
മായങ്കിലും രാഹുലിലും ടീം മാനേജ്‌മെന്റിന് വിശ്വാസക്കുറവുണ്ട്. രാഹുലിനെ ഓപ്പണറാക്കില്ലെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കികഴിഞ്ഞു. ബംഗാള്‍ ഓപ്പണര്‍ക്ക് ഇംഗ്ലണ്ടില്‍ കളിച്ച് പരിചയസമ്പത്തില്ലാത്തതാണ് പ്രശ്‌നം. ഓപ്പണറാവാന്‍ മത്സരം ശക്തമാണെങ്കിലും ഇംഗ്ലണ്ടിലേ വേഗ മൈതാനത്ത് വെല്ലുവിളികളെ അതിജീവിക്കാന്‍ കെല്‍പ്പുള്ള മികച്ച ഓപ്പണറാരാണ്? കണക്കുകള്‍ നിരത്തിയുള്ള വിശകലനം ഇതാ.

രഞ്ജി ട്രോഫിയിലെ സമീപകാലത്തെ പ്രകടനം
അഭിമന്യും ഈശ്വരന്‍ അവസാന 15 രഞ്ജി ട്രോഫിയില്‍ നിന്ന് കളിച്ചത് 27 ഇന്നിങ്‌സാണ്. 48.11 ശരാശരിയില്‍ 1251 റണ്‍സ് അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. മായങ്ക് അഗര്‍വാള്‍ 16 മത്സരത്തില്‍ നിന്ന് 26 ഇന്നിങ്‌സാണ് കൡച്ചത്. 63.73 ശരാശരിയില്‍ 1466 റണ്‍സാണ് മായങ്ക് നേടിയത്. പൃഥ്വി ഷാ അവസാന എട്ട് ഇന്നിങ്‌സില്‍ നേടിയത് 51.73 ശരാശരിയില്‍ 776 റണ്‍സും നേടിയിട്ടുണ്ട്. ശുഭ്മാന്‍ ഗില്‍ 11 മത്സരത്തില്‍ നിന്ന് 71.75 ശരാശരിയില്‍ 1148 റണ്‍സാണ് നേടിയത്.

നാട്ടിലെ സമീപകാലത്തെ ഫസ്റ്റ് ക്ലാസ് പ്രകടനം
നാട്ടിലെ സമീപകാലത്തെ ഫസ്റ്റ്ക്ലാസ് പ്രകടനങ്ങള്‍ പരിശോധിക്കുമ്പോഴും ഓരോ താരങ്ങളും ഒന്നിനൊന്ന് മെച്ചമാണ്. ഈശ്വരന്‍ അവസാന 14 മത്സരത്തില്‍ നിന്ന് 861 റണ്‍സാണ് നേടിയത്. രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. മായങ്ക് അഗര്‍വാള്‍ 7 മത്സരത്തില്‍ നിന്ന് 593 റണ്‍സും നേടിയിട്ടുണ്ട്. ഇതില്‍ ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയുമുണ്ട്. പൃഥ്വി ഷാ നാല് മത്സരത്തില്‍ നിന്ന് രണ്ട് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 406 റണ്‍സ് നേടിയിട്ടുണ്ട്. 8 മത്സരത്തില്‍ നിന്ന് 970 റണ്‍സാണ് ഗില്‍ നേടിയത്. അഞ്ച് അര്‍ധസെഞ്ച്വറി മൂന്ന് സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.

വിദേശത്തെ ഫസ്റ്റ്ക്ലാസ് പ്രകടനം
ഏഴ് മത്സരത്തില്‍ നിന്ന് അഭിമന്യു ഈശ്വരന്‍ നേടിയത് 313 റണ്‍സാണ്. ഇതില്‍ രണ്ട് സെഞ്ച്വറിയും ഉള്‍പ്പെടും. മായങ്ക് അഗര്‍വാള്‍ നാല് മത്സരത്തില്‍ നിന്ന് 218 റണ്‍സാണ് നേടിയത്. ഇതില്‍ രണ്ട് അര്‍ധ സെഞ്ച്വറിയാണുള്ളത്. പൃഥ്വി ഷാ രണ്ട് മത്സരത്തില്‍ നിന്ന് 250 റണ്‍സാണ് നേടിയത്. ഇതില്‍ ഓരോ സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയുമാണുള്ളത്. ശുഭ്മാന്‍ ഗില്‍ അഞ്ച് മത്സരത്തില്‍ നിന്ന് മൂന്ന് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 729 റണ്‍സും നേടിയിട്ടുണ്ട്.


Click it and Unblock the Notifications











