Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND-SL: 'ആരെയും പേടിയില്ല, അവന്‍ സെവാഗിനെ ഓര്‍മിപ്പിക്കുന്നു', ഇന്ത്യന്‍ താരത്തെ പ്രശംസിച്ച് മുരളീധരന്‍

കൊളംബോ: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പര ഇന്ന് ആരംഭിക്കുകയാണ്. മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പരയില്‍ പ്രമുഖ സീനിയര്‍ താരങ്ങളില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമിന്റെ പരിശീലകനായി രാഹുല്‍ ദ്രാവിഡുമുണ്ട്. പ്രതിഭാശാലികളായ നിരവധി യുവതാരങ്ങളുമായാണ് ഇന്ത്യ ശ്രീലങ്കയിലേക്കെത്തിയിരിക്കുന്നത്. അതിനാല്‍ത്തന്നെ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യക്ക് വലിയ ആത്മവിശ്വാസവുമുണ്ട്.

ഓപ്പണിങ്ങില്‍ ശിഖര്‍ ധവാനൊപ്പം ആരെന്നത് ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചോദ്യമാണ്. പൃഥ്വി ഷാ ഓപ്പണറായി ധവാനൊപ്പമുണ്ടെങ്കിലും അവസരം തേടി ദേവ്ദത്ത് പടിക്കല്‍ പുറത്തുണ്ട്. എങ്കിലും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഓപ്പണര്‍മാരായുള്ള അനുഭവ സമ്പത്തിന്റെ കരുത്തില്‍ ധവാനൊപ്പം പൃഥ്വി തന്നെ ഇറങ്ങിയേക്കും. ഇപ്പോഴിതാ പൃഥ്വിയുടെ ബാറ്റിങ് മികവിനെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ശ്രീലങ്കന്‍ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരന്‍.

muttiahmuralitharanandprithvishaw

ആരെയും ഭയക്കാത്തവനാണെന്നും വീരേന്ദര്‍ സെവാഗിനെ ഓര്‍മ്മിപ്പിക്കുന്നുവെന്നുമാണ് മുരളീധരന്‍ അഭിപ്രായപ്പെട്ടത്. 'അവന്‍ ഒരു ടെസ്റ്റ് താരത്തെക്കാളുപരിയായി ഏകദിന,ടി20 താരമെന്ന നിലയിലാണ് കൂടുതല്‍ തിളങ്ങുക. കാരണം അവന്റെ ബാറ്റിങ് ശൈലി അങ്ങനെയാണ്. അവന്‍ ബാറ്റിങ് കാണുമ്പോള്‍ വീരേന്ദര്‍ സെവാഗിനെ ഓര്‍മവരും'-മുരളീധരന്‍ പറഞ്ഞു.

തുടക്കം മുതല്‍ ആക്രമിച്ച് കളിക്കുന്ന താരമാണ് പൃഥ്വി ഷാ. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ പൃഥ്വി 2021 സീസണിന്റെ ആദ്യ പാദത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ ഒരോവറിലെ ആറ് പന്തും ബൗണ്ടറി നേടിയിരുന്നു. ടി20 ഫോര്‍മാറ്റില്‍ പവര്‍പ്ലേയെ നന്നായി മുതലാക്കാന്‍ താരത്തിന് മികവുണ്ട്. എന്നാല്‍ സമീപകാലത്തെ മോശം ഫോം സീനിയര്‍ ടീമിലെ അദ്ദേഹത്തിന്റെ സ്ഥാനം നഷ്ടപ്പെടുത്തിയിരുന്നു.

ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ നാല് സെഞ്ച്വറി ഉള്‍പ്പെടെ റെക്കോഡ് പ്രകടനം നടത്താനും പൃഥ്വി ഷായ്ക്കായി. ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ പൃഥ്വിക്ക് ശ്രീലങ്കന്‍ പരമ്പരയില്‍ തിളങ്ങേണ്ടത് അത്യാവശ്യമാണ്. ക്രീസില്‍ നിലയുറപ്പിച്ചാല്‍ എതിര്‍ ടീമിന് വളരെ നാശനഷ്ടം ഉണ്ടാക്കാനുള്ള മികവ് പൃഥ്വിക്കുണ്ട്.

ഇന്ത്യ ശ്രീലങ്ക പരമ്പരയില്‍ ഫേവറേറ്റുകള്‍ ഇന്ത്യയാണെങ്കിലും വലിയ ഇടവേളക്ക് ശേഷം ഇന്ത്യ കളിക്കാനിറങ്ങുന്നത് തിരിച്ചടിയാവാന്‍ സാധ്യതയുണ്ടെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിനോട് തോറ്റെങ്കിലും മത്സരം കളിച്ചതിന്റെ ഫോം ആതിഥേയരെ സഹായിക്കുമെന്നും മുരളീധരന്‍ വിലയിരുത്തി. സീനിയര്‍ താരങ്ങളുടെ അഭാവം നികത്താന്‍ കെല്‍പ്പുള്ള തകര്‍പ്പന്‍ യുവതാരനിര ഇന്ത്യക്കൊപ്പമുണ്ട്.

Story first published: Sunday, July 18, 2021, 10:38 [IST]
Other articles published on Jul 18, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+