Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND-SL: ഒന്നാം ഏകദിനത്തില്‍ ആരാവും കളിയിലെ താരം? സാധ്യതാ പട്ടികയിലെ മൂന്ന് ഇന്ത്യന്‍ താരങ്ങളിതാ

കൊളംബോ: ഇന്ത്യ-ശ്രീലങ്ക മൂന്ന് മത്സര ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ആരംഭിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട പോരാട്ടമാണിത്. പ്രമുഖരായ സീനിയര്‍ താരങ്ങളില്ലാതെ ഇറങ്ങുന്ന ഇന്ത്യ യുവപ്രതിഭകളിലാണ് വിശ്വാസം അര്‍പ്പിക്കുന്നത്. ശിഖര്‍ ധവാന്‍ നയിക്കുന്ന ഇന്ത്യന്‍ നിരയില്‍ ആറ് പുതുമുഖങ്ങള്‍ ഉള്‍പ്പെടെ യുവതാരങ്ങളുടെ നീണ്ട നിര തന്നെയുണ്ട്.

കളിയിലെ താരം

ധവാനൊപ്പം ഭുവനേശ്വര്‍ കുമാര്‍,കുല്‍ദീപ് യാദവ്,യുസ്‌വേന്ദ്ര ചഹാല്‍,മനീഷ് പാണ്ഡെ,ഹര്‍ദിക് പാണ്ഡ്യ തുടങ്ങിയ സീനിയര്‍ താരങ്ങളും ഇന്ത്യക്കൊപ്പമുണ്ട്. ശ്രീലങ്കയിലെ പിച്ച് ഇന്ത്യന്‍ പിച്ചിനോട് സാമ്യത ഉള്ളതായതിനാല്‍ത്തന്നെ ഇന്ത്യന്‍ താരങ്ങളില്‍ നിന്ന് ഗംഭീര പ്രകടനമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ആദ്യ ഏകദിനത്തില്‍ ഇന്ത്യ ജയിച്ചാല്‍ ആരാവും കളിയിലെ താരം? സാധ്യതാ പട്ടികയിലെ മൂന്ന് പേരിതാ.

സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവ്

ഇന്ത്യക്കായി സൂര്യകുമാര്‍ യാദവ് ഏകദിന അരങ്ങേറ്റം കുറിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. വിരാട് കോലി ഇറങ്ങിയ മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ കളിക്കുമെന്നാണ് റിപ്പോര്‍ട്ട്. വാര്‍ത്താ സമ്മേളത്തില്‍ സൂര്യകുമാറിനെ പ്രശംസിച്ച് ഇന്ത്യന്‍ നായകന്‍ ശിഖര്‍ ധവാന്‍ സംസാരിച്ചിരുന്നു. ഇത് സൂര്യകുമാര്‍ കളിക്കുമെന്ന സൂചനയാണ് നല്‍കുന്നത്. അരങ്ങേറ്റ ടി20യില്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങിയ സൂര്യകുമാര്‍ ഏകദിനത്തിലും ഇത്തരമൊരു ഗംഭീര അരങ്ങേറ്റം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലയുറപ്പിച്ച് കിട്ടിയാല്‍ ഇന്ത്യയുടെ വിജയശില്‍പ്പിയായി മാറുന്ന പ്രകടനം കാഴ്ചവെക്കാന്‍ സൂര്യകുമാറിന് സാധിച്ചേക്കും.

പൃഥ്വി ഷാ

പൃഥ്വി ഷാ

ശിഖര്‍ ധവാനൊപ്പം ഓപ്പണിങ്ങില്‍ പൃഥ്വി ഷാ ഇറങ്ങുമെന്നാണ് വിവരം. ഡല്‍ഹി ക്യാപിറ്റല്‍സിലെ ഓപ്പണര്‍മാരാണ് ധവാനും പൃഥ്വിയും. ഈ കൂട്ടുകെട്ട് ഇന്ത്യക്കായും ക്ലിക്കാകുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്‌മെന്റ്. തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാന്‍ കെല്‍പ്പുള്ള പൃഥ്വി മത്സരം ഇന്ത്യയുടെ വഴിയിലേക്കെത്തിക്കാന്‍ കെല്‍പ്പുള്ള താരമാണ്. സമീപകാലത്തെ അദ്ദേഹത്തിന്റെ പ്രകടനവും പ്രതീക്ഷ നല്‍കുന്നത്. അവസാന വിജയ് ഹസാരെ ട്രോഫിയില്‍ നാല് സെഞ്ച്വറി ഉള്‍പ്പെടെ റെക്കോഡ് പ്രകടനം നടത്തിയ പൃഥ്വി ഐപിഎല്ലിന്റെ ആദ്യ പാദത്തിലും തിളങ്ങിയിരുന്നു.

ഹര്‍ദിക് പാണ്ഡ്യ

ഹര്‍ദിക് പാണ്ഡ്യ

ആരാധകര്‍ കുങ്ഫു പാണ്ഡ്യ എന്ന് വിളിക്കുന്ന ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറാണ് ഹര്‍ദിക് പാണ്ഡ്യ.ഇത്തവണ ഗംഭീര തിരിച്ചുവരവ് പ്രതീക്ഷയിലാണ് ഹര്‍ദികിന്റെ വരവ്. ഏറെ നാളുകളായി പന്തെറിയാന്‍ സാധിക്കാതിരുന്ന ഹര്‍ദിക് ഇപ്പോള്‍ വീണ്ടും ബൗളിങ് ആരംഭിച്ചിട്ടുണ്ട്. ഓള്‍റൗണ്ട് പ്രകടനം നടത്തി ഇന്ത്യയുടെ വിജയ ശില്‍പ്പിയായി ഹര്‍ദിക് മാറുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്‌മെന്റ്. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഫിനിഷറെന്ന നിലയില്‍ തിളങ്ങിയ ഹര്‍ദിക്കിന് ഇതേ മികവ് ശ്രീലങ്കയിലും ആവര്‍ത്തിക്കാനായാല്‍ കളിയിലെ താരമായി അദ്ദേഹം മാറാനും സാധ്യതയുണ്ട്.

Story first published: Sunday, July 18, 2021, 15:38 [IST]
Other articles published on Jul 18, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+