Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND-SL: ക്യാപ്റ്റനായി ധവാന്‍ തിളങ്ങി, എന്നാല്‍ ഒരു തെറ്റ് വരുത്തി, ചൂണ്ടിക്കാട്ടി ആകാശ് ചോപ്ര

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഗംഭീര ജയമാണ് ഇന്ത്യ നേടിയെടുത്തത്. ശ്രീലങ്കയുടെ വിജയലക്ഷ്യത്തെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്ന ഇന്ത്യ 1-0ന്റെ ലീഡും സ്വന്തമാക്കി. പ്രമുഖ സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ശിഖര്‍ ധവാനാണ് മത്സരത്തില്‍ ഇന്ത്യയെ നയിച്ചത്. തകര്‍പ്പന്‍ പ്രകടനം തന്നെ നായകനെന്ന നിലയില്‍ ധവാന്‍ കാഴ്ചവെച്ചു.

ബൗളിങ് ചെയ്ഞ്ചിലും ഫീല്‍ഡിങ് വിന്യാസത്തിലുമെല്ലാം മികവ് കാട്ടിയ ധവാന്‍ 95 പന്തില്‍ പുറത്താവാതെ 86 റണ്‍സും സ്വന്തമാക്കി. ഇതില്‍ ആറ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടും. പരിചയസമ്പത്ത് മുതലാക്കി കളിച്ച ധവാന്‍ എല്ലാ കാര്യത്തിലും മികവ് കാട്ടിയെങ്കിലും ഒരു തെറ്റ് വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.

dhawan

ഹര്‍ദിക് പാണ്ഡ്യയെ ഭുവനേശ്വര്‍ കുമാറിനൊപ്പം ഡെത്ത് ഓവറില്‍ പന്തെറിയിച്ചതാണ് ആകാശ് പിഴവായി ചൂണ്ടിക്കാട്ടിയത്. 'ബൗളര്‍മാരുടെ ഉപയോഗത്തില്‍ ഒരു തെറ്റ് ധവാന് സംഭവിച്ചു. ഹര്‍ദിക് പാണ്ഡ്യ 41-44 ഓവറില്‍ പന്തെറിയണമായിരുന്നു. ദീപക് ചഹാറിന് 47,49 ഓവറുകള്‍ നല്‍കണമായിരുന്നു. അവസാന ഓവറുകളില്‍ എങ്ങനെയാണ് പന്തെറിഞ്ഞതെന്ന് എല്ലാവരും കണ്ടതാണ്'-ആകാശ് ചോപ്ര പറഞ്ഞു.

പഴയ പന്തില്‍ ദീപക് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. എന്നാല്‍ ഈ നേട്ടത്തിന് ശേഷം അവന്‍ പന്തെറിഞ്ഞില്ല. ഡെത്ത് ഓവറില്‍ ഭുവനേശ്വറിനൊപ്പം ഹര്‍ദിക് പാണ്ഡ്യയെത്തി. അവസാന രണ്ട് ഓവറില്‍ മാത്രം 32 റണ്‍സാണ് അവര്‍ നേടിയത്. അവസാന ഓവറില്‍ 19 റണ്‍സ് നേടി. കുല്‍ദീപ് യാദവിനും ഓവര്‍ പൂര്‍ത്തിയാക്കാനായില്ല. ദീപക് ചഹാറിനും പൂര്‍ണ്ണമായും ഓവര്‍ നല്‍കിയില്ലെന്നത് അത്ഭുതപ്പെടുത്തിയെന്നും ആകാശ് അഭിപ്രായപ്പെട്ടു.

പരമ്പരയില്‍ ഇന്ത്യയെ പ്രയാസപ്പെടുത്തുന്ന ഒരു കാര്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ടോസ് നഷ്ടപ്പെട്ട് ആദ്യം പന്തെറിയേണ്ടി വരുമ്പോള്‍ ന്യൂബോളില്‍ വിക്കറ്റ് നേടാനാവുന്നില്ല. ഇത് ഇവരുടെ മാത്രം പ്രശ്‌നമല്ല. ബുംറ,ഷമി,നടരാജന്‍,സൈനി എന്നിവരെല്ലാം കളിക്കുമ്പോഴും ഇത് തന്നെയാണ് ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്‌നം'-ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

ആറ് ബൗളര്‍മാരെ ധവാന്‍ പരീക്ഷിച്ചു. ഇതില്‍ 9 ഓവറില്‍ 63 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് പോലും നേടാതിരുന്ന ഭുവനേശ്വര്‍ കുമാറാണ് ഏറ്റവും നിരാശപ്പെടുത്തിയത്. ക്രുണാല്‍ പാണ്ഡ്യ 10 ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടി.യുസ്‌വേന്ദ്ര ചഹാലും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റുകള്‍ വീതം പങ്കിട്ടു.

Story first published: Monday, July 19, 2021, 15:24 [IST]
Other articles published on Jul 19, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+