Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND-SL: അവന്‍ പാഠം പഠിച്ചിട്ടുണ്ടാവുമെന്നാണ് പ്രതീക്ഷ;പൃഥ്വി ഷായെക്കുറിച്ച് മുന്‍ ഇന്ത്യന്‍ പരിശീലകന്‍

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ പരിമിത ഓവര്‍ പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ബി ടീം. സീനിയര്‍ ടീം ഇംഗ്ലണ്ട് പര്യടനത്തിലായതിനാല്‍ യുവതാരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ടീമുമായാണ് ഇന്ത്യ ശ്രീലങ്കയിലെത്തിയിരിക്കുന്നത്.ഇന്ത്യയെ സംബന്ധിച്ച് സീനിയര്‍ താരങ്ങളുടെ അഭാവം കാര്യമായി ബാധിച്ചേക്കില്ല. ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമില്‍ പ്രതിഭാശാലികളായ നിരവധി യുവതാരങ്ങളാണുള്ളത്.

ടി20 ലോകകപ്പ് വരാനിരിക്കെ ശ്രീലങ്കന്‍ പരമ്പര താരങ്ങള്‍ക്ക് വളരെ നിര്‍ണ്ണായകമാണ്. അതില്‍ പ്രധാനപ്പെട്ട താരങ്ങളിലൊരാള്‍ പൃഥ്വി ഷായാണ്. ലോകകപ്പ് കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ച അണ്ടര്‍ 19 നായകനായിരുന്ന പൃഥ്വി വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയെയും കിരീടത്തിലേക്കെത്തിച്ചു. കടന്നാക്രമിച്ച് കളിക്കാന്‍ കെല്‍പ്പുള്ള താരം നിലയുറപ്പിച്ചാല്‍ എതിരാളികള്‍ക്ക് കടുത്ത നാശം വിതക്കുന്ന ബാറ്റ്‌സ്മാനാണ്.

prithvishah

എന്നാല്‍ ടീമില്‍ സ്ഥിരം സ്ഥാനം ഉറപ്പിക്കാനാവാതെ പ്രയാസപ്പെടുത്ത പൃഥ്വിയെക്കുറിച്ച് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ അന്‍ഷുമാന്‍ ഗെയ്ക്‌വാദ് തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ്. പൃഥ്വി പാഠം പഠിച്ചിട്ടുണ്ടെന്നാണ് പ്രതീക്ഷയെന്നാണ് അദ്ദേഹം പറഞ്ഞത്. 'ശ്രീലങ്കന്‍ പരമ്പര പൃഥ്വിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. പ്രതിഭാശാലിയായ താരമാണവന്‍. നിരവധി റണ്‍സുകള്‍ നേടാനും അവന് സാധിക്കും. ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിധ്യമാവുമെന്ന് തോന്നിയെങ്കിലും അതുണ്ടായില്ല. എവിടെയാണ് അവന് നഷ്ടപ്പെട്ടത്. ആത്മവിശ്വാസമോ,അമിത ആത്മവിശ്വാസമോ? അമിത ആത്മവിശ്വാസമാണ് താരങ്ങളെ പിന്നോട്ടടിക്കുന്നത്. എളിമയോടെ നില്‍ക്കുകയെന്നത് താരത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്'-അന്‍ഷുമാന്‍ പറഞ്ഞു.

'ഇതിഹാസങ്ങളായ നിരവധി താരങ്ങളോട് സംസാരിച്ചിട്ടുണ്ട്. സച്ചിന്‍,ദ്രാവിഡ്,വിശ്വനാഥ് ഇവരെല്ലാം വളരെ എളിമയുള്ളവരായിരുന്നു. ഇവരെല്ലാം വലിയ ഇന്നിങ്‌സ് കളിച്ചവരുമാണ്. യുവതാരങ്ങള്‍ ഇത് മാതൃകയാക്കുകയും പാഠം ഉള്‍ക്കൊള്ളുകയും ചെയ്യണം. ചില താരങ്ങള്‍ക്ക് സ്വയം മാറേണ്ടതായുണ്ട്. മറ്റ് ചിലര്‍ ഇത്തരത്തിലുള്ള ആളുകളോടൊപ്പമുള്ള സഹവാസത്തോടെ മികച്ച സ്വഭാവത്തിലേക്കെത്തുന്നു. പൃഥ്വിക്ക് മുന്നില്‍ തുറന്ന ആകാശമുണ്ട്. ഒരുപാട് ദൂരം പോകാനാവും'-അന്‍ഷുമാന്‍ പറഞ്ഞു.

ഓസ്‌ട്രേലിയന്‍ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തോടെയാണ് താരം ഇന്ത്യന്‍ ടീമിന് പുറത്താവുന്നത്. ആത്മവിശ്വാസവും ടൈമിങ്ങും നഷ്ടപ്പെട്ടതാരം കഠിന പ്രയത്‌നത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. വിജയ് ഹസാരെ ട്രോഫിയില്‍ 800 ന് മുകളില്‍ റണ്‍സ് നേടിയ താരം ഐപിഎല്‍ 2021ന്റെ ആദ്യ പാദത്തിലും തിളങ്ങി. ശ്രീലങ്കന്‍ പരമ്പരയില്‍ തിളങ്ങാനായാല്‍ പൃഥ്വി ടി20ലോകകപ്പിനുള്ള ടീമിലും ഇടം പിടിച്ചേക്കും.

Story first published: Saturday, July 10, 2021, 14:58 [IST]
Other articles published on Jul 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+