Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND-SL: ഇന്ത്യന്‍ താരങ്ങളെ കാത്തിരിക്കുന്ന നാഴികക്കല്ലുകളറിയാം, സഞ്ജുവിന് ഇടം ലഭിച്ചാല്‍ ചരിത്രം

കൊളംബോ: ഇന്ത്യ-ശ്രീലങ്ക പരിമിത ഓവര്‍ പരമ്പരയിലെ ആദ്യ മത്സരം നാളെ നടക്കുകയാണ്. മൂന്ന് മത്സരം വീതം ഉള്‍പ്പെടുന്ന ഏകദിന,ടി20 പരമ്പരയിലെ ഏകദിനമാണ് ആദ്യം നടക്കുന്നത്. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ശ്രീലങ്കയിലിറങ്ങുന്ന ഇന്ത്യന്‍ ടീമിനെ നയിക്കുന്ന ശിഖര്‍ ധവാനാണ്. പുതുമുഖങ്ങളുള്‍പ്പെടെ യുവതാരങ്ങളുടെ വലിയ നിര തന്നെ ഇന്ത്യക്കൊപ്പമുണ്ട്. ടി20 ലോകകപ്പിന് മുമ്പായി ഇന്ത്യന്‍ യുവതാരങ്ങള്‍ക്ക് മികവ് തെളിയിക്കാനുള്ള അവസരമാണ് മുന്നിലുള്ളത്.

ശ്രീലങ്കന്‍ പരമ്പര

ശിഖര്‍ ധവാനടക്കം പല സീനിയര്‍ താരങ്ങള്‍ക്കും ശ്രീലങ്കന്‍ പരമ്പരയില്‍ തിളങ്ങിയാല്‍ മാത്രമെ ടി20 ലോകകപ്പില്‍ ഇടം പ്രതീക്ഷിക്കാനാവു. ശ്രീലങ്കയിലെ അവസാന പര്യടനത്തില്‍ മൂന്ന് ഫോര്‍മാറ്റിലും സമ്പൂര്‍ണ്ണ ജയം നേടിയ ഇന്ത്യക്ക് ധവാന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കോലിയുടെ വീരചരിത്രം ആവര്‍ത്തിക്കാനാവുമോയെന്ന് കാത്തിരുന്ന് കാണാം. പരമ്പരയില്‍ ഇന്ത്യന്‍ താരങ്ങളെ കാത്തിരിക്കുന്ന പ്രധാന റെക്കോഡുകളറിയാം.

ധവാന്

ഇന്ത്യന്‍ നായകന്‍ ശിഖര്‍ ധവാനെ കാത്ത് നിരവധി നാഴികക്കല്ലുകളാണുള്ളത്. ഏകദിനത്തില്‍ 6000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ 23 റണ്‍സ് മാത്രമാണ് ധവാന് വേണ്ടത്. ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ഓപ്പണറെന്ന നേട്ടം ധവാന് സ്വന്തമാക്കാനാവും. മൂന്ന് മത്സരങ്ങള്‍ പരമ്പരയിലുള്ളതിനാല്‍ അനായാസമായിത്തന്നെ ധവാന്‍ ഈ നേട്ടത്തിലെത്തിയേക്കും.കൂടാതെ 17 റണ്‍സ് കൂടി നേടിയാല്‍ ശ്രീലങ്കയ്‌ക്കെതിരേ 1000 ഏകദിന റണ്‍സെന്ന നാഴികക്കല്ലും ധവാന് പിന്നിടാനാവും.

ധവാന്‍

കൂടാതെ നായകനെന്ന നിലയിലെ ധവാന്‍ അരങ്ങേറ്റവും ചരിത്രമാണ്. ഇന്ത്യക്കായി ഏകദിന ക്യാപ്റ്റനായി അരങ്ങേറ്റം കുറിക്കുന്ന പ്രായം കൂടിയ നായകനെന്ന നേട്ടമാണ് ധവാനെ കാത്തിരിക്കുന്നത്. 35 വയസും 225 ദിവസുമാവും ധവാന്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ പ്രായം. നായകനായതിനാല്‍ത്തന്നെ മികച്ച സ്‌കോര്‍ നേടി മുന്നില്‍ നിന്ന് നയിക്കേണ്ടത് ധവാനെ സംബന്ധിച്ച് പ്രധാനമാണ്.

സഞ്ജു സാംസണ്‍

മലയാളി താരം സഞ്ജു സാംസണ്‍ ടി20യില്‍ അരങ്ങേറ്റം കുറിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഏകദിനത്തില്‍ അവസരം ലഭിച്ചിട്ടില്ല. ശ്രീലങ്കയ്‌ക്കെതിരേ ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കാനായാല്‍ അത് ചരിത്രമാവും. കാരണം ടി20യില്‍ അരങ്ങേറ്റം കുറിച്ച് അഞ്ച് വര്‍ഷവും 364 ദിവസവും കാത്തിരുന്ന ശേഷമാണ് സഞ്ജുവിന്റെ ഏകദിന അരങ്ങേറ്റം സാധ്യമാകുന്നത്.

ചഹാല്‍

ഇന്ത്യയുടെ സീനിയര്‍ സ്പിന്നറായ യുസ് വേന്ദ്ര ചഹാലിന് എട്ട് വിക്കറ്റ് കൂടി നേടിയാല്‍ ഏകദിനത്തില്‍ 100 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാം. നിലവിലെ ഫോമില്‍ ചഹാലിന് ആ നേട്ടത്തിലെത്താനാവുമോയെന്ന് കാത്തിരുന്ന് കാണാം. കുല്‍ദീപ് യാദവ്-ചഹാല്‍ സ്പിന്‍ കൂട്ടുകെട്ടിന് ഇന്ത്യ അവസരം നല്‍കുമോയെന്നും കാത്തിരുന്ന് കാണാം.

1997ന് ശേഷം ഇന്ത്യക്കെതിരേ ഏകദിന പരമ്പര നേടാനുള്ള സുവര്‍ണ്ണാവസരമാണ് ശ്രീലങ്കയെ കാത്തിരിക്കുന്നത്. അവസാനമായി നേര്‍ക്കുനേര്‍ എത്തിയ പരമ്പരയില്‍ മൂന്ന് മത്സരത്തിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു.

Story first published: Saturday, July 17, 2021, 18:13 [IST]
Other articles published on Jul 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+