Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND-ENG: രോഹിത് ലോകകപ്പിലെ പ്രകടനം ആവര്‍ത്തിച്ചാല്‍ ആരും ആശ്ചര്യപ്പെടരുത്- സുനില്‍ ഗവാസ്‌കര്‍

മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ഓഗസ്റ്റ് നാലിന് ആരംഭിക്കാനിരിക്കുകയാണ്. അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പര ഇന്ത്യക്കും ഇംഗ്ലണ്ടിനും ഒരുപോലെ പ്രധാനപ്പെട്ടതാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിയുടെ ക്ഷീണം മറക്കാന്‍ ഇംഗ്ലണ്ട് പരമ്പര നേടേണ്ടത് ഇന്ത്യക്ക് അനിവാര്യമാണ്. അതേ സമയം ന്യൂസീലന്‍ഡിനോട് തട്ടകത്തില്‍ പരമ്പര തോറ്റ നാണക്കേട് മായ്ക്കാന്‍ ഇംഗ്ലണ്ടിന് ഇന്ത്യയേയും വീഴ്ത്തണം.

ഇന്ത്യയുടെ സീനിയര്‍ നിരയുടെ ബാറ്റിങ് പ്രകടനം ഇംഗ്ലണ്ടില്‍ നിര്‍ണ്ണായകമാവും. ഇപ്പോഴിതാ 2019ലെ ഏകദിന ലോകകപ്പിലെ പ്രകടനം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ആവര്‍ത്തിച്ചാല്‍ ആരും ആശ്ചര്യപ്പെടരുതെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. ഇന്ത്യക്കായി സമീപകാലത്തായി ഗംഭീര പ്രകടനം രോഹിത് കാഴ്ചവെക്കുന്നുണ്ട്.

rohitsharmatest

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ രണ്ടാമത്തെ ടോപ് സ്‌കോററും ഓപ്പണര്‍മാരിലെ ടോപ് സ്‌കോററുമായിരുന്നു രോഹിത്. കൂടാതെ 2019ലെ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറിയടക്കം ചരിത്ര പ്രകടനമാണ് രോഹിത് കാഴ്ചവെച്ചത്. 'ദക്ഷിണാഫ്രിക്കയില്‍ അവന്‍ സെഞ്ച്വറി നേടിയത് പ്രയാസമുള്ള പിച്ചിലാണ്. വളരെ തണുപ്പും ഈര്‍പ്പവും നിറഞ്ഞ പിച്ചായിരുന്നു അത്. അവന്‍ അവിടെ മനോഹരമായി തന്റെ ബാറ്റിങ് സാഹചര്യത്തോട് പൊരുത്തപ്പെടുത്തി. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അവന്റെ അനുഭവസമ്പത്ത് ഉയര്‍ന്നിരിക്കുകയാണ്. അതിനാല്‍ത്തന്നെ ലോകകപ്പിലെ പ്രകടനം ടെസ്റ്റ് പരമ്പരയിലും രോഹിത് ആവര്‍ത്തിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല'-സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

സ്പിന്‍ പിച്ചുകളില്‍ രോഹിതിന് കാലിടറാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ പേസ് പിച്ചുകളില്‍ മികച്ച റെക്കോഡ് അദ്ദേഹത്തിനുണ്ട്. രോഹിതിന് ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരിചയസമ്പത്ത് കുറവാണ്. എന്നാല്‍ പരിമിത ഓവറില്‍ തകര്‍പ്പന്‍ പ്രകടനം അദ്ദേഹം നടത്തിയിട്ടുണ്ട്. അതിനാല്‍ത്തന്നെ ഇംഗ്ലണ്ടിലെ സാഹചര്യം രോഹിതിന് വളരെ സുപരിചിതമാണ്. രോഹിത് നല്‍കുന്ന വെടിക്കെട്ട് തുടക്കം ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്.

അതേ സമയം ഇംഗ്ലണ്ടില്‍ പുതിയ ഓപ്പണിങ് പങ്കാളിയാവും രോഹിതിന് ലഭിക്കുക. കാലിന് പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിനെ ടൂര്‍ണമെന്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കെ എല്‍ രാഹുല്‍,മായങ്ക് അഗര്‍വാള്‍,അഭിമന്യു ഈശ്വരന്‍ എന്നിവരിലൊരാളാവും രോഹിതിന്റെ പങ്കാളിയാവുക. 2019ലെ ഏകദിന ലോകകപ്പില്‍ 648 റണ്‍സടിച്ച് ചരിത്രം തിരുത്തിയ രോഹിത് ടെസ്റ്റിലും പുതിയ ചരിത്രം തീര്‍ക്കുമെന്ന് പ്രതീക്ഷിക്കാം.

Story first published: Thursday, July 8, 2021, 12:55 [IST]
Other articles published on Jul 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+