെ നിരവധി പ്രകടനങ്ങള്‍ കണ്ടിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരായ അദ്ദേഹത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം ഒരിക്കലും മറക്കാനാവാത്തതാണ്. അദ്ദേഹം ബാറ്റ് ചെയ്തത് നോക്കുക. അരങ്ങേറ്റത്തില്‍ എത്ര ധൈര്യത്തോടെയാണ് അദ്ദേഹം കളിച്ചതെന്നത് എന്നെ വളരെ പ്രചോദിപ്പിച്ചതാണ്. അദ്ദേഹത്തിന്റെ കട്ട് ഷോട്ടുകള്‍ എന്നും പ്രചോദിപ്പിച്ചിരുന്നു. ധവാന് കീഴില്‍ കളിക്കുന്നതിനെ ഞാന്‍ പ്രതീക്ഷയോടെയാണ് കാണുന്നത്'-ദേവ്ദത്ത് പടിക്കല്‍ പറഞ്ഞു.

ഓസ്‌ട്രേലിയക്കെതിരേ അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ 187 റണ്‍സാണ് ധവാന്‍ നേടിയത്. 85 ബോളില്‍ ധവാന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുകയും ചെയ്തു. അരങ്ങേറ്റക്കാരന്റെ വേഗത്തിലുള്ള സെഞ്ച്വറിയായിരുന്നു ഇത്. അരങ്ങേറ്റ വര്‍ഷം തന്നെ ഐപിഎല്ലില്‍ തിളങ്ങാന്‍ ദേവ്ദത്തിനായിരുന്നു. 15 മത്സരത്തില്‍ നിന്ന് 473 റണ്‍സ് അദ്ദേഹം നേടി. അരങ്ങേറ്റ സീസണില്‍ത്തന്നെ 400ന് മുകളില്‍ സ്‌കോര്‍ നേടിയ രണ്ടാമത്തെ താരം മാത്രമാണ് ദേവ്ദത്ത്.

'എന്റെ സ്വപ്‌നങ്ങളുടെ സാക്ഷാത്കാരമാണിത്. ഒമ്പതാം വയസിലാണ് ഞാന്‍ ക്രിക്കറ്റ് കളിക്കാന്‍ ആരംഭിച്ചത്. ഞാന്‍ എപ്പോഴും സ്വപ്‌നം നേടുകയും അത് നേടിയെടുക്കാന്‍ അതിയായി ആഗ്രഹിക്കുകയും ചെയ്യുന്നു. ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കുമ്പോഴുള്ള അനുഭവം വിവരിക്കുക വളരെ പ്രയാസമാണ്. ഇത്തരമൊരു അവസരം ലഭിച്ചതില്‍ വളരെ അനുഗ്രഹപ്പെട്ടിരിക്കുന്നു'-ദേവ്ദത്ത് കൂട്ടിച്ചേര്‍ത്തു.

Ind vs SL-ലങ്കയ്ക്ക് മുന്നറിയിപ്പ്, ഇത് ടീം വേറെയാണ് മക്കളേ | Oneindia Malayalam

ശിഖര്‍ ധവാന്‍ ഇന്ത്യയെ നയിക്കുമ്പോള്‍ ഭുവനേശ്വര്‍ കുമാറാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. പരിശീലകനായി രാഹുല്‍ ദ്രാവിഡും എത്തുമ്പോള്‍ ചരിത്ര പ്രതീക്ഷയാണ് ഇന്ത്യക്ക് മുന്നിലുള്ളത്.

Story first published: Friday, July 9, 2021, 13:01 [IST]
Other articles published on Jul 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+