Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND-SL: 'ശ്രീലങ്കയില്‍ ഇവര്‍ ഇന്ത്യക്കായി തിളങ്ങും', മൂന്ന് താരങ്ങളെ തിരഞ്ഞെടുത്ത് സഞ്ജയ്

മുംബൈ: ഇന്ത്യ-ശ്രീലങ്ക പരിമിത ഓവര്‍ പരമ്പര 13ന് ആരംഭിക്കുകയാണ്. മൂന്ന് വീതം ഏകദിനവും ടി20യും ഉള്‍പ്പെട്ട പരമ്പരയില്‍ നിരവധി യുവതാരങ്ങളാണ് ഇന്ത്യന്‍ ടീമില്‍ അവസരം കാത്തിരിക്കുന്നത്. പുതുമുഖങ്ങളായി ആറ് പേരുണ്ട്. സീനിയര്‍ താരങ്ങള്‍ ഇംഗ്ലണ്ട് പരമ്പരയിലായതിനാല്‍ കൂടുതലും യുവതാരങ്ങള്‍ക്കാണ് ഇന്ത്യന്‍ നിരയില്‍ അവസരം ലഭിച്ചിരിക്കുന്നത്.

സഞ്ജയ് മഞ്ജരേക്കര്‍

ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമില്‍ മനീഷ് പാണ്ഡെ,ഹര്‍ദിക് പാണ്ഡ്യ,ഭുവനേശ്വര്‍ കുമാര്‍,യുസ്‌വേന്ദ്ര ചഹാല്‍,കുല്‍ദീപ് യാദവ് തുടങ്ങിയവരെല്ലാം സീനിയര്‍ താരങ്ങളായുണ്ട്. സഞ്ജു സാംസണ്‍,ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്,പൃഥ്വി ഷാ,ദേവ്ദത്ത് പടിക്കല്‍ തുടങ്ങിയ പ്രതിഭകളുടെ നീണ്ട നിരയും ടീമിലുണ്ട്. ഇവരില്‍ ശ്രീലങ്കന്‍ പരമ്പരയില്‍ ശ്രദ്ധേയ പ്രകടനം ആരൊക്കെ കാഴ്ചവെക്കും? തിളങ്ങാന്‍ സാധ്യതയുള്ള മൂന്ന് താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് സഞ്ജയ് മഞ്ജരേക്കര്‍.

സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവ്

സഞ്ജയ് തിരഞ്ഞെടുത്ത ഒരാള്‍ സൂര്യകുമാര്‍ യാദവ്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലൂടെയായിരുന്നു ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം. അര്‍ധ സെഞ്ച്വറിയോടെ തുടങ്ങിയ അദ്ദേഹം വലിയ പ്രതീക്ഷയാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. '2019ലെ ലോകകപ്പില്‍ ഇന്ത്യയുടെ തോല്‍വിക്ക് പ്രധാന കാരണം മികച്ച മധ്യനിര ബാറ്റ്‌സ്മാന്റെ അഭാവമാണ്. ഈ പൊസിഷനിലേക്ക് ഏറ്റവും അനുയോജ്യനായ താരമാണ് സൂര്യകുമാര്‍ യാദവ്. അരങ്ങേറ്റ മത്സരത്തിലെ അവന്റെ പ്രകടനം എല്ലാവരും കണ്ടതാണ്. പ്രതിഭ അവന്റെ ബാറ്റിങ്ങില്‍ അടയാളപ്പെടുത്തുന്നുണ്ട്'-സഞ്ജയ് പറഞ്ഞു.

ചേതന്‍ സക്കറിയ

ചേതന്‍ സക്കറിയ

2021ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്നു ചേതന്‍ സക്കറിയ. മുന്‍ ആര്‍സിബി നെറ്റ്‌സ് ബൗളറായിരുന്ന ചേതന്‍ അരങ്ങേറ്റ സീസണില്‍ത്തന്നെ ഗംഭീര പ്രകടനം നടത്തി. ആദ്യ പാദത്തില്‍ ഏഴ് മത്സരത്തില്‍ നിന്ന് ഏഴ് വിക്കറ്റും ഗംഭീര ഫീല്‍ഡിങ് പ്രകടനവും നടത്താന്‍ ഇടം കൈയന്‍ പേസറായ ചേതനായി. 'ചേതന്‍ സക്കറിയക്ക് അവസരം ലഭിക്കുമെന്നും അവന്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നുമാണ് പ്രതീക്ഷ. പരിചയസമ്പത്ത് കുറവുള്ള അവന്‍ ഐപിഎല്ലില്‍ സീനിയര്‍ താരങ്ങള്‍ക്കെതിരേ പന്തെറിഞ്ഞത് ശരിക്കും അത്ഭുതപ്പെടുത്തി. ഇടം കൈയന്‍ പേസറായതിനാല്‍ ടീമിന് അവന്‍ ഗുണം ചെയ്യും'-സഞ്ജയ് പറഞ്ഞു.

വരുണ്‍ ചക്രവര്‍ത്തി

വരുണ്‍ ചക്രവര്‍ത്തി

ഇന്ത്യയുടെ ഭാവി സ്പിന്നറായി വളര്‍ന്നുവരുന്ന താരമാണ് വരുണ്‍ ചക്രവര്‍ത്തി. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ വരുണിന് രണ്ട് തവണ ദേശീയ ടീമിലേക്ക് വിളിയെത്തിയെങ്കിലും പല കാരണങ്ങളാല്‍ അരങ്ങേറ്റത്തിന് അവസരം ലഭിച്ചില്ല. ശ്രീലങ്കന്‍ പരമ്പരയില്‍ വരുണ്‍ ചക്രവര്‍ത്തിക്ക് അരങ്ങേറ്റത്തിന് അവസരം ലഭിക്കുമെന്നുറപ്പാണ്. 'ചഹാലും കുല്‍ദീപും പഴയതുപോലെ മികവ് കാട്ടാത്തതിനാല്‍ വരുണിന് തിളങ്ങാനുള്ള അവസരമാണുള്ളത്. മികച്ച ലൈനും ലെങ്തും വേരിയേഷനും അവന്റെ ബൗളിങ്ങിലുണ്ട്. മധ്യ ഓവറുകളില്‍ ഇന്ത്യക്കായി വിക്കറ്റ് നേടാന്‍ കെല്‍പ്പുള്ളവനാണവന്‍'-സഞ്ജയ് പറഞ്ഞു.

Story first published: Friday, July 9, 2021, 18:33 [IST]
Other articles published on Jul 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+