Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvSL: ഭുവിക്ക് മുമ്പ് ദീപക് ക്രീസില്‍, ദ്രാവിഡിന്റെ മാസ്റ്റര്‍ പ്ലാന്‍, തുറന്ന് പറഞ്ഞ് ഭുവനേശ്വര്‍

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലെ മൂന്ന് വിക്കറ്റ് ജയത്തോടെ മൂന്ന് മത്സര പരമ്പര ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ശ്രീലങ്ക മുന്നോട്ടുവെച്ച 276 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ ബാറ്റിങ് തകര്‍ച്ച നേരിട്ടെങ്കിലും എട്ടാം നമ്പറുകാരന്‍ ദീപക് ചഹാറിന്റെ (69*) ബാറ്റിങ് പ്രകടനം ഇന്ത്യക്ക് തകര്‍പ്പന്‍ ജയം സമ്മാനിക്കുകയായിരുന്നു.

തോല്‍വി മുഖത്തുനിന്നാണ് ദീപക് ചഹാര്‍ ഇന്ത്യയെ വിജയ തീരത്തെത്തിച്ചത്. സാധാരണ ഗതിയില്‍ ഭുവനേശ്വര്‍ കുമാറിന് ശേഷമായിരിക്കും ദീപക് ചഹാര്‍ ബാറ്റിങ്ങിനിറങ്ങാറ്. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഭുവനേശ്വര്‍ കുമാറിന് മുന്നെ തന്നെ ദീപക് ചഹാര്‍ ക്രീസിലെത്തി. എട്ടാം നമ്പറിലാണ് ദീപക് എത്തിയത്. ഇപ്പോഴിതാ എന്തുകൊണ്ടാണ് തന്നെക്കാള്‍ മുന്നെ ദീപക് ബാറ്റിങ്ങിനിറങ്ങിയതെന്ന് വിശദീകരിച്ചിരിക്കുകയാണ് ടീമിന്റെ വൈസ് ക്യാപ്റ്റനായ ഭുവനേശ്വര്‍ കുമാര്‍.

'ഇന്ത്യന്‍ പരിശീലകനായ രാഹുല്‍ ദ്രാവിഡിനൊപ്പം ഇന്ത്യ എ ടീമിനുവേണ്ടി കളിച്ചിട്ടുള്ളവനാണ് ദീപക്. അവിടെയെല്ലാം ഭേദപ്പെട്ട പ്രകടനം നടത്താന്‍ അവന് സാധിച്ചിരുന്നു. അതിനാല്‍ത്തന്നെ അവന് ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്നും വലിയ ഷോട്ടുകള്‍ കളിക്കാന്‍ സാധിക്കുമെന്നും അദ്ദേഹത്തിനറിയാം. അതായിരുന്നു നേരത്തെ ദീപക് ഇറങ്ങാന്‍ കാരണം. അവന്റെ മികവ് തെളിയിക്കുകയും ചെയ്തു. നേരത്തെയും ഇത്തരത്തിലുള്ള പ്രകടനം അവനില്‍ നിന്നുണ്ടായിട്ടുണ്ട്. അവന്റെ മികച്ച സ്‌കോര്‍ നേടുന്നത് കണ്ടപ്പോള്‍ സന്തോഷം'-ഭുവനേശ്വര്‍ കുമാര്‍ പറഞ്ഞു.

bhuvneshwarkumar

ദീപകിനെക്കാള്‍ പരിചയസമ്പന്നനായ താരമാണ് ഭുവനേശ്വര്‍ കുമാര്‍. നേരത്തെ ശ്രീലങ്കയ്‌ക്കെതിരേ 57 റണ്‍സ് നേടി ഇന്ത്യയെ വിജയത്തിലെത്തിച്ച അനുഭവസമ്പത്തും ഭുവിക്കുണ്ട്. എന്നാല്‍ അതിവേഗം റണ്‍സുയര്‍ത്തേണ്ട സാഹചര്യത്തില്‍ ദീപകിനെ ഇറക്കാനുള്ള ഇന്ത്യന്‍ പരിശീലകന്റെ തീരുമാനമാണ് മത്സരത്തില്‍ നിര്‍ണ്ണായക വഴിത്തിരിവായത്.

ദീപക് ചഹാര്‍ കഠിന പരിശീലനം നടത്തിയാല്‍ ഇന്ത്യക്ക് മികച്ചൊരു ഓള്‍റൗണ്ടറെക്കൂടി ലഭിക്കുമെന്നും ഭുവനേശ്വര്‍ അഭിപ്രായപ്പെട്ടു. 'അവന് എന്ത് സാധിക്കുമെന്നാണ് ഇന്നവന്‍ കാട്ടിത്തന്നത്. കഠിനമായി അധ്വാനിക്കുന്നത് തുടര്‍ന്നാല്‍ ഇന്ത്യക്ക് മറ്റൊരു ഓള്‍റൗണ്ടറെ ലഭിക്കുമെന്ന് ഉറപ്പാണ്. അവന്‍ വളര്‍ച്ചക്കായി കഠിനാധ്വാനം തുടരണം. വാലറ്റത്ത് നന്നായി ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന ഒരു മികച്ച ബൗളര്‍ തന്നെയാണ് ദീപക്'-ഭുവനേശ്വര്‍ കൂട്ടിച്ചേര്‍ത്തു.

ടി20 ലോകകപ്പില്‍ ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുള്ള താരമാണ് ദീപക്. ഐപിഎല്ലില്‍ സിഎസ്‌കെയുടെ താരമായ ദീപക് ന്യൂബോളില്‍ നന്നായി സ്വിങ് ചെയ്യിക്കാന്‍ കെല്‍പ്പുള്ള താരമാണ്. ഏകദിനത്തില്‍ 6വിക്കറ്റും ടി20യില്‍ 18 വിക്കറ്റും ഐപിഎല്ലില്‍ 53 വിക്കറ്റുമാണ് ദീപക് ചഹാറിന്റെ സമ്പാദ്യം.

Story first published: Wednesday, July 21, 2021, 12:00 [IST]
Other articles published on Jul 21, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+