IND-SL: ഇന്ത്യക്കായി ആരൊക്കെ തിളങ്ങും? അഞ്ച് പേരെ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര
മുംബൈ: ഇന്ത്യ-ശ്രീലങ്ക പരിമിത ഓവര്‍ പരമ്പര 13ാം തീയ്യതി ആരംഭിക്കുകയാണ്. മൂന്ന് വീതം ഏകദിനവും ടി20യും ഉള്‍പ്പെടുന്ന പരമ്പരയുടെ തീയ്യതിയില്‍ മാറ്റം വരുത്തുമെന്ന സൂചനയുമുണ്ട്. ശ്രീലങ്കന്‍ ക്യാംപില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ഇത്തരമൊരു മാറ്റത്തിന് സാധ്യത ഉയരുന്നത്. ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട പരമ്പരയാണിത്. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ശ്രീലങ്കയില്‍ പരമ്പരക്കിറങ്ങുന്ന ഇന്ത്യക്ക് ചരിത്ര നേട്ടം തന്നെ സ്വന്തമാക്കാനായേക്കും.

ടി20 ലോകകപ്പ് വരാനിരിക്കെ നിരവധി യുവതാരങ്ങളാണ് ഇന്ത്യന്‍ ടീമില്‍ ഇടം പ്രതീക്ഷിക്കുന്നത്. ഇതിനായി ശ്രീലങ്കന്‍ പരമ്പരയില്‍ തിളങ്ങേണ്ടത് അത്യാവശ്യമാണ്. ഇപ്പോഴിതാ ശ്രീലങ്കയില്‍ ഇന്ത്യക്കായി തിളങ്ങാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര.

വരുണ്‍ ചക്രവര്‍ത്തി
ആദ്യമായി യുവ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെയാണ് ആകാശ് തിരഞ്ഞെടുത്തത്. രണ്ട് തവണ ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചിട്ടും അരങ്ങേറാന്‍ അവസരം ലഭിക്കാതെ പോയ താരമാണ് വരുണ്‍. എന്നാല്‍ ശ്രീലങ്കയില്‍ താരം അരങ്ങേറുമെന്നുറപ്പാണ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം തിളങ്ങുന്ന വരുണിന് ശ്രീലങ്കയിലെ സാഹചര്യം വളരെ അനുകൂലമാണ്.

പൃഥ്വി ഷാ
യുവ ഓപ്പണര്‍ പൃഥ്വി ഷായെയാണ് ആകാശ് രണ്ടാമതായി തിരഞ്ഞെടുത്തത്. വിജയ് ഹസാരെ ട്രോഫിയില്‍ 827 റണ്‍സും ഐപിഎല്‍ 2021ന്റെ ആദ്യ പാദത്തില്‍ 308 റണ്‍സും നേടി മികച്ച ഫോമിലാണ് പൃഥ്വി ശ്രീലങ്കയിലിറങ്ങുന്നത്. തിളങ്ങാനായാല്‍ എതിര്‍ ബൗളിങ് നിരക്ക് വളരെ നാശം വരുത്തുന്ന താരമാണ് പൃഥ്വിയെന്ന് ആകാശ് വിലയിരുത്തി.

സൂര്യകുമാര്‍ യാദവ്
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലൂടെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച സൂര്യകുമാര്‍ യാദവിന് ശ്രീലങ്കന്‍ പര്യടനം പ്രധാനപ്പെട്ടതാണ്. തിളങ്ങാനായാല്‍ ടി20 ലോകകപ്പിനുള്ള ടീമില്‍ ഇടം പിടിക്കാനായേക്കും. പ്രതിഭാശാലിയായ ബാറ്റ്‌സ്മാനെന്നാണ് ആകാശ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ടോപ് ഓഡറിലും മധ്യനിരയിലും ഒരുപോലെ മികവ് കാട്ടാന്‍ കഴിയുന്ന താരമാണവനെന്നും ആകാശ് അഭിപ്രായപ്പെട്ടു.

ദീപക് ചഹാര്‍
ടി20 ലോകകപ്പില്‍ ഇടം പ്രതീക്ഷിക്കുന്ന യുവ പേസറാണ് ദീപക് ചഹാര്‍. നിലവില്‍ ഇന്ത്യയുടെ ടി20 ടീമിലെ സജീവ താരമാണ് അദ്ദേഹം. പവര്‍പ്ലേയില്‍ നന്നായി സ്വിങ് ചെയ്യിക്കാന്‍ താരത്തിന് കഴിവുണ്ട്. ന്യൂബോളിലെ ഈ മികവ് ഐപിഎല്‍ 2021ലും ആവര്‍ത്തിക്കാന്‍ ദീപക് ചഹാറിനായി. ടി20യിലും ഏകദിനത്തിലും ഒരുപോലെ മികവ് കാട്ടാന്‍ സാധിക്കുന്ന താരമാണ് ദീപകെന്നാണ് ആകാശ് പറഞ്ഞത്. ശ്രീലങ്കയിലെ സാഹചര്യത്തോട് പൊരുത്തപ്പെടുന്ന ബൗളറാണ് അദ്ദേഹം.

ഇഷാന്‍ കിഷന്‍-സഞ്ജു സാംസണ്‍
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരായ ഇരുവരും വളരെ പ്രതിഭയുള്ളവരും തിളങ്ങാന്‍ കെല്‍പ്പുള്ളവരും ആണ്. ഇവരില്‍ ആര്‍ക്ക് അവസരം നല്‍കണമെന്ന് പറയാന്‍ പ്രയാസമാണ്. അതിന് ടോസിടേണ്ട അവസ്ഥയാണുള്ളതെന്നാണ് ആകാശ് പറയുന്നത്. സഞ്ജുവിന്റെ സ്ഥിരതയാണ് പ്രശ്‌നം. ഇഷാന്‍ കിഷന്റെ സമീപകാല പ്രകടനം മോശമാണ്. ഐപിഎല്‍ 2021ല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം തിളങ്ങാനായിരുന്നില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications