IND-SL: ക്രുണാല്‍ പാണ്ഡ്യ നന്നായി, ദേഷ്യപ്പെട്ടില്ല, ശ്രീലങ്കന്‍ താരത്തെ കെട്ടിപ്പിടിച്ചു; ദ്രാവിഡ് 'ഇഫക്ട്'
കൊളംബോ: കളിക്കളത്തിലെ മോശം പെരുമാറ്റംകൊണ്ട് നിരവധി തവണ വിവാദത്തിലകപ്പെട്ട താരമാണ് ഇന്ത്യയുടെ ക്രുണാല്‍ പാണ്ഡ്യ. സഹതാരങ്ങളോടും എതിര്‍ ടീം താരങ്ങളോടും കയര്‍ക്കാന്‍ മടിയില്ലാത്ത ക്രുണാല്‍ ആഭ്യന്തര ക്രിക്കറ്റിലും മോശം പെരുമാറ്റം നടത്തിയതിന്റെ പേരില്‍ വിമര്‍ശനം നേരിട്ടിട്ടുണ്ട്. ബറോഡയുടെ ദീപക് ഹൂഡയെ സഹതാരങ്ങളുടെ മുന്നില്‍ വെച്ച് അപമാനിച്ചതും ഹൂഡ ടീം വിട്ടതുമെല്ലാം വലിയ വാര്‍ത്തയായിരുന്നു.
ഇപ്പോഴിതാ ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിലെ സഹതാരത്തെ കെട്ടിപ്പിടിച്ച ക്രുണാലിന്റെ പ്രവര്‍ത്തിക്ക് കൈയടിക്കുകയാണ് ആരാധകര്‍. ധനഞ്ജയ് ഡി സില്‍വയുടെ സ്‌ട്രെയ്റ്റ് ഷോട്ട് ഫീല്‍ഡ് ചെയ്യവെ നോണ്‍സ്‌ട്രൈക്കില്‍ നിന്നിരുന്ന ചരിത് അസലങ്ക തടസം നില്‍ക്കാതിരുന്നതോടെയാണ് ക്രുണാല്‍ അസലന്‍കയെ കെട്ടിപ്പിടിച്ചത്. രാഹുല്‍ ദ്രാവിഡ് ഇഫ്ക്ട് എന്നാണ് ക്രുണാലിന്റെ പ്രവര്‍ത്തിയെക്കുറിച്ച് ആരാധകര്‍ പറയുന്നത്.

ശ്രീലങ്കന്‍ പരമ്പരയില്‍ ഇന്ത്യയുടെ പരിശീലകസ്ഥാനത്ത് ദ്രാവിഡാണ്. കര്‍ക്കശക്കാരനായ പരിശീലകനായ ദ്രാവിഡ് കളത്തില്‍ മാന്യതയോടെയുള്ള പെരുമാറ്റത്തിന് വളരെ പ്രാധാന്യം നല്‍കുന്നയാളാണ്. ഇന്ത്യ അണ്ടര്‍ 19 ടീം എ ടീം പരിശീലകനായി പ്രവര്‍ത്തിക്കുമ്പോള്‍ ഇന്ത്യന്‍ താരങ്ങളുടെ പെരുമാറ്റത്തില്‍ നിന്ന് ദ്രാവിഡ് എന്ന പരിശീലകന്റെ ശൈലിയെ എല്ലാവരും തിരിച്ചറിഞ്ഞതാണ്.
പൊതുവേ പെട്ടെന്ന് ദേഷ്യപ്പെടുന്ന ക്രുണാല്‍ ശ്രീലങ്കയ്‌ക്കെതിരേ ഇത്തരത്തിലൊരു പ്രവര്‍ത്തി ചെയ്തത് ദ്രാവിഡിന്റെ പരിശീലന മികവുകൊണ്ടാണെന്നാണ് കൂടുതല്‍ ആരാധകരും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരിച്ചത്. എന്തായാലും ക്രുണാലിന്റെ ഈ മാറ്റത്തിന് പൂര്‍ണ്ണ പിന്തുണയാണ് ആരാധകര്‍ അറിയിക്കുന്നത്. മത്സരത്തില്‍ മികച്ച ബൗളിങ് പ്രകടനം കാഴ്ചവെക്കാനും ക്രുണാലിന് സാധിച്ചു.
10 ഓവര്‍ പന്തെറിഞ്ഞ ക്രുണാല്‍ 26 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് വീഴ്ത്തിയത്. ഒരു മെയ്ഡനും ഇതില്‍ ഉള്‍പ്പെടും. ബാറ്റിങ്ങില്‍ അദ്ദേഹത്തിന് അവസരം ലഭിച്ചില്ല. പ്രായം കൊണ്ട് സീനിയര്‍ താരമായ ക്രുണാലിന്റെ പേരിലാണ് അരങ്ങേറ്റ ഏകദിനത്തിലെ ഇന്ത്യക്കാരന്റെ വേഗമേറിയ അര്‍ധ സെഞ്ച്വറി റെക്കോഡ്. 26 പന്തിലാണ് ഇംഗ്ലണ്ടിനെതിരേ ക്രുണാല്‍ അര്‍ധ സെഞ്ച്വറി നേടിയത്.
ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഇടം പ്രതീക്ഷിക്കപ്പെടുന്ന താരമാണ് അദ്ദേഹം. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് നിരയിലെ സജീവ സാന്നിധ്യമാണ് ഈ ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍. നാല് ഏകദിനത്തില്‍ നിന്ന് 95 റണ്‍സും രണ്ട് വിക്കറ്റും 18 ടി20യില്‍ നിന്ന് 121 റണ്‍സും 14 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. 78 ഐപിഎല്ലില്‍ നിന്നായി 1100 റണ്‍സും 49 വിക്കറ്റും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications