Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND-ENG: ഇഷാന്ത് ശര്‍മക്ക് വിശ്രമം നല്‍കും, പകരക്കാരനായി മുഹമ്മദ് സിറാജ് കളിക്കുമെന്ന് സൂചന

സതാംപ്റ്റണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ തോല്‍വിക്ക് ശേഷം ഇംഗ്ലണ്ട് പരമ്പരക്ക് തയ്യാറെടുക്കുകയാണ് ഇന്ത്യ. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യയെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിയുടെ ക്ഷീണം മാറ്റാന്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ രണ്ട് സ്പിന്നര്‍മാരെ പ്ലേയിങ് 11ലേക്ക് പരിഗണിച്ചത് വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു.

അതിനാല്‍ത്തന്നെ ഇംഗ്ലണ്ട് പരമ്പരയില്‍ ഇന്ത്യ ടീമില്‍ മാറ്റം വരുത്തിയേക്കും. ബൗളിങ്ങില്‍ ഇഷാന്ത് ശര്‍മക്ക് പകരം മുഹമ്മദ് സിറാജിന് അവസരം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇംഗ്ലണ്ടില്‍ വലിയ പരിചയസമ്പത്തുള്ള ബൗളറാണ് ഇഷാന്ത് ശര്‍മ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യക്കായി ഇഷാന്ത് തിളങ്ങി. പരിക്കിന്റെ ബുദ്ധിമുട്ടുകള്‍ പൂര്‍ണ്ണമായും വിട്ടുമാറാത്തതിനാല്‍ ആദ്യ മത്സരങ്ങളില്‍ ഇഷാന്തിന് വിശ്രമം നല്‍കി സിറാജിനെ പരിഗണിക്കാനാണ് ടീം മാനേജ്‌മെന്റ് ഉദ്ദേശിക്കുന്നത്.

mohammedsirajandishant

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ പ്രിയപ്പെട്ട ബൗളര്‍മാരിലൊരാളാണ് സിറാജ്. ഓസ്‌ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഒരു അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ 13 വിക്കറ്റുമായി സിറാജ് തിളങ്ങിയിരുന്നു. അതിനാല്‍ത്തന്നെ ഇംഗ്ലണ്ടിലും ഈ മികവ് ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

എന്നാല്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ രവീന്ദ്ര ജഡേജയെ പുറത്തിരുത്താന്‍ തീരുമാനിച്ചാല്‍ മാത്രമെ ഇത്തരമൊരു മാറ്റത്തിന് സാധ്യതയുള്ളു. രണ്ട് സ്പിന്‍ ഓള്‍റൗണ്ടര്‍മാരുമായി ഇന്ത്യ മുന്നോട്ട് പോകാന്‍ തീരുമാനിച്ചാല്‍ സിറാജിന് അവസരം ലഭിക്കാനിടയില്ലെന്നാണ് ടീം മാനേജ്‌മെന്റിന്റെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്.

സിറാജിന്റെ ബൗണ്‍സര്‍ നിറഞ്ഞ പന്തുകള്‍ ഇംഗ്ലണ്ട് സാഹചര്യത്തില്‍ ഗുണം ചെയ്യുന്നതാണ്. ഇക്കാലയളവില്‍ 16 വിക്കറ്റുകള്‍ അദ്ദേഹം സ്വന്തം പേരിലാക്കിയിട്ടുണ്ട്. മോശം ബൗളറെന്ന് മുദ്രകുത്തിയതാരം പിന്നീട് തുടര്‍ച്ചയായി തകര്‍പ്പന്‍ പ്രകടനം നടത്തി തിരിച്ചുവരവ് നടത്തുകയായിരുന്നു. എന്നാല്‍ ഫൈനല്‍ 11 എങ്ങനെയാണെന്നത് കോലിയുടെയും രവി ശാസ്ത്രിയുടെയും തീരുമാനത്തിനനുസരിച്ചിരിക്കും.

SriLankaയ്ക്കെതിരെ Ishan കളിക്കട്ടെ, Sanju വേണ്ട! | Oneindia Malayalam

ഓപ്പണിങ്ങില്‍ ശുഭ്മാന്‍ ഗില്ലിന് പകരം അഭിമന്യു ഈശ്വരന്‍ കളിച്ചേക്കും. കെ എല്‍ രാഹുലിനും മായങ്ക് അഗര്‍വാളിനും ഇനിയും പുറത്തിരിക്കേണ്ടി വരും. മധ്യനിരയിലേക്ക് ഇന്ത്യ ഹനുമ വിഹാരിയെ അധിക ബാറ്റ്‌സ്മാനായി പരിഗണിക്കുമ്പോള്‍ രവീന്ദ്ര ജഡേജ പുറത്തിരിക്കാനാണ് സാധ്യത. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിരാശപ്പെടുത്തിയ ജസ്പ്രീത് ബുംറയുടെ ഫോം ഇന്ത്യക്ക് നിര്‍ണ്ണായകമാവും.

Story first published: Friday, July 9, 2021, 14:21 [IST]
Other articles published on Jul 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+