IND-SL: ശ്രീലങ്ക ശ്രദ്ധിക്കേണ്ട ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെ? മൂന്ന് പേരെ തിരഞ്ഞെടുത്ത് അരവിന്ദ
കൊളംബോ: ഇന്ത്യ-ശ്രീലങ്ക പരിമിത ഓവര്‍ പരമ്പരക്ക് നാളെ തുടക്കമാവുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാവും ആദ്യം നടക്കുക. അതിന് ശേഷമാവും മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെട്ട ടി20 പരമ്പര. ഇന്ത്യയെ സംബന്ധിച്ച് യുവതാരനിരയുടെ ശക്തി തെളിയിക്കാനുള്ള അവസരമാണിത്. ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമില്‍ ആറ് പുതുമുഖങ്ങള്‍ ഉള്‍പ്പെടെ വലിയൊരു യുവതാരനിരയുണ്ട്.

ടി20 ലോകകപ്പില്‍ ഇടം ലഭിക്കാന്‍ സാധ്യതയുള്ള താരങ്ങള്‍ക്ക് മികവ് തെളിയിക്കാനുള്ള അവസരമാണ് നല്‍കിയിരിക്കുന്നത്. വിരാട് കോലി,രോഹിത് ശര്‍മ തുടങ്ങി സ്ഥിരം ശല്യമാകുന്ന സീനിയര്‍ താരങ്ങളില്ലെങ്കിലും ശ്രീലങ്കയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ള നിരവധി താരങ്ങള്‍ ഇന്ത്യന്‍ നിരയിലുണ്ട്. ഇപ്പോഴിതാ പരമ്പരയില്‍ കരുതിയിരിക്കേണ്ട മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ശ്രീലങ്കന്‍ നായകന്‍ അരവിന്ദ ഡി സില്‍വ.

ഇഷാന്‍ കിഷന്‍
അരവിന്ദ തിരഞ്ഞെടുത്ത മൂന്ന് താരങ്ങളിലൊരാള്‍ യുവ വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷനാണ്. സഞ്ജു സാംസണ്‍ ടീമിലുള്ളതിനാല്‍ ഇഷാന് പ്ലേയിങ് 11ല്‍ അവസരം ലഭിക്കുമോയെന്ന് കണ്ടറിയണം. അവസാന ഇംഗ്ലണ്ട് പരമ്പരയിലൂടെ ഇന്ത്യക്കായി ടി20 അരങ്ങേറ്റം നടത്താന്‍ ഇഷാനായിരുന്നു. ഓപ്പണറായി ഇറങ്ങിയ ഇഷാന്‍ അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടി. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായ ഇഷാന്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരമാണ്. എന്നാല്‍ 2021 സീസണിലെ ഐപിഎല്ലില്‍ പ്രതീക്ഷക്കൊത്ത് തിളങ്ങാന്‍ ഇഷാന്‍ കിഷന് സാധിച്ചിരുന്നില്ല.

ദേവ്ദത്ത് പടിക്കല്‍
ഓപ്പണിങ്ങിള്‍ ശിഖര്‍ ധവാനൊപ്പം ഇന്ത്യന്‍ പൃഥ്വി ഷാക്ക് അവസരം നല്‍കാനാണ് സാധ്യത. എന്നാല്‍ ഗംഭീര പ്രകടനം നടത്തിയില്ലെങ്കില്‍ പൃഥ്വിക്ക് സ്ഥാനം നഷ്ടമാവും. കാരണം പുറത്ത് അവസരം കാത്ത് ദേവ്ദത്ത് പടിക്കല്‍ എന്ന യുവ ഓപ്പണറുണ്ട്. അവസാന വിജയ് ഹസാരെ ട്രോഫിയിലും ഐപിഎല്‍ 2021ന്റെ ആദ്യ പാദത്തിലും തകര്‍പ്പന്‍ പ്രകടനമാണ് ദേവ്ദത്ത് കാഴ്ചവെച്ചത്. ആര്‍സിബി ഓപ്പണറാണ് ഇടം കൈയന്നായ ദേവ്ദത്ത്. ദേവ്ദത്തിനെ ടി20 ലോകകപ്പിലേക്ക് പരിഗണിക്കുന്നതില്‍ അരങ്ങേറ്റത്തിന് അവസരം നല്‍കാന്‍ സാധ്യത കൂടുതലാണ്.

ചേതന്‍ സക്കറിയ
ഇത്തവണ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം തിളങ്ങിയ താരമാണ് ചേതന്‍ സക്കറിയ. മുന്‍ ആര്‍സിബി നെറ്റ്‌സ് ബൗളറായ ചേതന്‍ രാജസ്ഥാനുവേണ്ടി ഏഴ് മത്സരത്തില്‍ നിന്ന് ഏഴ് വിക്കറ്റാണ് വീഴ്ത്തിയത്. മികച്ച ഫീല്‍ഡിങ് പ്രകടനവും കാഴ്ചവെക്കാന്‍ താരത്തിനായിരുന്നു. ഇടം കൈയന്‍ പേസറായതിനാല്‍ത്തന്നെ ഇന്ത്യ ചേതന് വളര്‍ന്നുവരാനുള്ള അവസരം നല്‍കിയേക്കും. നിലവില്‍ ടി നടരാജന്‍ മാത്രമാണ് ഇന്ത്യക്ക് ഇടം കൈയന്‍ പേസറായുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications